32 -കാരനായ ടോരു വീട്ടിൽ അത് ധരിക്കാറുണ്ട്. അത് ധരിക്കുമ്പോഴെല്ലാം താൻ തന്റെ എല്ലാ പ്രശ്നങ്ങളും മറന്നു പോകുന്നു എന്നാണ് ടോരു പറയുന്നത്.

കുട്ടിക്കാലത്ത് നമുക്കോരോരുത്തർക്കും ഓരോ സ്വപ്നങ്ങൾ കാണും. അതിൽ പലപല മൃ​ഗങ്ങളോടും പക്ഷികളോടും ഒക്കെ ഇഷ്ടം തോന്നും. അവയെ പോലെ ആയെങ്കിൽ എന്നൊക്കെ അന്ന് നമ്മൾ ആ​ഗ്രഹിച്ചിട്ടുമുണ്ടാവും. എന്നാലും വളരുമ്പോൾ നമ്മൾ അതൊക്കെ മറക്കും. ആ ആ​ഗ്രഹമൊക്കെ അപ്പോഴേക്കും മാഞ്ഞു പോയിട്ടുണ്ടാവും. എന്നാലും മുതിർന്ന് കഴിഞ്ഞാലും ആ സ്വപ്നം കൊണ്ടു നടന്ന് അതുപോലെ ആകുന്നവർ എത്ര കാണും? ജപ്പാനിലെ ഒരു യുവാവിന് അതുപോലെ ചെന്നായ ആയി മാറാനായിരുന്നു ആ​ഗ്രഹം. അങ്ങനെ ചെന്നായയുടെ വേഷത്തിലേക്ക് മാറാൻ യുവാവ് മുടക്കിയത് 20 ലക്ഷം രൂപയാണ്. 

ടോരു ഉഎദ എന്ന എഞ്ചിനീയറാണ് ചെന്നായയുടെ വേഷത്തിന് വേണ്ടി 20 ലക്ഷം രൂപ മുടക്കിയത്. ഈ വർഷം ആദ്യമാണ് ഈ വേഷം ടോരുവിന് കിട്ടിയത്. ആ വേഷത്തിലുള്ള അനവധി ചിത്രങ്ങൾ അയാൾ പങ്ക് വയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ചെന്നായയുടെ വേഷത്തിലുള്ള ടോരുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമകൾക്കും സീരിയലുകൾക്കും ഒക്കെ വേണ്ടി വേഷം ഒരുക്കി നൽകുന്ന Zeppet Workshop എന്ന കമ്പനിയാണ് വേഷം നിർമ്മിച്ച് നൽകിയത്. നാല് ജോലിക്കാർ ഏഴ് ആഴ്ചകൾ ജോലി ചെയ്താണ് വേഷം തയ്യാറാക്കിയത്. 

നായവേഷത്തിന് വേണ്ടി 12 ലക്ഷം മുടക്കിയയാൾ അതേ വേഷത്തിൽ ആദ്യമായി പുറത്തേക്ക്

ഇത്രയധികം വില കൊടുത്ത് സ്വന്തമാക്കി എങ്കിലും അത് പുറത്ത് ധരിക്കാൻ പലപ്പോഴും ടോരു തയ്യാറായിരുന്നില്ല. അത് അത്ര സൗകര്യപ്രദം അല്ല എന്ന കാരണത്താലായിരുന്നു ധരിക്കാതിരുന്നത്. എന്നാൽ, 32 -കാരനായ ടോരു വീട്ടിൽ അത് ധരിക്കാറുണ്ട്. അത് ധരിക്കുമ്പോഴെല്ലാം താൻ തന്റെ എല്ലാ പ്രശ്നങ്ങളും മറന്നു പോകുന്നു എന്നാണ് ടോരു പറയുന്നത്. 'ഓരോ തവണ ഈ ചെന്നായയുടെ വേഷം ധരിക്കുമ്പോഴും ഞാനൊരു മനുഷ്യനാണ് എന്നത് ഞാൻ മറന്നു പോവുകയും ഒരു ചെന്നായ തന്നെയായി മാറുകയും ചെയ്യുന്നു. അപ്പോൾ എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ മറക്കും' എന്നാണ് ടോരു പറയുന്നത്.