ഇയാളുടെ കൈവശമുള്ളത് 600 മുതൽ 800 വർഷം വരെ പഴക്കമുള്ള മമ്മിയാണ്. പ്യൂണോയുടെ തെക്കൻ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരുഷന്റെതാണ് മമ്മി എന്നാണ് പെറുവിലെ സാംസ്കാരിക മന്ത്രാലയം പറയുന്നത്. എന്നാൽ, ഇക്കാര്യം ജൂലിയോയ്ക്ക് അറിയാമോ എന്ന കാര്യം വ്യക്തമല്ല.
800 വർഷത്തോളം പഴക്കമുള്ള മമ്മി കയ്യിൽ സൂക്ഷിച്ചതിന് പെറുവിയൻകാരനായ യുവാവ് അറസ്റ്റിൽ. പിടിയിലായപ്പോൾ തന്റെ കൈവശമുള്ളത് മമ്മി അല്ലെന്നും ആത്മീയ കാമുകിയാണെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. തന്റെ ഫുഡ് ഡെലിവറി ബാഗിലായിരുന്നു ഇയാൾ മമ്മിയെ സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂലിയോ സീസർ ബെർമെജോ എന്ന 26 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവാനിറ്റ എന്നായിരുന്നു ഇയാൾ തന്റെ ആത്മീയ കാമുകിയെന്ന് വിശേഷിപ്പിച്ച മമ്മിക്ക് പേരിട്ടിരുന്നത്.
തന്നോടൊപ്പമുള്ളത് മമ്മിയാണെന്ന് അംഗീകരിക്കാൻ മടിച്ച യുവാവ് ഇത് തൻറെ ആത്മീയ കാമുകിയാണന്ന വാദത്തിൽ ഉറച്ചുനിന്നു. പൊലീസ് നിരവധി തവണ ഇയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ജൂലിയോ സമ്മതിച്ചില്ല. വർഷങ്ങളായി ജുവാനിറ്റ തന്റെ വീട്ടിലാണ് താമസിക്കുന്നത് എന്നും തങ്ങൾ ഇരുവരും ഒരുമിച്ച് ഒരു കട്ടിലിൽ ആണ് ഉറങ്ങുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
എന്നാൽ, ഇയാളുടെ കൈവശമുള്ളത് 600 മുതൽ 800 വർഷം വരെ പഴക്കമുള്ള മമ്മിയാണ്. പ്യൂണോയുടെ തെക്കൻ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരുഷന്റെതാണ് മമ്മി എന്നാണ് പെറുവിലെ സാംസ്കാരിക മന്ത്രാലയം പറയുന്നത്. എന്നാൽ, ഇക്കാര്യം ജൂലിയോയ്ക്ക് അറിയാമോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിൽ ആയ ഇയാളുടെ കയ്യിൽ നിന്നും പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പെറുവിലെ സംസ്കാരിക മന്ത്രാലയം മമ്മിയെ ഏറ്റെടുത്തു. മൂന്നു പതിറ്റാണ്ട് മുമ്പ് തൻറെ പിതാവാണ് മമ്മിയെ വീട്ടിലേക്ക് കൊണ്ടുവന്നത് എന്നാണ് ജൂലിയോ പിന്നീട് പൊലീസിനോട് പറഞ്ഞത്. ചെറുപ്പം മുതൽ തന്നെ തന്റെ സന്തതസഹചാരി ആയിരുന്നു മമ്മി എന്നും ഇയാൾ പറഞ്ഞു.
