ഭാര്യമാരെ വരുതിയ്ക്ക് വരുത്താന്‍ ഭര്‍ത്താക്കന്മാര്‍ എന്തൊക്കെ ചെയ്യണമെന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവര്‍ ഉപദേശിക്കുന്നത്.
അനുസരണയില്ലാത്ത ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ രണ്ട് തല്ല് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ഭര്‍ത്താക്കന്മാരെ ഉപദേശിച്ച
മലേഷ്യന്‍ വനിത മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നു. മേലഷ്യന്‍ മന്ത്രിയായ സിദി സൈല മുഹമ്മദ് യൂസുഫാണ് ഈ ഉപദേശം നല്‍കി പുലിവാല്‍ പിടിച്ചത്. 'മദേഴ്സ് ടിപ്സ്' എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണ് മന്ത്രിയുടെ സാരോപദേശം.
അഹങ്കാരിയായ ഭാര്യമാര്‍ക്ക് എതിരായാണ് വീഡിയോ. അത്തരക്കാരോട് താന്‍ എത്ര മാത്രം കര്‍ക്കശക്കാരനാണെന്ന് കാണിച്ച് കൊടുക്കാന്‍ പുരുഷന്മാരെ ഉപദേശിക്കുകയാണ് വീഡിയോയില്‍. ഭാര്യമാരെ വരുതിയ്ക്ക് വരുത്താന്‍ ഭര്‍ത്താക്കന്മാര്‍ എന്തൊക്കെ ചെയ്യണമെന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവര്‍ ഉപദേശിക്കുന്നത്. ആദ്യം ഭാര്യമാരോട് അച്ചടക്കം പാലിക്കാന്‍ സമാധാനമായി പറഞ്ഞു നോക്കണമെന്ന് മന്ത്രി പറയുന്നു. എന്നാല്‍ അവര്‍ പെരുമാറ്റം മാറ്റിയില്ലെങ്കില്‍, മൂന്ന് ദിവസം അവരില്‍ നിന്ന് മാറി കിടക്കാന്‍ അവര്‍ പുരുഷന്മാരെ ഉപദേശിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ഭാര്യ മാറാന്‍ തയ്യാറല്ലെങ്കില്‍, താന്‍ എത്രത്തോളം കണിശക്കാരനാണെന്ന് ഭാര്യയെ ബോധ്യപ്പെടുത്താന്‍ വേണമെങ്കില്‍ ചെറിയ രീതിയില്‍ ശാരീരിക മുറകള്‍ പ്രയോഗിക്കാമെന്നും സിദി പറയുന്നു. ഭാര്യയെ മൃദുവായി അടിച്ച് അവളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാന്‍-മലേഷ്യന്‍ ഇസ്ലാമിക് പാര്‍ട്ടിയുടെ എംപിയാണ് സിദി സൈല മുഹമ്മദ് യൂസുഫ്.
ഇത്രനേരം പറഞ്ഞത് ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉപദേശമാണ്. ഇനി ഭര്‍ത്താക്കന്മാരെ എങ്ങനെ കൈയിലെടുക്കണമെന്നതിനെ സംബന്ധിച്ച് ഭാര്യമാര്‍ക്കും അവര്‍ ഉപദേശം നല്‍കുന്നു. 'ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുക. ഭക്ഷണം കഴിച്ച്, പ്രാര്‍ത്ഥിച്ച് വിശ്രമിക്കുമ്പോള്‍ അവരോട് സംസാരിക്കുക. എന്നാല്‍ സംസാരിക്കുന്നതിന് മുന്‍പ് ആദ്യം അതിനായി അവരോട് അനുവാദം ചോദിക്കുക'- അവര്‍ പറയുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. മലേഷ്യന്‍ സ്ത്രീകള്‍ക്ക് തന്നെ അവര്‍ ഒരു നാണക്കേടാണെന്നും, എത്രയും വേഗം അവര്‍ രാജിവച്ചൊഴിയണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നു.
മന്ത്രി ഗാര്‍ഹിക പീഡനങ്ങളെ വലിയ രീതിയില്‍ നിസ്സാരവത്കരിക്കുകയാണ് എന്ന് സ്ത്രീകളുടെ അവകാശ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ജോയിന്റ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആരോപിച്ചു. കൂടാതെ ഇവര്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു. 'ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ ഭയക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെ. മന്ത്രിയുടെ പ്രസ്താവനകള്‍ ഈ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നു' -സ്ത്രീസംഘടനകളുടെ കൂട്ടായ്മ കൂട്ടിച്ചേര്‍ത്തു.
മലേഷ്യയില്‍ 2020, 2021 വര്‍ഷങ്ങളില്‍ മാത്രം 9,015 ഗാര്‍ഹിക പീഡനകേസുകള്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സംഘടനകള്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവനകള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി മുന്‍പും ഇത്തരം വിവാദപരമായ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. 2020-ല്‍ ഇതുപോലെ തങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇണകളെ അംഗീകരിക്കാനും, ക്ഷമയോടെ ദാമ്പത്യ ബന്ധത്തില്‍ തുടരാനും, അവരോട് ക്ഷമിക്കാനും സ്ത്രീകളെ ഉപദേശിച്ചതിന്റെ പേരില്‍ വലിയ പ്രകോപനമാണ് അവര്‍ ഉണ്ടാക്കിയത്. അതുപോലെ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞതിനും അവര്‍ സ്ത്രീ സംഘടനകളുടെ വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്.
