Asianet News MalayalamAsianet News Malayalam

ഭാര്യയുടെ വസ്ത്രം ധരിച്ച് വന്ന് മോഷണം, സിസിടിവിയിൽ കുടുങ്ങിയ 'കള്ളി' പിടിയിൽ

രാത്രിയാണ് മോഷണം നടന്നത്. ബണ്ടി കടയടച്ച് വീട്ടിൽ പോയ ശേഷം സുധീർ ഭാര്യയുടെ  വസ്ത്രം ധരിച്ച് കടയിൽ കയറി 3500 രൂപ മോഷ്ടിക്കുകയായിരുന്നു.

man impersonating as woman and stealing cash caught on CCTV rlp
Author
First Published Sep 17, 2023, 11:27 AM IST

ഓരോ രാജ്യത്തും ഓരോ ദിവസവും എന്നവണ്ണം കള്ളന്മാർ കൂടിക്കൂടി വരികയാണ്. ഏത് തരത്തിൽ മോഷണം എന്ന കാര്യത്തിൽ മാത്രമാണ് പരീക്ഷണം നടന്നു വരുന്നത്. എന്നാൽ, പഴയ കാലം പോലെ ഒന്നുമല്ല. എല്ലായിടത്തും സിസിടിവി ഉണ്ട്. അതുകൊണ്ട് തന്നെ മോഷണ ദൃശ്യങ്ങൾ പലപ്പോഴും ക്യാമറയിൽ കുടുങ്ങും. അങ്ങനെ ഒരു സംഭവം തെലങ്കാനയിലും ഉണ്ടായി. 

എന്നാൽ, സ്ത്രീയായി വേഷം ധരിച്ചാണ് ഇയാൾ മോഷണം നടത്തിയത്. തെലങ്കാനയിലെ ഒരു കടയിൽ നിന്നും ഇയാൾ സ്ത്രീയായി വേഷം ധരിച്ചു കൊണ്ട് പണം മോഷ്ടിക്കുകയായിരുന്നു. തെലങ്കാനയിലെ രാജണ്ണ-സിർസില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലെ ഒരു കടയിൽ നിന്നാണ് ഇയാൾ സ്ത്രീവേഷത്തിൽ പണം മോഷ്ടിച്ചത്. എന്നാൽ, മോഷണത്തിനിടെ ഇയാൾ പിടിയിലായി എന്നും റിപ്പോർട്ടുകൾ പറയുന്നു. ആളുകളെ പറ്റിക്കാൻ വിഗ്ഗും നൈറ്റ് ഡ്രസ്സുമാണ് ഇയാൾ ധരിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമുണ്ടായില്ല പൊലീസ് ഇയാളെ പിടികൂടി.

റിപ്പോർട്ടുകൾ പ്രകാരം, കടയുടമയായ ഗണഗോണി ബണ്ടി എന്നയാളുടെ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന രാമിൻദ്‌ല സുധീർ എന്നയാളാണ് കുറ്റം ചെയ്തത്. ബണ്ടി ഇവിടെ ഒരു ചെറിയ മുറിയിൽ ലക്ഷ്മി നാരായൺ ഫ്ലെക്സി പ്രിന്റിംഗ് എന്ന പേരിൽ ഒരു ബിസിനസ്സ് നടത്തുകയായിരുന്നു. സുധീർ മയക്കുമരുന്നിന് അടിമയാണെന്നും അത് വാങ്ങാൻ ഇയാളുടെ കയ്യിൽ പണമില്ലായിരുന്നു. അങ്ങനെയാണ് ഇയാൾ ഗണഗോണി ബണ്ടിയുടെ കടയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ചത് എന്നും കണ്ടെത്തി.

രാത്രിയാണ് മോഷണം നടന്നത്. ബണ്ടി കടയടച്ച് വീട്ടിൽ പോയ ശേഷം സുധീർ ഭാര്യയുടെ  വസ്ത്രം ധരിച്ച് കടയിൽ കയറി 3500 രൂപ മോഷ്ടിക്കുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം ബണ്ടി കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോൾ ഒരു സ്ത്രീയാണ് മോഷണം നടത്തുന്നത് എന്ന് കണ്ടു. എന്നാൽ, പിന്നീട്, സുധീറിനെ സംശയം തോന്നുകയും സുധീർ സത്യം സമ്മതിക്കുകയും ആയിരുന്നു. 

Follow Us:
Download App:
  • android
  • ios