Asianet News MalayalamAsianet News Malayalam

വർഷം ഇരുപതിനായിരം പേരുടെ മരണത്തിന് കാരണമാകുന്ന തായ് വിഭവം! ഒറ്റക്കടിയിൽ തന്നെ കാൻസറിന് കാരണമാകും?

ഇപ്പോൾ ഈ വിഭവത്തിലൂടെ ഉണ്ടാകുന്ന രോഗാവസ്ഥയുടെ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ.

Koi pla  single bite of dish causing development of liver cancer and 20000 people die every year rlp
Author
First Published Sep 17, 2023, 1:58 PM IST

വൈവിധ്യമാർന്നതും രുചികരവുമായ വിഭവങ്ങൾക്ക് തായ് പാചകരീതി അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തമാണ്. എന്നിരുന്നാലും, പാചക പാരമ്പര്യങ്ങളുടെ പേരിൽ അറിയപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡിൽ 20,000 മരണങ്ങൾക്ക് കാരണമാവുന്ന അത്ര അറിയപ്പെടാത്ത ഒരു വിഭവം കൂടിയുണ്ടത്രെ. വിവിധ സുഗന്ധവ്യഞ്ജനങ്ങളും നാരങ്ങാനീരും ചേർത്ത് അരിഞ്ഞ അസംസ്കൃത മത്സ്യം കൊണ്ട് നിർമ്മിച്ച കോയ് പ്ലാ എന്ന വിഭവം ആണിത്.

തായ്‌ലൻഡിലെ ഖോൺ കെയ്നിൽ, പ്രത്യേകിച്ച് ഇസാനിലെ ദരിദ്ര പ്രദേശങ്ങളിൽ ആണ് ഈ വിഭവം ഏറെ ജനപ്രീതി നേടിയിട്ടുള്ളത്. കോയ് പ്ലാ അല്പം കഴിച്ചാൽ പോലും അത് കരൾ അർബുദത്തിന്റെ സാധ്യത വർദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഒരു അപകടം ഈ വിഭവത്തിനുള്ളിൽ മറഞ്ഞിരിക്കാൻ കാരണം ഇതിനായി ഉപയോഗിക്കുന്ന മത്സ്യത്തിനുള്ളിൽ കാണുന്ന പരാന്നഭോജികളായ പരന്ന പുഴുക്കളാണെന്നാണ് റിപ്പോർട്ട്. ഫ്ലൂക്ക് എന്നാണ് പരാന്നഭോജികളായ ഈ പുഴുക്കൾ അറിയപ്പെടുന്നത്. ഈ വിഭവം കഴിച്ചതിലൂടെ രോഗബാധിതരായ ആളുകൾ ഏറ്റവും കൂടുതലുള്ളത് ഇസാനിൽ ആണ്. 

ഒരിക്കൽ ശരീരത്തിൽ പ്രവേശിച്ചാൽ, ഈ പുഴുക്കൾ വർഷങ്ങളോളം മനുഷ്യൻറെ പിത്തരസ നാളിയിൽ ശ്രദ്ധിക്കപ്പെടാതെ ജീവിക്കാം, ഇത് പിത്തരസനാളിയിൽ വീക്കം ഉണ്ടാക്കുകയും കാൻസറായി മാറുകയും ചെയ്യും എന്നാണ് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ ഈ വിഭവത്തിലൂടെ ഉണ്ടാകുന്ന രോഗാവസ്ഥയുടെ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ.

എന്നിരുന്നാലും, എരിവുള്ള ഭക്ഷണരീതികളോടുള്ള ഇവിടുത്തുകാരുടെ ഇഷ്ടം ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പലരും തങ്ങളുടെ ഇഷ്ടവിഭവത്തെ അത്ര വേഗത്തിൽ ഉപേക്ഷിക്കാൻ തയ്യാറല്ല. തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും കുളങ്ങളിൽ നിന്നും പിടിക്കുന്ന മത്സ്യം ഉപയോഗിച്ച് വലിയ ചിലവുകൾ ഒന്നുമില്ലാതെ തയ്യാറാക്കാൻ സാധിക്കുന്ന ഭക്ഷണ വിഭവം ആയതുകൊണ്ടാണ്  കോയി പ്ലാ ഇസാനിലെ ഗ്രാമീണ ജനതയുടെ ഇഷ്ട വിഭവമായി മാറിയത്.

Follow Us:
Download App:
  • android
  • ios