പിറ്റേന്ന് രാവിലെ ഒലിവറിന് മറ്റൊരു മെസേജ് വന്നു. അതിൽ ഊബറിന്റെ ബില്ലായി വന്ന് കിടന്നത് $39,317 (32,39,937.04 രൂപ) ആണ്. ഞെട്ടിപ്പോയ ഒലിവർ അപ്പോൾ തന്നെ ഊബർ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ടു.
തലേരാത്രി വെള്ളമടിച്ച് വന്ന് കിടന്നതാണ്. എന്നാൽ, പിറ്റേന്ന് ഉണർന്നപ്പോൾ യുവാവ് ഞെട്ടിപ്പോയി. കാരണം വേറൊന്നുമല്ല, തലേരാത്രി താൻ പബ്ബിലേക്ക് പോയ ഊബറിന്റെ ബില്ല് വന്ന് കിടന്നത് കണ്ട് ഞെട്ടിയതാണ്. 32,39,937.04 രൂപയാണ് ഡെബിറ്റ് കാർഡിൽ ഊബർ ബില്ലായി കാണിച്ചിരുന്നത്.
പതിവുപോലെ ഒലിവർ കാപ്ലൻ എന്ന 22 -കാരൻ മാഞ്ചസ്റ്ററിലെ ബക്സ്റ്റണിൽ തന്റെ ഷിഫ്റ്റും കഴിഞ്ഞ് റൈഡ് ഷെയർ ആപ്പിൽ ഒരു കാർ ബുക്ക് ചെയ്തതാണ്. നാല് മൈൽ ദൂരത്തുള്ള ഒരു പബ്ബിൽ വച്ച് സുഹൃത്തുക്കളെ കാണുകയായിരുന്നു പ്ലാൻ. 'ഞാൻ ഒരു ഊബർ വിളിച്ചു. സാധാരണ മിക്കവാറും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഊബർ വിളിക്കാറുണ്ട്' എന്ന് ഒലിവർ പറയുന്നു. $11 നോ $12 -നോ (ആയിരത്തിൽ) താഴെ ആയിരുന്നു ബിൽ കാണിച്ചത്. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും തോന്നിയുമില്ല.
'അധികം വൈകാതെ ഊബർ വന്നു. ഡ്രൈവർ എനിക്ക് പോകേണ്ടയിടത്ത് തന്നെ കൃത്യമായി എന്നെ എത്തിച്ചു. അതൊരു 15 മിനിറ്റ് യാത്ര ആയിരുന്നു' എന്ന് ഒലിവർ പറയുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ ഒലിവറിന് മറ്റൊരു മെസേജ് വന്നു. അതിൽ ഊബറിന്റെ ബില്ലായി വന്ന് കിടന്നത് $39,317 (32,39,937.04 രൂപ) ആണ്.
ഞെട്ടിപ്പോയ ഒലിവർ അപ്പോൾ തന്നെ ഊബർ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കാര്യം മനസിലാവുന്നത്. ഡ്രോപ് ഓഫ് ലൊക്കേഷനായി ഊബർ രേഖപ്പെടുത്തിയിരിക്കുന്നത് ഓസ്ട്രേലിയയിലുള്ള ഏതോ ഒരു സ്ഥലമാണ്. അങ്ങനെയാണ് അത്രയും പണം ബില്ലായി വന്നത്. ഏതായാലും, അത് തങ്ങൾക്ക് പറ്റിയ അബദ്ധമാണ് എന്നും അത് എത്രയും പെട്ടെന്ന് പരിഹരിക്കും എന്നും ഊബർ ഒലിവറിന് വാക്ക് കൊടുത്തു.
