Asianet News MalayalamAsianet News Malayalam

റൈസ് കുക്കറിനെ വിവാഹം ചെയ്‍ത് യുവാവ്, കാരണം വിചിത്രം, നാലാം ദിവസം വിവാഹമോചനം, അതിന് കാരണം അതിവിചിത്രം

ഏതായാലും വിചിത്രമായ വിവാഹവും അതിനേക്കാള്‍ വിചിത്രമായ വിവാഹമോചനവുമെല്ലാം സാമൂഹിക മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള കാരണമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

man married rice cooker and divorced
Author
Indonesia, First Published Oct 3, 2021, 1:57 PM IST

ലോകത്ത് പല വിചിത്രമായ സംഭവങ്ങളും നാം കാണാറുണ്ട്. ഇവിടെ ഇന്തോനേഷ്യയിലെ ഒരാള്‍ തന്‍റെ റൈസ് കുക്കറിനെ വിവാഹം കഴിച്ചിരിക്കുകയാണ്. ഖൊയ്‍റുള്‍ അനം എന്നയാളാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിവാഹവേഷത്തില്‍ റൈസ് കുക്കറുമായി നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ അനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള റൈസ് കുക്കറിനെയും വിവാഹത്തിനായി ഒരുക്കി നിര്‍ത്തിയിരുന്നു അനം. ഒപ്പം അതിന് മുകളിലായി ഒരു വെള്ള ഷാളും കാണാം. 

അനം ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോകളില്‍, 'വിവാഹ'ത്തില്‍ റൈസ് കുക്കറും ഇയാളും അടുത്തടുത്തായി ഇരിക്കുന്നത് കാണാം. ചിത്രങ്ങളിൽ ഒന്നില്‍ അയാൾ കുക്കറിൽ ചുംബിക്കുന്നതും കാണാവുന്നതാണ്. മറ്റൊന്നിൽ, അനം അവരുടെ 'വിവാഹ രേഖ'കളിൽ ഒപ്പിടുമ്പോൾ റൈസ് കുക്കര്‍ അവന്റെ അടുത്തായി വച്ചിരിക്കുന്നതും കാണാം.

പോസ്റ്റിനൊപ്പമുള്ള ഒരു ചെറിയ അടിക്കുറിപ്പിൽ, 'അനുസരണയും സ്നേഹവുമുള്ളതും പാചകത്തിൽ നല്ലതുമാണ്' എന്നതിനാൽ തന്റെ റൈസ് കുക്കറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച'തായി അനം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഉടനടി വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്‍റും ലൈക്കും ഒക്കെയായി എത്തിയത്. ഇതൊരു വിചിത്രമായ കാര്യമാണ് എന്ന് തന്നെയായിരുന്നു സാമൂഹിക മാധ്യമങ്ങളുടെ അഭിപ്രായം. ഏതായാലും വിവാഹം കഴിഞ്ഞ് നാലാം ദിവസം അനം തന്‍റെ 'ഭാര്യ'യായ റൈസ് കുക്കറിനെ വിവാഹമോചനം ചെയ്യുന്നു എന്നും അറിയിച്ചു. ഇതില്‍ അരി മാത്രമേ പാകം ചെയ്യാന്‍ കഴിയൂ എന്നാണ് അതിന് അനം കാരണമായി പറഞ്ഞിരിക്കുന്നത്. 

ഏതായാലും വിചിത്രമായ വിവാഹവും അതിനേക്കാള്‍ വിചിത്രമായ വിവാഹമോചനവുമെല്ലാം സാമൂഹിക മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള കാരണമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. സ്ഥലത്തെ മാധ്യമങ്ങള്‍ പറയുന്നത് ഇത്തരം വിചിത്രങ്ങളായ കാര്യങ്ങള്‍ പലതും സോഷ്യല്‍ മീഡിയയിലെ തന്‍റെ ഫോളോവേഴ്സിനായി ഒരുക്കുന്ന ഒരു സോഷ്യല്‍ മീഡിയ സ്റ്റാറാണ് അനം എന്നാണ്. ഏതായാലും വൈറലാവാന്‍ വേണ്ടി തന്നെയാവണം അനം ഇതും ചെയ്തിട്ടുണ്ടാവുക. അത് ഏതായാലും വിജയിച്ചു. 

Follow Us:
Download App:
  • android
  • ios