സപ്തംബർ ഒമ്പതിന് വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആൻഡ്രിയയുടെ 88 വയസുള്ള പിതാവ് അവരെ വിവാഹവേദിയിലേക്ക് കൈപിടിച്ച് നടത്തും. ഗ്രഹാമിന്റെയും ആൻഡ്രിയയുടെയും മക്കളും കൊച്ചുമക്കളും എല്ലാം വിവാഹത്തിൽ പങ്കെടുക്കും.
പ്രണയമില്ലാത്ത മനുഷ്യർ ചുരുക്കമായിരിക്കും. ചിലർ പ്രണയിച്ച് അധികം വൈകാതെ തന്നെ വിവാഹം കഴിക്കും. ചിലരുടെ പ്രണയം തകരുകയും രണ്ടുപേരും രണ്ട് വഴിക്ക് പോവുകയും ചെയ്യും. ചിലർ പ്രണയിച്ച് വിവാഹത്തിലെത്താൻ കുറേ വർഷങ്ങൾ എടുക്കാറുണ്ട്. എന്നാൽ, 35 വർഷമൊക്കെ എടുക്കുമോ? ഇവിടെ രണ്ടുപേർ തമ്മിൽ പ്രണയിച്ചു. 35 വർഷങ്ങൾക്ക് ശേഷം കാമുകൻ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി. കാമുകിക്ക് ഇപ്പോൾ പ്രായം 60. കാമുകന് ഇപ്പോൾ വയസ് 58.
ആൻഡ്രിയ മുറെ എന്ന 60 -കാരിയോടാണ് പങ്കാളിയായ ഗ്രഹാം മാർട്ടിൻ നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹാഭ്യർത്ഥന നടത്തിയത്. 1988 -ലാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത്. പ്രണയം തുടങ്ങിയ കാലം തൊട്ട് തന്നെ തനിക്ക് വിവാഹത്തിന് താല്പര്യമില്ല എന്ന് ഗ്രഹാം ആൻഡ്രിയയോട് പറയുന്നുണ്ട്. 28 വർഷങ്ങൾക്ക് മുമ്പ് ഗ്രഹാം ഒരു മോതിരം വാങ്ങുകയും എൻഗേജ്മെന്റ് റിങ്ങായി അത് ആൻഡ്രിയയെ അണിയിക്കുകയും ചെയ്തു. ഇത് തന്നെ തങ്ങളുടെ ബന്ധത്തിന് ധാരാളമാണ് വിവാഹമൊന്നും ചെയ്യേണ്ട ആവശ്യമില്ല എന്നായിരുന്നു അയാളുടെ നിലപാട്.
എന്നാൽ ഈ വർഷം, വിവാഹം വേണ്ട എന്ന തന്റെ തീരുമാനം ഗ്രഹാം തിരുത്തുകയായിരുന്നു. സ്കോട്ട്‌ലൻഡിലെ മോറേയിലെ ലോസിമൗത്തിലെ ബീച്ചിൽ വച്ച് അയാൾ ആൻഡ്രിയയോട് വിവാഹാഭ്യർത്ഥന നടത്തി. ആൻഡ്രിയയ്ക്ക് തികച്ചും സർപ്രൈസ് ആയിരുന്നു ഇത്. അത് വളരെ അധികം റൊമാന്റിക്കും സ്പെഷ്യലും ആയിരുന്നു. തനിക്ക് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നായിരുന്നു ആൻഡ്രിയയുടെ പ്രതികരണം.
സപ്തംബർ ഒമ്പതിന് വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആൻഡ്രിയയുടെ 88 വയസുള്ള പിതാവ് അവരെ വിവാഹവേദിയിലേക്ക് കൈപിടിച്ച് നടത്തും. ഗ്രഹാമിന്റെയും ആൻഡ്രിയയുടെയും മക്കളും കൊച്ചുമക്കളും എല്ലാം വിവാഹത്തിൽ പങ്കെടുക്കും. മക്കളും കൊച്ചുമക്കളുമായി. വയസ് 60 ആയി. ഇനി എന്തിനാണ് ഒരു വിവാഹം എന്ന് പലരും ചോദിച്ചേക്കാമെങ്കിലും ആൻഡ്രിയയും ഗ്രഹാമും വിവാഹത്തിന്റെ ത്രില്ലിൽ തന്നെയാണ്.
