പത്തൊമ്പതുകാരിയായ മണാലി മൂന്ന് തവണ വെയിറ്റുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ, പരാജയപ്പെട്ടുപോയി. ഓരോ തവണ വെയിറ്റുയര്‍ത്താനാവാതെ തളര്‍ന്നപ്പോഴും അവളുടെ മുഖത്ത് നിരാശ നിഴലിട്ടു.

അബുദാബിയില്‍ സ്പെഷല്‍ ഒളിമ്പിക്സ് നടക്കുന്നു.. അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ യു എ ഇ -യില്‍ ഗെയിംസ് നടക്കുന്നത് ആദ്യം.. അതില്‍, നിരവധി മെഡലുകള്‍ ഇന്ത്യ നേടി. 

28,000 സ്ത്രീകളാണ് ഗെയിംസില്‍ പങ്കെടുത്തത്. അതില്‍ ഒരു അത്ലെറ്റ്, പേര് മണാലി മനോജ് ഷെല്‍ക്കെ, വരുന്നത് മഹാരാഷ്ട്രയില്‍ നിന്ന്.. പങ്കെടുക്കുന്ന ഇനം പവര്‍ ലിഫ്റ്റിങ്ങ്.. മണാലി കാണിച്ച യഥാര്‍ത്ഥ അത്ലെറ്റ് സ്പിരിറ്റിന് കയ്യടിക്കുകയാണ് ലോകം..

പത്തൊമ്പതുകാരിയായ മണാലി മൂന്ന് തവണ വെയിറ്റുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ, പരാജയപ്പെട്ടുപോയി. ഓരോ തവണ വെയിറ്റുയര്‍ത്താനാവാതെ തളര്‍ന്നപ്പോഴും അവളുടെ മുഖത്ത് നിരാശ നിഴലിട്ടു. പക്ഷെ, ഒടുവില്‍ അവളുടെ കോച്ച് അടുത്ത് ചെന്ന് നിന്ന് അവളെ പ്രോത്സാഹിപ്പിച്ചു.. അത്തവണത്തെ ശ്രമത്തില്‍ അവള്‍ തോറ്റില്ല, അവള്‍ ആ ഭാരമുയര്‍ത്തി. 

അതിന്‍റെ പ്രകാശം അവളുടെ മുഖത്തുമുണ്ടായിരുന്നു. കാണികള്‍ നിറഞ്ഞ കയ്യടിയോടെ അവളെ അഭിനന്ദിച്ചു. മണാലിയാകട്ടെ നന്ദി നിറഞ്ഞ കണ്ണുകളുമായി ഓടിച്ചെന്നത് തന്‍റെ കോച്ചിന്‍റെ അടുത്തേക്ക്.. കെട്ടിപ്പിടിച്ചുകൊണ്ട് ആ മിടുക്കി തന്‍റെ സ്നേഹവും സന്തോഷവും നന്ദിയും കോച്ചിനെ അറിയിച്ചു.. ട്വിറ്ററില്‍ മണാലിയെന്ന മിടുക്കി അഭിനന്ദനങ്ങളേറ്റു വാങ്ങുകയാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

Scroll to load tweet…