ഇദ്ദേഹം ചിരിച്ചുകൊണ്ടും നൃത്തം ചെയ്തുകൊണ്ടും വെള്ളം വിൽക്കുന്നതു കണ്ട ആളുകളെല്ലാം തന്നെ ഇതെന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അന്വേഷിച്ചു. പിന്നാലെയാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ അസുഖബാധിതതനാണ് എന്നും ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലാണ് എന്നും അറിയുന്നത്.

പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ മനുഷ്യരെ ആകെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമെന്ന് തോന്നുന്നതുമായ ദൃശ്യങ്ങളും പെടുന്നു. അതേ സമയം ചില മനുഷ്യരെ ചില കഷ്ടപ്പാടുകളിൽ സഹായിക്കാനും ചില വീഡിയോകൾക്ക് സാധിക്കാറുണ്ട്. കാരണം, സോഷ്യൽ മീഡിയയുടെ സാധ്യതകൾ വളരെ വലുതാണ്. അതുപോലെ തന്നെ ചൈനയിലെ ഒരു മുത്തശ്ശന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

ചിരിച്ചും ഡാൻസ് ചെയ്തും കുപ്പി വെള്ളം വിൽക്കുന്ന ഒരാളാണ് ചൈനീസ് സോഷ്യൽ മീഡിയയായ ഡുയിനിൽ പ്രത്യക്ഷപ്പെട്ടത്. നമുക്കറിയാം നമ്മുടെ വേണ്ടപ്പെട്ടവർക്ക് വല്ലതും സംഭവിച്ചാൽ നമ്മൾ മിക്കവാറും ചെയ്യുന്നത് കരയുക എന്നതായിരിക്കും. എന്നാൽ കരഞ്ഞതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ സമാധാനം ലഭിച്ചേക്കും എന്നാണ് ഉത്തരം. അതിനാൽ തന്നെ ഈ മുത്തശ്ശൻ തന്റെ മരണത്തിലേക്ക് അടുക്കാറായ കൊച്ചുമകനുവേണ്ടി എന്തെങ്കിലും ചെയ്യാനായി വേറിട്ട വഴിയാണ് തെരഞ്ഞെടുത്തത്. അതിനുവേണ്ടി ചിരിച്ചും നൃത്തം ചെയ്തും കുപ്പിവെള്ളം വിൽക്കുകയാണ് അദ്ദേഹം. 

ഇദ്ദേഹം ചിരിച്ചുകൊണ്ടും നൃത്തം ചെയ്തുകൊണ്ടും വെള്ളം വിൽക്കുന്നതു കണ്ട ആളുകളെല്ലാം തന്നെ ഇതെന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അന്വേഷിച്ചു. പിന്നാലെയാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ അസുഖബാധിതതനാണ് എന്നും ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലാണ് എന്നും അറിയുന്നത്. പിന്നാലെ തന്നെ ഒരുപാട് പേർ അദ്ദേഹത്തെ സഹായിക്കാനായി എത്തി. വളരെ അപൂർവമായ രോ​ഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. സർജറിക്ക് ഒരുപാട് പണം ആവശ്യമുണ്ട്. 

ഏതായാലും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയും വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം അറിയുകയും ചെയ്തതോടെ ഒട്ടേറെ പേർ അദ്ദേഹത്തെ സഹായിച്ചു. ഒപ്പം തന്നെ എത്രയും പെട്ടെന്ന് കൊച്ചുമകന്റെ സർജറി കഴിയുകയും കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്യട്ടെ എന്നും പലരും പറഞ്ഞു.