താൻ മീറ്റിം​ഗിൽ തന്റെ കോളറുള്ള ഷർട്ടൊക്കെ ധരിച്ചാണ് പങ്കെടുത്തത്. അപ്പോഴാണ് ഒരു ഹൂഡിയും ബേസ്ബോൾ ക്യാപ്പുമായി അവരുടെ ലീഡ് പ്രത്യക്ഷപ്പെട്ടത്. സെക്യൂരിറ്റി പ്രൊഡക്ട് ഡെമോയ്ക്ക് പകരം താൻ അബദ്ധവശാൽ ഒരു ഫാന്റസി ഫുട്ബോൾ ഡ്രാഫ്റ്റിലാണോ ജോയിൻ ചെയ്തത് എന്ന സംശയം പോലും തനിക്ക് ഉണ്ടായി.

ലിങ്ക്ഡ്ഇന്നിൽ നിരവധി പോസ്റ്റുകൾ ചർച്ചകൾക്ക് കാരണമായി തീരാറുണ്ട്. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കാലിഫോർണിയയിൽ നിന്നുള്ള ഒരു എക്സിക്യൂട്ടീവാണ് പോസ്റ്റിട്ടിരിക്കുന്നത്. അതിൽ പറയുന്നത്, സൂം കോളിൽ തന്റെ സഹപ്രവർത്തകൻ കാഷ്വലായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചാണ്. 

ഒരു ഹൂഡിയും ബേസ്ബോൾ ക്യാപ്പുമാണ് സഹപ്രവർത്തകൻ സൂം മീറ്റിം​ഗിന്റെ സമയത്ത് ധരിച്ചിരുന്നത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. ജേസൺ ലൂമിസ് എന്നയാളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സൂം കോളിൽ നിന്നുള്ള ഒരു ചിത്രവും ഇയാൾ ഷെയർ ചെയ്തതായി കാണാം. 

ഇത് തന്റെ കുഴപ്പമാണോ എന്ന സംശയവും ഇയാൾക്ക് ഇല്ലാതില്ല. താൻ മീറ്റിം​ഗിൽ തന്റെ കോളറുള്ള ഷർട്ടൊക്കെ ധരിച്ചാണ് പങ്കെടുത്തത്. അപ്പോഴാണ് ഒരു ഹൂഡിയും ബേസ്ബോൾ ക്യാപ്പുമായി അവരുടെ ലീഡ് പ്രത്യക്ഷപ്പെട്ടത്. സെക്യൂരിറ്റി പ്രൊഡക്ട് ഡെമോയ്ക്ക് പകരം താൻ അബദ്ധവശാൽ ഒരു ഫാന്റസി ഫുട്ബോൾ ഡ്രാഫ്റ്റിലാണോ ജോയിൻ ചെയ്തത് എന്ന സംശയം പോലും തനിക്ക് ഉണ്ടായി. ഇത് തന്നെ അലട്ടുന്നുണ്ടോ, താൻ അത്രയ്ക്ക് പഴഞ്ചനായോ എന്നാണ് ലൂമിസിന്റെ സംശയം. 

ഇത്തരത്തിൽ കാഷ്വലായി വേഷം ധരിച്ച് വരുന്നത് അവരെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായത്തിൽ മാറ്റം വരുത്തും എന്നാണ് ഇയാൾ പറയുന്നത്. കാഷ്വലായി വേഷം ധരിച്ച് വരുന്നത് കാര്യത്തിന്റെ ​ഗൗരവം കുറയ്ക്കും എന്ന് ചിന്തിക്കുന്ന പ്രകൃതക്കാരനാണ് ജേസൺ ലൂമിസ് എന്നാണ് ഇയാളുടെ പോസ്റ്റ് കാണുമ്പോൾ തോന്നുന്നത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. 

എന്തായാലും, ഇയാളെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ പോസ്റ്റിന് കമന്റുകൾ ഉണ്ട്. ലൂമിസ് ധരിച്ചിരിക്കുന്ന വസ്ത്രവും അത്ര പ്രൊഫഷണൽ അല്ല എന്ന് ചൂണ്ടിക്കാണിച്ചവരും പ്രൊഡക്ട് ഇഷ്ടപ്പെട്ടെങ്കിൽ വാങ്ങുക, എന്തിനാണ് വസ്ത്രത്തെ കുറിച്ച് ചിന്തിക്കുന്നത് എന്ന് കമന്റ് നൽകിയവരും ഉണ്ട്.

നോയ്ഡ‍യിൽ വാടക 64,000, ഇപ്പോൾ ഈ ന​ഗരത്തിൽ അതിന്റെ പകുതി പോലും ഇല്ല, ശ്രദ്ധേയമായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം