'റിലേഷൻഷിപ്പ് സർവൈലൻസ് ടൂൾ' എന്നറിയപ്പെടുന്ന ഈ ഫീച്ചറിനു കീഴിൽ ലഭ്യമാക്കുന്ന പ്രധാന സേവനങ്ങൾ തത്സമയ ലൊക്കേഷൻ ട്രാക്കിംഗ്, ദിവസേനയുള്ള ചെക്ക്-ഇന്നുകൾ, ഫോൺ ഉപയോഗം പരിശോധിക്കാൻ അനുവദിക്കൽ എന്നിവയാണ്.

പുതിയ പരീക്ഷണം നടപ്പിലാക്കാൻ ഒരുങ്ങി ചൈനയിലെ പ്രമുഖ ഡേറ്റിങ്ങ് ആപ്പുകൾ. ദമ്പതികൾക്ക് പരസ്പരം നിരീക്ഷിക്കാൻ ആപ്പുകളിൽ ലൊക്കേഷൻ ട്രാക്കിങ് ടൂൾ സജ്ജമാക്കാനാണ് ആപ്പ് ഡെവലപ്പേഴ്സ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് ദമ്പതികൾ തമ്മിലുള്ള വിശ്വാസവും സുരക്ഷയും വർദ്ധിപ്പിക്കുമെന്നാണ് ആപ്പ് നിർമ്മാതാക്കളുടെ അവകാശവാദം. എന്നാൽ, ഇതിനെതിരെ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പടെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

'റിലേഷൻഷിപ്പ് സർവൈലൻസ് ടൂൾ' എന്നറിയപ്പെടുന്ന ഈ ഫീച്ചറിനു കീഴിൽ ലഭ്യമാക്കുന്ന പ്രധാന സേവനങ്ങൾ തത്സമയ ലൊക്കേഷൻ ട്രാക്കിംഗ്, ദിവസേനയുള്ള ചെക്ക്-ഇന്നുകൾ, ഫോൺ ഉപയോഗം പരിശോധിക്കാൻ അനുവദിക്കൽ എന്നിവയാണ്. ഒരു ബന്ധത്തിനുള്ളിൽ സുതാര്യത വളർത്തുക എന്നതാണ് ഈ പദ്ധതിക്ക് പിന്നിൽ. എന്നാൽ പങ്കാളിയുടെ പെരുമാറ്റത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തുന്ന ദമ്പതികൾക്കിടയിലുള്ള പിരിമുറുക്കങ്ങളും വർദ്ധിക്കുമെന്നാണ് ഇതിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപം. 

പക്ഷേ, ഈ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഉപയോക്താക്കൾ നിശ്ചിത തുക അടച്ച് ആപ്പ് സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഫോൺ വിവരങ്ങൾ പരസ്പരം പങ്കിടാൻ ദമ്പതികൾക്ക് സാധിക്കും, ബാറ്ററി ലെവൽ, നെറ്റ്‌വർക്ക് സ്റ്റാറ്റസ്, സ്‌ക്രീൻ അൺലോക്ക് ഹിസ്റ്ററി എന്നിവ ഉൾപ്പെടെയുള്ള സ്‌മാർട്ട്‌ഫോൺ വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

എന്നാൽ, ഇത്തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയാൽ അത് ആളുകളുടെ സ്വകാര്യതയെ മോശമായി ബാധിക്കുമെന്നും ​ഗുണത്തേക്കാൾ കൂടുതൽ ദോഷമായിരിക്കും ഇത്തരം പദ്ധതികളുടെ ഫലം എന്നും ഉപയോക്താക്കളിൽ ഭൂരിഭാ​ഗവും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. ആപ്പുകളുടെ ഇത്തരം നടപടികളെ അം​ഗീകരിക്കാനും പിന്തുണയ്ക്കാനും സാധിക്കില്ലന്നും സൈബർ സുരക്ഷാ വിദ​ഗ്ദരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

വായിക്കാം: മരം കൊണ്ട് മാത്രം നിർമ്മിച്ച നഗരം? സ്വീഡന്റെ സ്വപ്നം യാഥാർത്ഥ്യമാകുമോ?