ഇത് കണ്ടതോടെ ആലീസ് വലിയ ശബ്ദത്തിൽ ഒച്ചയിട്ടു. അതോടെ രണ്ട് കരടികളും വന്ന അതേ വഴിയിലൂടെ തന്നെ പുറത്തേക്ക് കടന്നു. വിചിത്രമെന്ന് തോന്നുമെങ്കിലും ഇതേ കരടികൾ ഇത് രണ്ടാം തവണയാണ് ഈ വീട്ടിലേക്ക് തന്നെ കയറുന്നത്.
കാലിഫോർണിയയിലെ ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറി രണ്ട് കരടികൾ. ഇത് രണ്ടാം തവണയാണ് ഇതേ സ്ത്രീയുടെ ഇതേ വീട്ടിലേക്ക് ഇതേ കരടികൾ തന്നെ അതിക്രമിച്ച് കയറുന്നത്. വീട്ടിലേക്ക് കയറിയ ശേഷം അവ നേരെ പോയത് അടുക്കളയിലേക്കാണ്.
ആലീസ് ടെയ്‍ലർ എന്ന സ്ത്രീ മൺറോവിയ നഗരത്തിലെ തന്റെ വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ശബ്ദം കേട്ടത്. അവർ ഒച്ച കേട്ട ദിക്കിലേക്ക് നടന്നു. അപ്പോഴാണ് ഒരു അമ്മക്കരടിയും കുട്ടിയും വീടിനകത്ത് കയറിയതായി കണ്ടത്. തീർന്നില്ല, അടുക്കളയിൽ ഒരു പെട്ടിയിലുണ്ടായിരുന്ന മുഴുവൻ ഡോനട്ടും അത് ഭക്ഷിച്ചു.
ഇത് കണ്ടതോടെ ആലീസ് വലിയ ശബ്ദത്തിൽ ഒച്ചയിട്ടു. അതോടെ രണ്ട് കരടികളും വന്ന അതേ വഴിയിലൂടെ തന്നെ പുറത്തേക്ക് കടന്നു. വിചിത്രമെന്ന് തോന്നുമെങ്കിലും ഇതേ കരടികൾ ഇത് രണ്ടാം തവണയാണ് ഈ വീട്ടിലേക്ക് തന്നെ കയറുന്നത്.
മാർച്ച് മാസത്തിൽ ഇതുപോലെ മറ്റൊരു സംഭവമുണ്ടായി. അതിൽ ഒരാൾ കാറിലിരുന്ന് ബീഫ് സാൻഡ്‍വിച്ച് കഴിക്കുന്നത് കണ്ട കരടി അത് തട്ടിപ്പറിക്കാനായി രണ്ട് തവണ ഡോർ തുറന്ന് വന്ന സംഭവമുണ്ടായി. ബിൽ ഡുവാൽ എന്നൊരാൾ തന്റെ വളർത്തുനായയുമായി കാറിലിരിക്കുകയാണ്. സാൻഡ്‍വിച്ചും കഴിക്കുന്നുണ്ടായിരുന്നു. അതേ സമയത്താണ് കരടികളുടെ ഒരു കുടുംബം തന്നെ അങ്ങോട്ട് വന്നത്. പിന്നീട് അതിലൊരു കരടി കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും സാൻഡ്‍വിച്ച് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു.
യുഎസ്സിൽ ഇതുപോലെ കരടികൾ മനുഷ്യരുടെ അടുത്തേക്ക് ചെല്ലുന്ന നിരവധി വാർത്തകൾ ഉണ്ട്. മനുഷ്യർ തങ്ങളുടെ വാസസ്ഥലം വിശാലമാക്കുകയും കാടിനോടു ചേർന്നുള്ള സ്ഥലങ്ങൾ പോലും വാസയോഗ്യമായതാക്കി മാറ്റുകയും ചെയ്തതും ആഹാരം കിട്ടാനില്ലാത്തതും എല്ലാം കരടികളെ മനുഷ്യരുടെ ഇടയിലേക്കിറങ്ങാൻ നിർബന്ധിതരാക്കുന്നു എന്നാണ് പറയുന്നത്.
