Asianet News MalayalamAsianet News Malayalam

ഹാരി രാജകുമാരനും മേഗനും രാജകുടുംബത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനം?

ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലനും ആയി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഏറ്റവും പുതിയതായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

lowest place in family for prince harry and meghan markle
Author
First Published Sep 28, 2022, 1:48 PM IST

എക്കാലത്തും ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുന്ന രാജകുടുംബമാണ് ബ്രിട്ടനിലേത്. ബ്രിട്ടൻ രാജകുടുംബത്തിലെ ഓരോ വിശേഷങ്ങളും ലോകം മുഴുവനും ഉള്ള ജനങ്ങൾ ഏറെ ആകാംക്ഷയോടെയാണ് നിരീക്ഷിക്കാറ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകുടുംബം വീണ്ടും മാധ്യമ വാർത്തകളിൽ നിറയുകയാണ്.  നിരവധി വാർത്തകളും വിശേഷങ്ങളും ആണ് ഓരോ ദിവസങ്ങളിലും രാജകുടുംബവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലനും ആയി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഏറ്റവും പുതിയതായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിൽ ഏറ്റവും താഴ്ന്ന സ്ഥാനം മാത്രമാണ് ഇരുവർക്കും ഉള്ളത് എന്നാണ് ലൈവ് മിന്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

ഹാരി രാജകുമാരന്റെയും മേഗൻ മാർക്കലന്റെയും ചിത്രങ്ങൾ രാജകുടുംബത്തിന്റെ വെബ്‌സൈറ്റിലെ പട്ടികയുടെ ഏറ്റവും താഴേക്ക് നീക്കിയതായാണ് കാണുന്നത്. ഇരുവരുടെയും പേര് വിവരങ്ങളും ചിത്രങ്ങളും രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും താഴെ ആണ് ഇപ്പോൾ ചേർത്തിരിക്കുന്നത്.

വെയിൽസ് രാജകുമാരനായി അവരോധിക്കപ്പെട്ട വില്യം രാജകുമാരൻ അടുത്ത രാജാവാകാൻ ഒരുങ്ങുകയാണ്.  ചാൾസ് രാജാവിന്റെ പിൻഗാമിയാണ് അദ്ദേഹം. അതിനാൽ, അദ്ദേഹത്തിന്റെ ചിത്രം ദി കിംഗ് ആൻഡ് ക്വീൻ കൺസോർട്ട് കാമിലയ്ക്ക് തൊട്ടുപിന്നിൽ ചേർത്തിരിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.  വെയിൽസ് രാജകുമാരിയായ കേറ്റ് മിഡിൽടണിന്റെ ചിത്രം വില്യം രാജകുമാരന് ശേഷം ചേർത്തിരിക്കുന്നു.

തുടർന്ന്, രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ചിത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെടുന്നു. പ്രിൻസ് ഓഫ് സസെക്സ് പ്രിൻസ് എഡ്വേർഡ്, കൗണ്ടസ് ഓഫ് വെസെക്‌സ് സോഫി, ഗ്ലൗസെസ്റ്റർ ഡച്ചസ്  (രാജ്ഞിയുടെ കസിൻ ) ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്ററിന്റെ ഭാര്യ, രാജ്ഞിയുടെ മകൾ റോയൽ ആൻ രാജകുമാരി, ഗ്ലൗസെസ്റ്റർ രാജ്ഞിയുടെ കസിൻ ഡ്യൂക്ക്, കെന്റ് രാജകുമാരൻ എന്നിവർക്കെല്ലാം പിന്നിലായാണ് ഹാരി രാജകുമാരനും മേഗൻ മാർക്കലനും വെബ്സൈറ്റിൽ സ്ഥാനം നൽകിയിരിക്കുന്നത്.

ഹാരി രാജകുമാരനും മേഗൻ മാർക്കലനും 2020 ജനുവരിയിൽ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചതിന് ശേഷം ആൻ രാജകുമാരിക്ക് തൊട്ടുപിന്നിൽ ഇരിക്കാൻ നിർബന്ധിതരായി. കുപ്രസിദ്ധമായ "മെഗ്‌സിറ്റ്" ന് ശേഷം ഈ ദമ്പതികളെ യുകെയിൽ കണ്ടിട്ടില്ല. കാലിഫോർണിയയിലാണ് ഇവരുടെ പുതിയ താമസം. സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് അവർ യുകെയിലേക്ക് മടങ്ങി എത്തിയിരുന്നു.

ചാൾസ് രാജാവായതിന് തൊട്ടുപിന്നാലെ, ഒരു ടെലിവിഷൻ പ്രസംഗത്തിൽ അദ്ദേഹം ഹാരിക്കും മേഗനുമായി ഒരു സന്ദേശം അയച്ചു. “ഇന്ന്, ഹാരിയും മേഗനും വിദേശത്ത് അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നത് തുടരുമ്പോൾ അവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” 

റിപ്പോർട്ടുകൾ പ്രകാരം, ഹാരിയോടും മേഗനോടും ചാൾസ് രാജാവിന് സോഫ്റ്റ് കോർണർ ഉണ്ട്. രാജകീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് രാജിവയ്ക്കാനുള്ള അവരുടെ തീരുമാനത്തിൽ രോഷാകുലനായത് വില്യം രാജകുമാരനായിരുന്നു.

Follow Us:
Download App:
  • android
  • ios