Asianet News MalayalamAsianet News Malayalam

ഫോൺ എടുക്കാത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്ന് യുവാവിന്റെ പോസ്റ്റ്, ചോദ്യങ്ങളുമായി നെറ്റിസൺസ്

തിരികെ വിളിക്കാത്തത് തന്റെ ഭാ​ഗത്ത് നിന്നുണ്ടായ തെറ്റാണ് എന്ന് യുവാവ് അം​ഗീകരിക്കുന്നുണ്ട്. ഇത് മാത്രമല്ല യുവാവിന്റെ പ്രശ്നം. താൻ വളരെ സജീവമായി പുതിയൊരു ജോലി തിരയുന്നുണ്ട്. ഇത് ഇനിയൊരു ജോലി കിട്ടാൻ തടസമായി മാറുമോ എന്നാണ് യുവാവ് ചോദിക്കുന്നത്. 

man says he is fired from job for not answering call
Author
First Published Aug 23, 2024, 1:17 PM IST | Last Updated Aug 23, 2024, 1:17 PM IST

ജോലി കഴിഞ്ഞ് വീട്ടിലെത്തി. ഓഫീസിലെ എച്ച് ആർ ഡിപാർട്മെന്റിൽ നിന്നും ഫോൺ വന്നു. എടുത്തില്ല, തിരികെ വിളിക്കാനും വിട്ടുപോയി. അതിന്റെ പേരിൽ ജോലി പോയാൽ എന്താവും അവസ്ഥ? അതുപോലെ ഒരു അനുഭവത്തെ കുറിച്ചാണ് ഒരാൾ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫീസിൽ നിന്നുള്ള കോളുകൾ എടുക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ടു എന്നാണ് പോസ്റ്റിൽ പറയുന്നത്. 

നാഷിദ് എന്ന യൂസറാണ് എങ്ങനെയാണ് തന്നെ പിരിച്ചുവിട്ടിരിക്കുന്നത് എന്നതിന്റെ സ്ക്രീൻഷോട്ടടക്കം റെഡ്ഡിറ്റിൽ അനുഭവം പങ്കുവച്ചിരിക്കുന്നത്. താൻ ഒരു എഡ്‌ടെക്കിൻ്റെ കണ്ടൻ്റ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. തലക്കെട്ടിൽ സൂചിപ്പിക്കുന്നത് പോലെ, ബുധനാഴ്‌ച 7:30 -ന് ശേഷവും വെള്ളിയാഴ്‌ച വൈകുന്നേരവും തനിക്ക് എച്ച്ആർ ടീമിൽ നിന്ന് രണ്ട് കോളുകൾ ലഭിച്ചു. ജോലി സമയത്തിന് ശേഷമാണ് കോളുകൾ വന്നത്. അതെനിക്ക് എടുക്കാനായില്ല. അതേ തുടർന്ന് ഒരു മെയിൽ ലഭിച്ചു. എന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നാണ് അതിൽ പറഞ്ഞത് എന്നാണ് യുവാവ് പറയുന്നത്.

താൻ തിരിച്ചു വിളിച്ചില്ല. അത് തന്റെ ഭാ​ഗത്ത് നിന്നും സംഭവിച്ച തെറ്റാണ്. എന്നാൽ, മാനേജരോട് താൻ സംസാരിച്ചിരുന്നു. മാത്രമല്ല, താൻ ജോലി രാജിവയ്ക്കുന്നതിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. പക്ഷേ, പിന്നീട് തനിക്ക് ലഭിച്ചത് തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള മെയിലാണ് എന്നാണ് യുവാവ് പറയുന്നത്. തിരികെ വിളിക്കാത്തത് തന്റെ ഭാ​ഗത്ത് നിന്നുണ്ടായ തെറ്റാണ് എന്ന് യുവാവ് അം​ഗീകരിക്കുന്നുണ്ട്. ഇത് മാത്രമല്ല യുവാവിന്റെ പ്രശ്നം. താൻ വളരെ സജീവമായി പുതിയൊരു ജോലി തിരയുന്നുണ്ട്. ഇത് ഇനിയൊരു ജോലി കിട്ടാൻ തടസമായി മാറുമോ എന്നാണ് യുവാവ് ചോദിക്കുന്നത്. 

Seeking advice: Just got a mail from HR manager that I was terminated for not picking up their calls after work hours.
byu/nashid inIndiaCareers

എന്തായാലും, നിരവധിപ്പേരാണ് യുവാവിന് മറുപടി നൽകിയത്. യുവാവ് പറയുന്നത് പൂർണമായും ശരിയാണെങ്കിൽ ഒന്നും പേടിക്കണ്ട എന്നും അവിടെ നിന്നും പിരിഞ്ഞുപോയി മറ്റൊരു കമ്പനിയിൽ ജോലി നോക്കുന്നത് തന്നെയാണ് നല്ലത് എന്നുമാണ് മിക്കവരും പറഞ്ഞത്. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios