നിലവിൽ നാല് ഭാര്യമാരുള്ള ജെറോം അഞ്ചാമത് ഒരു വിവാഹത്തിന് കൂടി ഒരുങ്ങുകയാണ്. ട്രൂലി ടിവിയുടെ ലവ് ഡോണ്ട് ജഡ്ജ് സീരീസിലാണ് ജെറോമിന്റെ വെളിപ്പെടുത്തൽ.

ഒന്നിലധികം പേരെ വിവാഹം കഴിക്കുന്നവർ ഇന്ന് നിരവധിയുണ്ട്. ഇതിലെ പ്രത്യേകത മിക്കവാറും പങ്കാളികൾ പരസ്പരം അറിഞ്ഞു കൊണ്ടായിരിക്കും ഇത്തരത്തിലുള്ള വിവാഹങ്ങൾ എന്നതാണ്. മൂന്നും നാലും പങ്കാളികളുള്ള ആളുകൾ ഇതിന് മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ നാല് പങ്കാളികളുള്ള ജെറോം എന്ന യുവാവ് അഞ്ചാമതും വിവാഹിതനാവാൻ പോവുകയാണ്. 

തനിക്ക് ഒരു പങ്കാളി മാത്രമായിട്ടുള്ള ജീവിതം ബുദ്ധിമുട്ടാണ് എന്ന് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ജെറോം. തനിക്ക് ഒരു സ്ത്രീയോട് മാത്രമായി ബന്ധം സൂക്ഷിക്കാനാകില്ല. തനിക്ക് ഒരു ബന്ധം മാത്രമായി ജീവിക്കാനുമാകില്ല എന്നായിരുന്നു നേരത്തെ തന്നെ ഇയാളുടെ നിലപാട്. ഒരാളോട് സ്നേഹത്തിലായിരിക്കെ തന്നെ അടുത്ത ആളുകളോടും താൻ സ്ഹേത്തിലായിരിക്കുമെന്നും ബന്ധത്തിലായിരിക്കുമെന്നും നേരത്തെ തന്നെ ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. 

ഏതായാലും, വിവാഹം കഴിക്കാനുള്ള കാലമായപ്പോൾ ജെറോം പങ്കാളികളുടെ അറിവോടെ തന്നെ കൂടുതൽ ബന്ധങ്ങൾ‌ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറി. നിലവിൽ നാല് ഭാര്യമാരുള്ള ജെറോം അഞ്ചാമത് ഒരു വിവാഹത്തിന് കൂടി ഒരുങ്ങുകയാണ്. ട്രൂലി ടിവിയുടെ ലവ് ഡോണ്ട് ജഡ്ജ് സീരീസിലാണ് ജെറോമിന്റെ വെളിപ്പെടുത്തൽ. തന്റെ എല്ലാ ആ​ഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ ഒറ്റപ്പങ്കാളിയെക്കൊണ്ട് സാധിക്കില്ല, അതിനാലാണ് താൻ ഒന്നിലധികം വിവാഹം കഴിച്ചത് എന്നാണ് ജെറോം പറയുന്നത്. 

അഞ്ച് വർഷം മുമ്പാണ് ജെറോം തന്റെ ആദ്യത്തെ ഭാര്യയായ ജാസ്മിനെ പരിചയപ്പെടുന്നത്. വീട് നോക്കാനും മറ്റുമുള്ള കഴിവ് കണ്ടാണ് ജെറോം അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ബൈസെക്ഷ്വലായ ജാസ്മിന് ജെറോമിന്റെ മറ്റ് ബന്ധങ്ങളിൽ വിയോജിപ്പുകളില്ലായിരുന്നു. അങ്ങനെ പിന്നീട് മൂന്ന് വിവാഹം കൂടി ജെറോം കഴിച്ചു. ദേജാ, ബേബി ജാസ്മിൻ, ജെറോമിന്റെ മുൻ കാമുകിയായിരുന്ന ടി എന്നറിയപ്പെടുന്ന യുവതി തുടങ്ങിയവരാണ് മറ്റ് മൂന്ന് പങ്കാളികൾ. പങ്കാളികൾ തമ്മിൽ പരസ്പരം വലിയ സ്നേഹത്തോടെയാണ് കഴിയുന്നത് എന്നാണ് ജെറോം പറയുന്നത്. ഇപ്പോൾ അഞ്ചാമത്തെ വിവാഹത്തിനൊരുങ്ങുകയാണ് ജെറോം.