ഒരു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മാറ്റ് ബെക്കിയെ പ്രൊപ്പോസ് ചെയ്യുന്നത്. മെയ് 18 -ന് ഒക്ലഹോമയിലെ ആർനെറ്റിൽ വച്ചാണ് ചുഴലിക്കാറ്റിന് മുന്നിൽ നിന്നും മാറ്റ് തന്നെ പ്രൊപ്പോസ് ചെയ്തത് എന്ന് ബെക്കി വീഡിയോയുടെ കാപ്ഷനിൽ എഴുതുന്നു.
പല മനോഹരങ്ങളായ വിവാഹാഭ്യർത്ഥനകളുടെ വീഡിയോകളും നാം കണ്ടിട്ടുണ്ടാവും. തന്റെ പ്രണയിനിയോട് വളരെ മനോഹരമായ സ്ഥലത്ത് വച്ച്, വളരെ മനോഹരമായ രീതിയിൽ പ്രൊപ്പോസ് ചെയ്യാനും ചെയ്യപ്പെടാനുമാണ് ആളുകൾ ആഗ്രഹിക്കുന്നത്. സുന്ദരമായ സ്ഥലങ്ങളും മറ്റും അതിനായി തെരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ, വളരെ വ്യത്യസ്തമായ സാഹചര്യത്തിൽ നടന്ന ഒരു വിവാഹാഭ്യർത്ഥനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഒരു പ്രണയചിത്രത്തിലെ രംഗമെന്ന പോലെ മനോഹരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് ഒക്ലഹോമയിലെ ആർനെറ്റിൽ നിന്നുള്ള ബെക്കി പട്ടേലാണ്. ബെക്കിയുടെ കാമുകനായ മാറ്റ് മിഷേൽ അവളെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് വീഡിയോയിൽ കാണുന്നത്.
ഒരു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മാറ്റ് ബെക്കിയെ പ്രൊപ്പോസ് ചെയ്യുന്നത്. മെയ് 18 -ന് ഒക്ലഹോമയിലെ ആർനെറ്റിൽ വച്ചാണ് ചുഴലിക്കാറ്റിന് മുന്നിൽ നിന്നും മാറ്റ് തന്നെ പ്രൊപ്പോസ് ചെയ്തത് എന്ന് ബെക്കി വീഡിയോയുടെ കാപ്ഷനിൽ എഴുതുന്നു. തന്റെ പെരുമാറ്റത്തിൽ നിന്നും തന്റെ മറുപടി എന്തായിരിക്കും എന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ എന്നും അവൾ ചോദിക്കുന്നുണ്ട്.
വീഡിയോയിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റ് ബെക്കിയെ പ്രൊപ്പോസ് ചെയ്യുന്നത് കാണാം. വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുമ്പോൾ അവൾ തുള്ളിച്ചാടുന്നതാണ് പിന്നെ കാണുന്നത്. അവൾ പങ്കുവച്ച ചിത്രത്തിൽ എൻഗേജ്മെന്റ് റിംഗ് കാണിക്കുന്നതും കാണാം. ഒരു റോഡരികിൽ വച്ചാണ് ബെക്കിയെ മാറ്റ് പ്രൊപ്പോസ് ചെയ്യുന്നത്.
വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും കാണാം. ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഒപ്പം ഈ വ്യത്യസ്തമായ വിവാഹാഭ്യർത്ഥന കൊള്ളാം എന്ന് പറഞ്ഞവരും ഉണ്ട്.


