'റൈഡിന് വേണ്ടി ശ്രമിച്ചു, അവസാനം നടക്കാൻ തീരുമാനിച്ചു' എന്നാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു സ്ക്രീൻഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്.
തിരക്കിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന നഗരമാണ് ബെംഗളൂരു. ഓരോ ദിവസവും എന്നോണം ഇവിടെ ട്രാഫിക് ബ്ലോക്കുകൾ കൂടിക്കൂടി വരികയാണ്. എന്തായാലും, അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഓല കാബ് ബുക്ക് ചെയ്ത ഒരു യുവാവാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.
'റൈഡിന് വേണ്ടി ശ്രമിച്ചു, അവസാനം നടക്കാൻ തീരുമാനിച്ചു' എന്നാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു സ്ക്രീൻഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്. അതിൽ കാണുന്നത് ഓല ആപ്പാണ്. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലേക്കാണ് യാത്ര റിക്വസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി തിരക്കുള്ള സ്ഥലങ്ങളിൽ, തിരക്കുള്ള സമയത്ത് ഓലയും ഊബറും കിട്ടുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, ഇവിടെ ഒരു ഡ്രൈവർ റിക്വസ്റ്റ് സ്വീകരിച്ചു. എന്നാൽ, പിന്നീട് സംഭവിച്ച കാര്യമാണ് രസകരം.
ഡ്രൈവർക്ക് എത്താനുള്ള സമയം എത്രയാണ് എന്നോ? 51 മിനിറ്റ്. വളരെ പെട്ടെന്നാണ് റെഡ്ഡിറ്റിൽ യുവാവിന്റെ പോസ്റ്റ് വൈറലായി മാറിയത്. റൈഡ് കാൻസൽ ചെയ്യുന്നതും അധികം കൂലി കൊടുക്കുന്നതും എങ്ങനെയാണ് ഇവിടെ കോമൺ ആയിരിക്കുന്നത് എന്നും നിരവധിപ്പേർ കമന്റുകൾ നൽകി. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, ശനിയാഴ്ച മാളുകളും വിവിധ സ്ഥലങ്ങളും സന്ദർശിക്കാൻ താൻ ബെംഗളൂരുവിൽ എത്തി. ആ യാത്രയിൽ മൊത്തം നാല് ഓട്ടോകളാണ് താൻ ബുക്ക് ചെയ്തത്. അതിൽ ആദ്യത്തെ രണ്ട് പേർ സ്ഥലത്തെത്തിയപ്പോൾ അധികം ഓട്ടോക്കൂലി വാങ്ങി. മറ്റ് രണ്ട് പേർ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ അധികം കൂലി ആവശ്യപ്പെട്ടു. ട്രിപ്പ് കാൻസൽ ചെയ്യാനാണെങ്കിൽ സമ്മതിച്ചും ഇല്ല എന്നാണ്.
ബെംഗളൂരുവിലെ യാത്ര കഠിനം തന്നെ എന്ന് കമന്റ് നൽകിയതും ഒരുപാട് പേരാണ്.
