നമുക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്ന് യുവാക്കളെ കാണിച്ച് കൊടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നത്രെ ഇങ്ങനെ നിർത്താതെ കരയുന്നതിന് പിന്നിൽ.
പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയും പ്രകടനങ്ങൾ നടത്തിയും ലോക റെക്കോർഡ് സ്വന്തമാക്കുന്ന അനേകം പേരെ നമുക്ക് അറിയാം. എന്നാലും, ചില പ്രയത്നങ്ങളെല്ലാം കാണുമ്പോൾ ഇതൊരല്പം അതിരു വിട്ടതല്ലേ എന്ന് നമുക്ക് തോന്നാറുണ്ട്. അതുപോലെ, ഇവിടെ ലോക റെക്കോർഡ് നേടുന്നതിന് വേണ്ടി നിർത്താതെ കരയാനൊരുങ്ങിയ ഒരാൾക്ക് താൽക്കാലികമായി തന്റെ കാഴ്ച നഷ്ടപ്പെട്ടു.
നൈജീരിയയിൽ നിന്നുള്ള ടെംബു എബെറെ എന്ന യുവാവിനാണ് കുറച്ച് നേരത്തേക്ക് തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. നൈജീരിയയിൽ ഒരു ഗിന്നസ് റെക്കോർഡ് മാനിയ തന്നെയുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 100 മണിക്കൂർ നിർത്താതെ ഭക്ഷണം പാകം ചെയ്ത ആളുപോലും ഉണ്ട്. അതുപോലെ നിരവധിപ്പേരാണ് ഗിന്നസ് റെക്കോർഡ് നേടുന്നതിന് വേണ്ടി ഇതുപോലെ ഉള്ള പല കാര്യങ്ങളും ചെയ്ത് വരുന്നത്. അതുപോലെയാണ് ടെംബു എബെറെയും ചെയ്തത്. അതിന് വേണ്ടി ഏഴ് ദിവസം നിർത്താതെ കരയുക എന്നതായിരുന്നു അയാൾ എടുത്ത തീരുമാനം.
സാരി ഉടുത്ത് കൈറ്റ്-സർഫിംഗ് നടത്തുന്ന യുവതിയുടെ വീഡിയോ വൈറല്‍ !
നമുക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്ന് യുവാക്കളെ കാണിച്ച് കൊടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നത്രെ ഇങ്ങനെ നിർത്താതെ കരയുന്നതിന് പിന്നിൽ. എന്നാൽ, കാര്യങ്ങൾ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല. തുടർച്ചയായി കരഞ്ഞത് കാരണം തനിക്ക് തലവേദനയുണ്ടായി എന്നും മുഖത്ത് നീര് വച്ചു എന്നും ടെംബു എബെറെ പറയുന്നു. കൂടാതെ ഇങ്ങനെ കരഞ്ഞതിന് പിന്നാലെ തനിക്ക് 45 മിനിറ്റ് നേരത്തേക്ക് കാഴ്ച നഷ്ടപ്പെട്ടു എന്നും ഇയാൾ പറയുന്നു.
ഏതായാലും ഇങ്ങനെ ലോക റെക്കോർഡുകൾ നേടാൻ വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അവനവന്റെ ആരോഗ്യത്തിന്റെ കാര്യം കൂടി ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ടെംബു എബെറെയുടെ അനുഭവം.
