Asianet News MalayalamAsianet News Malayalam

മൂന്ന് ഭാര്യമാർ, അവരുടെ സൗന്ദര്യത്തിനും പ്ലാസ്റ്റിക് സർജറിക്കും വേണ്ടി എത്ര പണം മുടക്കാനും തയ്യാറെന്ന് യുവാവ്

ദിവസവും മൂവരും കൃത്യമായ വ്യായാമം ചെയ്യുന്നുണ്ട്. മൂവരും മാച്ചിം​ഗ് ആവുന്ന വസ്ത്രം ധരിച്ചാണ് വ്യായാമം ചെയ്യുന്നത്. വെയിറ്റ് ട്രെയിനിം​ഗ്, യോ​ഗ, സ്ട്രെച്ചിം​ഗ് എല്ലാം തങ്ങൾ ചെയ്യുന്നുണ്ട് എന്നാണ് മൂവരും പറയുന്നത്.

man with three wives he is ready to spend money for their ideal shape rlp
Author
First Published Nov 13, 2023, 4:02 PM IST

മൂന്ന് ഭാര്യമാരുള്ളതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച ആളായിരുന്നു സംരംഭകനായ മസായ ആൻഡ്രൂസ്സ്. സ്റ്റെഫാനി, റോസ്, ഡെസാരെ എന്നിവരാണ് മസായയുടെ മൂന്ന് ഭാര്യമാർ. ഇപ്പോൾ മസായ വീണ്ടും ചർച്ചയാവുന്നത് തന്റെ ഭാര്യമാരുടെ സൗന്ദര്യത്തിന് വേണ്ടി താൻ എന്തും ചെയ്യും, എത്ര പണവും മുടക്കും എന്ന് പറഞ്ഞതിന്റെ പേരിലാണ്. 

സ്റ്റെഫാനിയായിരുന്നു മസായയുടെ ആദ്യ ഭാര്യ. എന്നാൽ, 2016 -ൽ ഇരുവരും പിരിഞ്ഞതോടെ മസായ റോസുമായി പ്രണയത്തിലായി. എന്നാൽ, അധികം വൈകാതെ വീണ്ടും തിരികെ സ്റ്റെഫാനിയുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. ആ ഘട്ടത്തിൽ സ്റ്റെഫാനിയും മസായയും ചേർന്ന് റോസും കൂടി തങ്ങൾക്കൊപ്പം കഴിഞ്ഞോട്ടെ എന്ന് കരുതുകയായിരുന്നു. അങ്ങനെ മസായയ്ക്ക് രണ്ട് ഭാര്യമാരായി. അധികം വൈകാതെ അയാൾ ഡെസാരെയും മുൻ ഭാര്യമാരുടെ സമ്മതത്തോടെ തന്നെ കൂടെക്കൂട്ടി.

മൂന്നു ഭാര്യമാരും എപ്പോഴും സൗന്ദര്യത്തിലും ആരോ​ഗ്യത്തിലും എല്ലാം ശ്രദ്ധിക്കുന്നവരാകണം എന്നാണത്രെ ഇയാളുടെ ആ​ഗ്രഹം. അതുകൊണ്ട് തന്നെ എത്ര രൂപയും അതിന് വേണ്ടി ചെലവഴിക്കാനും ആൾക്ക് മടിയില്ല. സ്റ്റെഫാനിയാണ് ആദ്യം പ്ലാസ്റ്റിക് സർജറി ചെയ്തത്. പിന്നാലെ, മറ്റ് രണ്ടുപേർക്കും ശരീരത്തിൽ മാറ്റം വരുത്താൻ ആ​ഗ്രഹമുണ്ട്. ഭാര്യമാരിൽ ആരെങ്കിലും തടിച്ചാൽ അപ്പോൾ തന്നെ താനവരോട് തടി കൂടിയിട്ടുണ്ട്, അത് കുറക്കണം എന്ന് പറയാറുണ്ട് എന്നാണ് മസായ പറയുന്നത്. 

ദിവസവും മൂവരും കൃത്യമായ വ്യായാമം ചെയ്യുന്നുണ്ട്. മൂവരും മാച്ചിം​ഗ് ആവുന്ന വസ്ത്രം ധരിച്ചാണ് വ്യായാമം ചെയ്യുന്നത്. വെയിറ്റ് ട്രെയിനിം​ഗ്, യോ​ഗ, സ്ട്രെച്ചിം​ഗ് എല്ലാം തങ്ങൾ ചെയ്യുന്നുണ്ട് എന്നാണ് മൂവരും പറയുന്നത്. ഏതായാലും, റോസും ഡെസാരെയും കൂടി പ്ലാസ്റ്റിക് സർജറിക്ക് ഒരുങ്ങുകയാണത്രെ. 

വായിക്കാം: കാണാതായ പൂച്ചയെ എട്ടുമാസങ്ങൾക്ക് ശേഷം കണ്ടെത്തി, 96 കിലോമീറ്ററകലെ മറ്റൊരു ന​ഗരത്തിൽ... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios