അധികച്ചെലവ് ഒഴിവാക്കുന്നതിനായി മദ്യപാനം പുകവലി, ഇടയ്ക്കിടെയുള്ള പാർട്ടികൾ ഇവയൊന്നും തനിക്ക് ഇല്ല എന്നും യുവാവ് പറയുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇവിടെ പ്രതിമാസം 20,000 രൂപയ്ക്ക് താൻ എങ്ങനെ ജീവിക്കുന്നു എന്നത് വെളിപ്പെടുത്തുന്ന ഒരു 22 -കാരന്റെ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധ നേടുന്നത്. എന്തൊക്കെയാണ് തന്റെ ചെലവ് എന്നും യുവാവ് കുറിക്കുന്നുണ്ട്. വളരെ ചുരുക്കി ചിലവാക്കിക്കൊണ്ടുള്ള യുവാവിന്റെ ഈ ജീവിതം എന്തായാലും ചർച്ചയ്ക്ക് കാരണമായിത്തീർന്നു. 

റെഡ്ഡിറ്റ് പോസ്റ്റിൽ, തന്റെ പ്രതിമാസ ചെലവുകളെ കുറിച്ചും യുവാവ് വിശദീകരിക്കുന്നുണ്ട്. ആറ് മാസമായി താൻ നഗരത്തിൽ താമസിക്കുകയാണ്. ചെലവ് നിയന്ത്രിക്കുന്നതിനായി സുഹൃത്തുക്കളുമായിട്ടാണ് വാടകയ്ക്ക് താമസിക്കുന്നത്. ഭക്ഷണത്തിന് 8,000 രൂപയാണ് വരുന്നത്, വാടകയ്ക്ക് 9,000 രൂപയും, പൊതുഗതാഗതം, റാപ്പിഡോ എന്നിവ ഉപയോ​ഗിച്ചാണ് യാത്ര. അതിന് 2,000 രൂപ വരും, ടോയ്‌ലെറ്ററികൾ, ക്ലീനിംഗ് സപ്ലൈസ് തുടങ്ങിയവ വാങ്ങുന്നതിനായി 2,000 രൂപ. ആകെ 21,000 രൂപയാണ് ഇങ്ങനെ മാസം വരുന്നത്.

അധികച്ചെലവ് ഒഴിവാക്കുന്നതിനായി മദ്യപാനം പുകവലി, ഇടയ്ക്കിടെയുള്ള പാർട്ടികൾ ഇവയൊന്നും തനിക്ക് ഇല്ല എന്നും യുവാവ് പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കരുത് എന്ന അഭിപ്രായവും യുവാവിനുണ്ട്. ഓരോരുത്തരും അവർക്ക് വേണ്ടതിന് മുൻ​ഗണന നൽകണമെന്നും 20 -കൾ പൂർണമായി അനുഭവിക്കാനാണ് ആ​ഗ്രഹമെങ്കിൽ അങ്ങനെ തന്നെ ചെയ്യണം എന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും യുവാവിന്റെ ബജറ്റ് നിയന്ത്രിക്കാനുള്ള കഴിവിനെ അഭിനന്ദിച്ചു. ഒരാൾ പറഞ്ഞത്, നന്നായി ബജറ്റ് നോക്കുന്നുണ്ട്. നിങ്ങളുടെ പ്രായത്തിൽ തനിക്ക് ബാം​ഗ്ലൂരിൽ 22000 രൂപയായിരുന്നു ശമ്പളം. അന്ന് താൻ 14000 രൂപയാണ് ചെലവാക്കിയിരുന്നത്. അത് ആറ് വർഷം മുമ്പാണ് എന്നാണ്. പലരും ഇത്തരം ചെലവ് ചുരുക്കൽ രീതികൾ പിന്തുടരണം എന്നും കുറിച്ചിട്ടുണ്ട്. 

ലക്ഷങ്ങള്‍ സമ്പാദിക്കണം, ആഡംബരജീവിതമാവണം, ആഴത്തില്‍ സ്നേഹിക്കണം; പങ്കാളിക്ക് വേണ്ടത്, ലിസ്റ്റുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം