അവളുടെ പങ്കാളിയാവാൻ പോകുന്ന ആൾക്ക് വേണ്ട മിനിമം കാര്യങ്ങളാണത്രെ അത്. അതിൽ ഒന്ന് അവളെ ആഴത്തിൽ സ്നേഹിക്കണം, തനിക്കായിരിക്കണം പ്രാധാന്യം വൈകാരികമായി ബുദ്ധിയുള്ളാളായിരിക്കണം എന്നൊക്കെയാണ്.
ഭാവി പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെ മനസിലും ചില ആഗ്രഹങ്ങളും സങ്കല്പങ്ങളും ഒക്കെ കാണും. നല്ല ജോലിയുണ്ടാകണം എന്നായിരിക്കാം. തന്നെ മനസിലാക്കുന്ന ആളായിരിക്കണം എന്നാവാം. അങ്ങനെ പലതും ആവാം. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു പോസ്റ്റിൽ പറയുന്നത് ഒരു യുവതിയുടെ ആഗ്രഹങ്ങളെ കുറിച്ചാണ്. ഇതിൽ 18 കാര്യങ്ങളാണ് പറയുന്നത്.
റെഡ്ഡിറ്റിൽ ഒരു യുവാവാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ഹിഞ്ചിൽ യുവതിയുമായി മാച്ചായ യുവാവാണ് അവരുടെ നീണ്ട ആവശ്യങ്ങളുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ പലരും പോസ്റ്റ് കണ്ട് അമ്പരപ്പ് പ്രകടിപ്പിക്കുകയും വിമർശനം ഉന്നയിക്കുകയും ആയിരുന്നു.
'ഞാൻ നിങ്ങളുടെ പ്രൊഫൈൽ കണ്ടു, ചെക്ക് ലിസ്റ്റ് അയക്കൂ' എന്നാണ് യുവാവ് യുവതിക്ക് ആദ്യത്തെ മെസ്സേജ് അയച്ചത്. 'ലിസ്റ്റ് കാണണോ' എന്ന് ചോദിച്ചുകൊണ്ട് നീണ്ട 18 കാര്യങ്ങളടങ്ങിയ ലിസ്റ്റാണ് അവൾ അയച്ചുകൊടുത്തത്.
അവളുടെ പങ്കാളിയാവാൻ പോകുന്ന ആൾക്ക് വേണ്ട മിനിമം കാര്യങ്ങളാണത്രെ അത്. അതിൽ ഒന്ന് അവളെ ആഴത്തിൽ സ്നേഹിക്കണം, തനിക്കായിരിക്കണം പ്രാധാന്യം വൈകാരികമായി ബുദ്ധിയുള്ളാളായിരിക്കണം എന്നൊക്കെയാണ്. മറ്റൊന്ന് സാമ്പത്തികമായി വിജയം കൈവരിച്ച് നിൽക്കുന്നയാളാവണം എന്നാണ്. മാത്രമല്ല, ആഡംബരങ്ങൾ ആസ്വദിക്കുന്നവനും പരിഷ്കാരിയും ആയിരിക്കണം എന്നും പോസ്റ്റിൽ പറയുന്നു.
ഇങ്ങനെയുള്ള 18 കാര്യങ്ങളാണ് യുവതി കുറിച്ചിരിക്കുന്നത്. മിനിമം ഇതെങ്കിലും വേണം എന്നാണ് യുവതി പറയുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് പോസ്റ്റിന് യുവതിയെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതേ ലിസ്റ്റ് അങ്ങോട്ട് അയച്ചു നോക്കൂ അവർ തിരികെ ദേഷ്യപ്പെടുന്നത് കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലർ പറഞ്ഞത്, അവർ ജീവിതകാലം മുഴുവനും ഒറ്റയ്ക്ക് ജീവിക്കേണ്ടി വരും എന്നാണ്.
