ജയ്സ്വാൾ യാദവുമായി അടുപ്പം പുലർത്തിയിരുന്നു. ഇരുവരും അവതാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, വീടിനകത്ത് ഒരു കല്ല് കണ്ടെത്തുകയും ചെയ്തത്രെ. ഇത് മാന്ത്രിക കല്ലായിരിക്കും എന്ന് ഇരുവരും വിശ്വസിച്ചു.
'മാന്ത്രികക്കല്ലു'ണ്ട് എന്ന വിശ്വാസം ഛത്തീസ്ഗഢിലെ ജനങ്ങളെ എത്തിച്ചത് ഒരു മനുഷ്യന്റെ കൊലപാതകത്തിൽ. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലാണ് 70 വയസ്സുള്ള ഒരാളെ പത്ത് പേർ ചേർന്ന് കൊലപ്പെടുത്തിയിരിക്കുന്നത്. തങ്ങളെ പണക്കാരാക്കാൻ കഴിയുന്ന മാന്ത്രികക്കല്ല് ഉണ്ട് എന്ന് വിശ്വസിച്ച് അത് തെരയുന്നതിനിടയിലാണ് കൊലപാതകം നടന്നത്. രോഗശാന്തി നൽകാൻ കഴിവുണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന ബാബുലാൽ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ജാഞ്ജ്ഗിർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉമേഷ് സാഹു പറയുന്നതിങ്ങനെ, പ്രധാന പ്രതിയായ തേക്ചന്ദ് ജയ്‌സ്വാളിനെയും മറ്റ് ഒമ്പത് പേരെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ലോഹ്‌റകോട്ട് ഗ്രാമവാസിയായ ജയ്‌സ്‌വാൾ കഴിഞ്ഞ വർഷം അവസാനമാണ് ഏത് ഇരുമ്പ് വസ്തുക്കളെയും സ്വർണ്ണമാക്കാൻ കഴിയുന്ന മാന്ത്രിക കല്ലിനെ കുറിച്ച് അറിയുന്നത്. ഗ്രാമവാസിയായ അവതാർ സിങ്ങിന്റെ വീട്ടിൽ അതുണ്ടായിരുന്നു എന്ന് അയാൾ വിശ്വസിച്ചു.
"ജയ്സ്വാൾ യാദവുമായി അടുപ്പം പുലർത്തിയിരുന്നു. ഇരുവരും അവതാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, വീടിനകത്ത് ഒരു കല്ല് കണ്ടെത്തുകയും ചെയ്തത്രെ. ഇത് മാന്ത്രിക കല്ലായിരിക്കും എന്ന് ഇരുവരും വിശ്വസിച്ചു. പിറ്റേന്ന് രാവിലെ ആ കല്ല് കാണാതായി. യാദവ്
ആ കല്ല് ചികിത്സയ്ക്ക് ഉപയോഗിക്കാൻ മാറ്റിവച്ചിരിക്കും എന്ന് കരുതി ജയ്‌സ്വാൾ ഒമ്പത് കൂട്ടാളികളെയും കൂട്ടിവന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 8 -ന്, പ്രതികൾ ബാബുലാൽ യാദവിനെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി. അതേസമയം തന്നെ മറ്റൊരു സംഘം അദ്ദേഹത്തിന്റെ വീട് തകർത്ത് അകത്ത് കയറി പണവും ആഭരണങ്ങളും മോഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അവർ യാദവിനെ കൊന്ന് കാട്ടിൽ കുഴിച്ചിട്ടു. പിന്നീട്, ശവശരീരം കണ്ടെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
