അവളുടെ വിവാഹത്തിനെത്തിയ ബന്ധുക്കളടക്കം എല്ലാവരുടേയും കണ്ണുകൾ പ്രതിമ കണ്ട് നിറഞ്ഞുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവർക്കും ഇത് ആശ്ചര്യകരമായ ഒന്ന് തന്നെയായിരുന്നു.

മാതാപിതാക്കളെ നഷ്ട‌പ്പെടുക എന്നത് ഏതൊരു മനുഷ്യന്റെയും വേദനയാണ്. ഒരുപക്ഷേ, ജീവിതകാലം മുഴുവനും വേദനിപ്പിക്കുന്ന തീരാനഷ്ടം. പ്രത്യേകിച്ചും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പുതുതായി സംഭവിക്കുമ്പോൾ, ആഘോഷങ്ങൾ വരുമ്പോൾ ഒക്കെ അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ, അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവരുണ്ടായിരുന്നു എങ്കിൽ എന്ന് തോന്നും. ഇവിടെ അതുപോലെ തോന്നിയ, അച്ഛന്റെ മരണത്തിൽ വേദനയനുഭവിക്കുന്ന ഒരു യുവതി ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. 

തന്റെ വിവാഹത്തിന് അച്ഛന്റെ പൂർണകായ പ്രതിമയുണ്ടാക്കി അങ്ങനെയെങ്കിലും അച്ഛന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഐഷ്‌നീത് സിംഗ് ഭാട്ടിയ ചെയ്തത്. വധുവാകാൻ പോകുന്ന ഐഷ്നീതിന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു തന്റെ ജീവിത്തതിലെ ഈ പ്രധാനപ്പെട്ട ദിവസം സന്തോഷത്തിന്റേതായിരിക്കണം എന്നത്. ഒപ്പം ആ ദിനത്തിൽ തന്റെയരികിലായി അച്ഛനും വേണമെന്നും നേരത്തെ തന്നെ അവളാ​ഗ്രഹിച്ചിരുന്നു. 

എന്നാൽ, അച്ഛൻ തനിക്കൊപ്പം ഉണ്ടാകണം എന്ന അവളുടെ ആ​ഗ്രഹം മാത്രം നടന്നില്ല ഐഷ്നീതിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറയുന്നത് പ്രകാരം അവളുടെ അച്ഛനെ കൊവിഡിനെ തുടർന്ന് അവൾക്ക് നഷ്ടപ്പെട്ടത് 2020 -ലാണ്. എന്നാൽ, തന്റെ വിവാഹത്തിന് അച്ഛന്റെ സാന്നിധ്യം എങ്ങനെ എങ്കിലും ഉണ്ടാവണം എന്ന് ആ​ഗ്രഹിച്ചതിനെ തുടർന്നാണ് അവൾ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെയാണ് മെഴുകിലുള്ള അച്ഛന്റെ പൂർണകായ പ്രതിമ നിർമ്മിക്കുന്നത്. 

View post on Instagram

അവളുടെ വിവാഹത്തിനെത്തിയ ബന്ധുക്കളടക്കം എല്ലാവരുടേയും കണ്ണുകൾ പ്രതിമ കണ്ട് നിറഞ്ഞുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവർക്കും ഇത് ആശ്ചര്യകരമായ ഒന്ന് തന്നെയായിരുന്നു. അച്ഛന്റെ പ്രതിമയുടെ വീഡിയോ അവൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. നേരത്തെ തന്നെ വൈറലായ വീഡിയോ ഇപ്പോൾ വീണ്ടും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. മകൾക്ക് അച്ഛനോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു എന്നാണ് പലരും പറയുന്നത്.