Asianet News MalayalamAsianet News Malayalam

തിയറ്റർ ചുമരുകൾക്കുള്ളിൽ രണ്ട് ദിവസമായി കുടുങ്ങിക്കിടന്ന് യുവാവ്, ഒടുവിൽ ഭിത്തി തുരന്ന് മോചിപ്പിച്ചു

പ്രാദേശിക വാർത്താ ഏജൻസിയായ Syracuse.com -നോട് സംസാരിച്ച ലാൻഡ്‌മാർക്ക് തിയേറ്റർ ഡയറക്ടർ മൈക്ക് ഇൻടാഗ്ലിയേറ്റ പറഞ്ഞത്, ഈ ആഴ്ച ആദ്യം ഈ മനുഷ്യൻ കെട്ടിടത്തിന് ചുറ്റും അലഞ്ഞുതിരിയുന്നത് കണ്ടിരുന്നു എന്നാണ്.

man trapped inside wall of theatre
Author
New York, First Published Nov 7, 2021, 11:21 AM IST

ന്യൂയോർക്കി(New York)ലെ സിറാക്കൂസി(Syracuse)ൽ തിയറ്ററിന്റെ ചുവരുകൾക്കുള്ളിൽ കുടുങ്ങിയ ഒരാളെ സാഹസികമായി രക്ഷപ്പെടുത്തി. ആരോ മതിലിൽ ഇടിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന ശബ്ദം കേട്ടതിനെത്തുടർന്ന് പ്രാദേശിക സമയം ഏകദേശം 07:30 -ന് (11:30 GMT) അഗ്നിശമനാ സേനാംഗങ്ങളെ വിളിക്കുകയായിരുന്നു. 

രണ്ട് ദിവസമായി മനുഷ്യൻ ആ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയതായി കരുതുന്നു. രക്ഷാപ്രവർത്തകർ തിയറ്ററിന്റെ ചുവരുകൾ തുരന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ആ സമയത്ത് ഇയാൾ നഗ്നനായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. ഇയാൾ സ്ഥലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെയ്‌സ്ബുക്കിലെ ഒരു പ്രസ്താവനയിൽ, സിറാക്കൂസ് ഫയർ ഡിപ്പാർട്ട്‌മെന്റ് മതിലിന് പിന്നിലെ ആ ഇടുങ്ങിയ സ്ഥലത്തേക്ക് അയാള്‍ എങ്ങനെ എത്തിപ്പെട്ടുവെന്ന് അറിയില്ല എന്ന് പറയുന്നു. 

പ്രാദേശിക വാർത്താ ഏജൻസിയായ Syracuse.com -നോട് സംസാരിച്ച ലാൻഡ്‌മാർക്ക് തിയേറ്റർ ഡയറക്ടർ മൈക്ക് ഇൻടാഗ്ലിയേറ്റ പറഞ്ഞത്, ഈ ആഴ്ച ആദ്യം ഈ മനുഷ്യൻ കെട്ടിടത്തിന് ചുറ്റും അലഞ്ഞുതിരിയുന്നത് കണ്ടിരുന്നു എന്നാണ്. "അദ്ദേഹം അകത്തു കടന്നത് പുറത്തെ തണുപ്പില്‍ നിന്നും രക്ഷ നേടാനാണോ കുളിമുറി ഉപയോഗിക്കാനാണോ എന്ന് എനിക്കറിയില്ല" അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്ററിലെ പുരുഷ ബാത്ത്‌റൂമിന്റെ ഭിത്തിയിൽ വീണ ഇയാൾ രണ്ട് ദിവസത്തോളം ആ ഇടുങ്ങിയ സ്ഥലത്ത് ഒളിച്ചിരുന്നെന്നും കുടുങ്ങിയെന്നും സിറാക്കൂസ് ഫയർ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് ജോൺ കെയ്ൻ പ്രാദേശിക യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios