കലാകാരനായ ഐൻ ബർക്കുമായി സഹകരിച്ചാണ് ട്രീ രൂപകല്പന ചെയ്തത്. മാലിന്യം കൊണ്ടാണ് ട്രീ തയ്യാറാക്കിയിരിക്കുന്നതെങ്കിലും വർണാഭമായ നിറങ്ങളും ട്രീക്ക് നൽകിയിട്ടുണ്ട്.
പലതരത്തിലുള്ള ക്രിസ്മസ് ട്രീകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ, ഇതാദ്യമായിരിക്കും മാലിന്യം കൊണ്ട് ഒരു ക്രിസ്മസ് ട്രീ. അതും ക്രിസ്മസ് കാലമെല്ലാം കഴിഞ്ഞപ്പോൾ. ലണ്ടൻ മേയറായ വിൻസെന്റ് കീവേനിയാണ് ഇത്തരത്തിൽ ഒരു ക്രിസ്മസ് ട്രീ ഉണ്ടാക്കി തൻറെ വീടിൻറെ ബാൽക്കണിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ മേയറിന്റെ വീട്ടിലെ മാലിന്യം കൊണ്ടുള്ള ക്രിസ്മസ് ട്രീ കണ്ട് അമ്പരന്നു നിൽക്കുകയാണ് നഗരവാസികൾ.
ഇത്തരത്തിൽ ഒരു ക്രിസ്മസ് ട്രീ മേയർ തന്നെ വീടിൻറെ മുൻപിൽ സ്ഥാപിച്ചതിന് ഒരു പ്രത്യേക കാരണം ഉണ്ട്. ലണ്ടൻ നഗരപരിധിയിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ശേഖരിച്ച മാലിന്യങ്ങൾ ആണ് ഇത് മുഴുവൻ. അതായത് പുതുവർഷാഘോഷ പാർട്ടികളിൽ ഉൾപ്പെടെ ജനങ്ങൾ ഉപയോഗിച്ചു തള്ളിയ പ്ലാസ്റ്റിക് ഘരമാലിന്യങ്ങളുടെ വൻ ശേഖരം. തങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ എത്രമാത്രം അപകടകാരികളാണ് എന്നതിനെക്കുറിച്ച് ജനങ്ങൾക്കുള്ളിൽ ബോധ്യമുണ്ടാകുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു ക്രിസ്മസ് ട്രീ തൻറെ വീടിൻറെ ബാൽക്കണിയിൽ സ്ഥാപിച്ചത്. ഇതു കാണുന്നത് വഴി ഓരോ ദിവസവും തങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങളെ കുറിച്ച് ജനങ്ങൾ ചിന്തിക്കുമെന്നും ചെറുതെങ്കിലും ഒരു മാറ്റം അവർക്കുണ്ടാകുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
കലാകാരനായ ഐൻ ബർക്കുമായി സഹകരിച്ചാണ് ട്രീ രൂപകല്പന ചെയ്തത്. മാലിന്യം കൊണ്ടാണ് ട്രീ തയ്യാറാക്കിയിരിക്കുന്നതെങ്കിലും വർണാഭമായ നിറങ്ങളും ട്രീക്ക് നൽകിയിട്ടുണ്ട്. മാലിന്യ ശേഖരണ തൊഴിലാളികളുടെ സഹായത്തോടെയാണ് ടൺ കണക്കിന് മാലിന്യം ട്രീ നിർമാണത്തിനായി നഗരത്തിൽ നിന്നും ശേഖരിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, പാമ്പേഴ്സ്, ഇലക്ട്രോണിക് വേസ്റ്റ് തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ശേഖരിച്ച മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്.
