Asianet News MalayalamAsianet News Malayalam

അഹങ്കാരികളും മടിയന്മാരും ആയാലോ, ലോട്ടറി അടിച്ച കാര്യം ഭാര്യയോടും കുട്ടിയോടും പോലും പറയാതെ യുവാവ്

ചൈനീസ് നിയമം അനുസരിച്ച്  43 മില്ല്യൺ യുവാൻ ഇയാൾ ടാക്സ് അടച്ചു. 5 മില്ല്യൺ യുവാൻ ചാരിറ്റിക്കും കൊടുത്തു. ബാക്കി 171 മില്ല്യൺ യുവാനാണ് ഇയാളുടെ കൈവശം ഉള്ളത്.

man wins lottery and hide from wife and kid
Author
First Published Nov 1, 2022, 12:48 PM IST

ഒറ്റയടിക്ക് പണക്കാരനാവാൻ എന്ത് വേണം? അതിന് വല്ല ലോട്ടറിയും അടിക്കണം അല്ലേ? അഥവാ, നമുക്ക് ലോട്ടറി അടിച്ചാലും അത് നാട്ടുകാരും വീട്ടുകാരും ഒക്കെ അറിയും. എന്നാൽ, ഇവിടെ ഒരാൾ തനിക്ക് ലോട്ടറി അടിച്ച കാര്യം സ്വന്തം ഭാര്യയോടും കുട്ടിയോടും വരെ പറഞ്ഞില്ല. 248 കോടി രൂപയാണ് ഇയാൾക്ക് ലോട്ടറി അടിച്ചത്. എന്നാൽ, വിവരമറിഞ്ഞാൽ ഭാര്യയും കുട്ടിയും മടിയന്മാരും അലസന്മാരും ആയി മാറും എന്ന് കരുതിയാണത്രെ അവരോട് ലോട്ടറി അടിച്ച കാര്യം വെളിപ്പെടുത്താതിരുന്നത്. 

ഗുവാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിൽ നിന്നുള്ള ലി എന്നയാൾക്കാണ് ലോട്ടറി അടിച്ചത്. ഒക്ടോബർ 24 -നാണ് പണം ലിയുടെ കയ്യിൽ കിട്ടിയത്. അതിൽ 5 മില്ല്യൺ യുവാൻ അയാൾ ചാരിറ്റിക്ക് നൽകി. സമ്മാനത്തുക വാങ്ങാൻ ലി എത്തിയത് ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ വേഷവിധാനത്തിലാണ്. ഇപ്പോൾ പലരും ആളെ തിരിച്ചറിയാതിരിക്കാൻ സമ്മാനത്തുക വാങ്ങാൻ വരുമ്പോൾ ഇത്തരം വേഷം തെരഞ്ഞെടുക്കാറുണ്ട്. 

'ഞാനെന്റെ ഭാര്യയോടൊ കുട്ടിയോടൊ ലോട്ടറി അടിച്ച കാര്യം പറഞ്ഞിട്ടില്ല. അതവരിൽ നമ്മൾ മറ്റുള്ളവരേക്കാളും വലിയവരാണ് എന്ന് തോന്നലുണ്ടാക്കിയാലോ. അതുപോലെ ഭാവിയിൽ കഠിനാധ്വാനം ചെയ്യാനോ നന്നായി പഠിക്കാനോ ശ്രമിക്കാതിരുന്നാലോ? അതോർത്താണ് പറയാതിരുന്നത്' എന്നാണ് ലി വിശദീകരിച്ചത്. 

ചൈനീസ് നിയമം അനുസരിച്ച്  43 മില്ല്യൺ യുവാൻ ഇയാൾ ടാക്സ് അടച്ചു. 5 മില്ല്യൺ യുവാൻ ചാരിറ്റിക്കും കൊടുത്തു. ബാക്കി 171 മില്ല്യൺ യുവാനാണ് ഇയാളുടെ കൈവശം ഉള്ളത്. പത്തുവർഷത്തോളമായി ലോട്ടറി എടുക്കുന്നുണ്ട് എന്നും അടുത്ത കുറേ വർഷങ്ങളായി ഒരേ നമ്പർ തന്നെയാണ് എടുക്കുന്നത് എന്നും ലി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios