Asianet News MalayalamAsianet News Malayalam

ടൈംട്രാവൽ നടത്തി, 2118 -ലെത്തി, മൂന്നാംലോക മഹായുദ്ധമുണ്ടാവും, അന്യ​ഗ്രഹജീവികൾ ഭൂമി സന്ദർശിക്കും, വിചിത്രവാദം

ഒടുവിൽ അലക്സാണ്ടർ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തി. താമസിയാതെ അത് സംഭവിക്കുമെന്നും, പക്ഷേ ആത്യന്തികമായി അത് ലോകത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

man named Alexander Smith claims to be a time traveler
Author
USA, First Published Sep 25, 2021, 2:43 PM IST
  • Facebook
  • Twitter
  • Whatsapp

നമ്മുടെ ജീവിതത്തിൽ നാളെ എന്ത് സംഭവിക്കുമെന്നുള്ള ആകാംഷ മിക്ക ആളുകൾക്കുമുണ്ടാകും. ഭാവിയിലേയ്ക്കും, കഴിഞ്ഞ കാലത്തേക്കും യഥേഷ്ടം യാത്ര ചെയ്യാൻ മനുഷ്യന് സാധിക്കുമെന്ന് വിശ്വസിക്കുന്ന കുറച്ചുപേരെങ്കിലുമുണ്ട് ഈ ലോകത്തിൽ. അതിന് അവർ ഇട്ടിരിക്കുന്ന പേരാണ് ടൈം ട്രാവൽ (time travell) അഥവാ സമയ സഞ്ചാരം. ആധുനിക ശാസ്ത്രത്തിന് അത്തരമൊരു സാങ്കേതികവിദ്യ ഇന്നേവരെ വികസിപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഇന്നും നിരവധിപേർ അങ്ങനെ ഒന്ന് ഉണ്ടെന്ന് വിശ്വസിക്കുന്നത്. ഭാവി കാലത്തേക്ക് യാത്രപോയി ഇനിയുള്ള കാലം എന്താണ് വരാനിരിക്കുന്നതെന്ന് അറിയാമെന്നാണ് അത്തരക്കാരുടെ അവകാശവാദം. അത്തരത്തിൽ സമയസഞ്ചാരം നടത്തി എന്ന അവകാശപ്പെട്ട്  മുന്നോട്ട് വന്നിരിക്കയാണ് അലക്സാണ്ടർ സ്മിത്ത് (Alexander Smith ) എന്നൊരാൾ.

യാത്ര ചെയ്തത് 2118 -ലേക്കായിരുന്നെയും അലക്സാണ്ടർ അവകാശപ്പെടുന്നു. അതിന് തെളിവായി ഒരു ഫോട്ടോയും ആള് കാണിക്കുന്നുണ്ട്. 1981 -ൽ സിഐഎയ്ക്കായുള്ള ഒരു 'അതീവ രഹസ്യ' ദൗത്യത്തിന്റെ ഭാഗമായിട്ടാണ് താൻ ഭാവിയിലേക്ക് യാത്ര ചെയ്തതെന്നും, അത് ഒരിക്കലും മറക്കാനാവാത്ത ഒരു പരീക്ഷണമായിരുന്നെന്നും അദ്ദേഹം പറയുന്നു. അപെക്സ് ടിവിയോട് സംസാരിക്കവെ, അന്യഗ്രഹജീവികൾ ഉടൻ ഭൂമി സന്ദർശിക്കുമെന്നും, ലോക നേതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘർഷത്തിന് ശേഷം മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ, അദ്ദേഹം പോയസമയത്ത് എടുത്തതാണെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും അവതരിപ്പിച്ചു. അതിൽ പച്ചനിറത്തിലുള്ള അംബരചുംബികളുള്ള കെട്ടിടങ്ങളുള്ള ഒരു ഭാവി നഗരം കാണാം. 2118 -ൽ എത്തിയെന്ന് പറയുന്ന അലക്സാണ്ടർ ഭൂതകാലത്തെക്കുറിച്ചും, ഭാവിയെക്കുറിച്ചും ധാരാളം കാര്യങ്ങൾ മനസിലാക്കിയതായി പറയുന്നു. "21-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തും. പൊതുജനങ്ങൾക്ക് അറിവാകുന്നതിന് മുൻപ് തന്നെ അന്യഗ്രഹജീവികളുമായി നമ്മൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഈ അന്യഗ്രഹജീവികൾ നമ്മുടെ ഇടയിൽ ജീവിക്കുന്നില്ലെങ്കിലും, അവർ കാലാകാലങ്ങളായി ഇവിടം സന്ദർശിക്കുന്നുണ്ട്" അലക്സാണ്ടർ പറയുന്നു.

ഇതുകൂടാതെ മനുഷ്യരാശിയെ കാത്തിരിക്കുന്നത് വലിയ വിപത്തുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതാപനവും, സമുദ്രനിരപ്പ് ഉയരുന്നതും, അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ വർദ്ധനവുമാണ് മനുഷ്യവർഗത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ അലക്സാണ്ടർ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തി. താമസിയാതെ അത് സംഭവിക്കുമെന്നും, പക്ഷേ ആത്യന്തികമായി അത് ലോകത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. "അതിർത്തികൾ അർത്ഥശൂന്യമാകാൻ തുടങ്ങും, ആളുകൾക്ക് ജീവിതത്തോട് സ്നേഹവും മതിപ്പും തോന്നിത്തുടങ്ങും. ഇത് അവരുടെ അയൽക്കാരോട് കരുതലോടെ പെരുമാറാൻ അവരെ പ്രേരിപ്പിക്കും" അലക്സാണ്ടർ പറഞ്ഞു. എന്നാൽ, ഇതെല്ലാം വളരെ വിചിത്രങ്ങളായ വാദമായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios