32 രാജ്യങ്ങളുടെ സീലുകള്‍ ശരീരത്തില്‍ പതിഞ്ഞതോടെ താനിപ്പോള്‍ സഞ്ചരിക്കുന്ന ഒരു മനുഷ്യ പാസ്പോര്‍ട്ടാണെന്ന് അദ്ദേഹം തമാശ പറയുന്നു. 

ഭാഷയുടെയോ ദേശത്തിന്‍റെയോ വംശത്തിന്‍റെയോ അതിർവരമ്പുകൾ ഇല്ലാത്തതാണ് ഫുട്ബോളിനോടുള്ള മനുഷ്യന്‍റെ അഗാധമായ പ്രണയം. അത്തരത്തിൽ ഫുട്ബോളിനെ തന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന യുകെ സ്വദേശിയായ ഒരു ഫുട്ബോൾ പ്രേമി ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ഫുട്ബോളിന് ഒരു രാജ്യത്തിന്‍റെയും വേർതിരിവ് നൽകാതെ എല്ലാ രാജ്യങ്ങളെയും ഒന്നായി കണ്ട്, രാജ്യങ്ങള്‍ക്കും അതീതമായി ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയത്താൽ അദ്ദേഹം ചെയ്തത് 32 രാജ്യങ്ങളുടെ സീലുകള്‍ സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്യുകയായിരുന്നു. 

ഫുട്ബോൾ മത്സരങ്ങൾ കാണാനായി താൻ സഞ്ചരിച്ച രാജ്യങ്ങളുടെ സീലുകളാണ് അദ്ദേഹം ഇങ്ങനെ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുള്ള്. ഇംഗ്ലണ്ടിൽ നിന്നുള്ള ഇയാൻ ഓഡ്‌ജേഴ്‌സ് എന്ന 54 കാരനാണ് കക്ഷി. തന്‍റെ ശരീരത്തെ തന്നെ ഒരു പാസ്പോർട്ട് ആക്കി മാറ്റിയിരിക്കുന്നത്. തന്‍റെ പാസ്പോർട്ടിന്‍റെ കോപ്പി ടാറ്റൂ ആർട്ടിസ്റ്റിനെ കാണിച്ചാണ് ഇദ്ദേഹം ഫുട്ബോള്‍ കാണാനായി സന്ദര്‍ശിച്ച രാജ്യങ്ങളുടെ സീലുകള്‍ ഇത്തരത്തിൽ ശരീരത്തിൽ ടാറ്റു ചെയ്തത്. ഇപ്പോൾ 32 എണ്ണം മാത്രമേ ആയിട്ടുള്ളൂവെന്നും എന്നാൽ ഇത് ഒരു അവസാനമല്ലെന്നും ഇനിയും കൂടുതൽ രാജ്യങ്ങളുടെ സീലുകൾ തന്‍റെ ശരീരത്തിൽ പതിയുമെന്നുമാണ് ഈ ഫുട്ബോൾ പ്രേമി പറയുന്നത്. 32 രാജ്യങ്ങളുടെ സീലുകള്‍ ശരീരത്തില്‍ പതിഞ്ഞതോടെ താനിപ്പോള്‍ സഞ്ചരിക്കുന്ന ഒരു മനുഷ്യ പാസ്പോര്‍ട്ടാണെന്ന് അദ്ദേഹം തമാശ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്: കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്

ഇംഗ്ലീഷ് ഫുട്ബോളിന്‍റെ വലിയ ആരാധകനായ ഇദ്ദേഹം തന്‍റെ ദേശീയ ടീമിനെ പിന്തുണച്ച് ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. കളി കാണാന്‍ തുടങ്ങിയതിന് ശേഷം ഇംഗ്ലണ്ടിന്‍റെ ഒരു അന്താരാഷ്ട്ര മത്സരം പോലും അദ്ദേഹം നഷ്‌ടപ്പെടുത്തിയിട്ടില്ല, കൂടാതെ 2022 ലെ ഖത്തർ ലോകകപ്പ് ഉൾപ്പെടെ മൊത്തം അഞ്ച് അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ കാണിയായും അദ്ദേഹമുണ്ടായിരുന്നു. തന്‍റെ ശരീരത്തിലെ ആദ്യത്തെ ടാറ്റൂ അദ്ദേഹം കുത്തിയത് മലേഷ്യയിൽ നിന്നാണ്. അവസാനത്തേത് ഖത്തറിൽ നിന്നും. തന്‍റെ ശരീരത്തിലെ ഓരോ ടാറ്റൂവിലേക്ക് നോക്കുമ്പോഴും കൺമുമ്പിൽ താൻ അന്ന് കണ്ട മത്സരം വീണ്ടും തെളിഞ്ഞു വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വലിയ സന്തോഷവും ഓർമ്മകളുമാണ് ഓരോ ടാറ്റൂവും തനിക്ക് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഖത്തര്‍ ടാറ്റൂവിലേക്ക് നോക്കുമ്പോള്‍ ഫ്രാന്‍സിനെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ പാഴക്കിയ പെനാല്‍റ്റിയാണ് ഓര്‍മ്മവരുന്നതെന്ന് അദ്ദേഹം പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: മുംബൈ താജ് ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചില്ലറ എണ്ണിക്കൊടുത്ത് യുവാവ്; വീഡിയോ വൈറല്‍

കൂടുതല്‍ വായനയ്ക്ക്: മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ ദേശാടന പക്ഷിക്കൊപ്പം