Asianet News MalayalamAsianet News Malayalam

മൂന്ന് കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും, അ​ഗ്നിപർവ്വത സ്ഫോടനത്തിൽ മരിച്ചത് 11 പേർ

ഞായറാഴ്ചത്തെ അ​ഗ്നിപർവ്വതസ്ഫോടനത്തിന്റെ വീഡിയോ പ്രചരിച്ചതിൽ ചാരവും പുകയും പരിസരത്താകെ നിറഞ്ഞിരിക്കുന്നതും റോഡുകളും വാഹനങ്ങളുമടക്കം മൂടിക്കിടക്കുന്നതും കാണാമായിരുന്നു.

Marapi volcano 11 hikers killed rlp
Author
First Published Dec 4, 2023, 4:29 PM IST

ഇന്തോനേഷ്യയിലെ മറാപിയിലുണ്ടായ അ​ഗ്നിപർവ്വത സ്ഫോടനത്തിൽ മരിച്ചത് 11 ഹൈക്കർമാർ. കഴിഞ്ഞ ദിവസമാണ് ഇവിടെ അ​ഗ്നിപർവ്വത സ്ഫോടനമുണ്ടായത്. ആദ്യം പുറത്തുവന്ന വിവരം ആളപായമില്ല എന്നായിരുന്നു. എന്നാൽ, പിന്നീട് ഇതിന് സമീപത്തായി ഹൈക്കർമാരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും സജീവമായ അ​ഗ്നിപർവ്വതങ്ങളിൽ ഒന്നാണ് ഇത്. തിങ്കളാഴ്ച മൂന്നുപേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. അ​ഗ്നിപർവ്വത സ്ഫോടനം നടക്കുന്ന സമയത്ത് ഇവിടെ 75 ഹൈക്കർമാർ ഉണ്ടായിരുന്നു എങ്കിലും ഭൂരിഭാ​ഗം പേരെയും ഇവിടെ നിന്നും ഒഴിപ്പിക്കാൻ സാധിച്ചു. ഇന്തോനേഷ്യയിലെ സജീവമായ 127 അ​ഗ്നിപർവ്വതങ്ങളിൽ ഒന്നായ ഇവിടെ സ്ഫോടനത്തിൽ മൂന്ന് കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും ഉയർന്നു. പിന്നാലെ, അധികൃതർ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയും മുന്നറിപ്പ് നൽകുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേർ ക്ഷീണിതരായിരുന്നു. അവർക്ക് പൊള്ളലും ഏറ്റിരുന്നു എന്ന് പഡാങ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി തലവൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 49 ഹൈക്കർമാരെ ഇവിടെ നിന്നും മാറ്റിയിരുന്നു. അതിൽ പലർക്കും പൊള്ളലേറ്റിട്ടുണ്ട്. 

ഞായറാഴ്ചത്തെ അ​ഗ്നിപർവ്വതസ്ഫോടനത്തിന്റെ വീഡിയോ പ്രചരിച്ചതിൽ ചാരവും പുകയും പരിസരത്താകെ നിറഞ്ഞിരിക്കുന്നതും റോഡുകളും വാഹനങ്ങളുമടക്കം മൂടിക്കിടക്കുന്നതും കാണാമായിരുന്നു. വളരെ ദുർഘടമായ പ്രദേശമായതിനാൽ തന്നെ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹവും ഇവിടെ നിന്നും മാറ്റിയത്. 

പരിക്കേറ്റ പലരും നിലവിളിക്കുകയും രക്ഷപ്പെട്ടതിൽ ആശ്വസിക്കുകയും ചെയ്തു. അഗ്നിപർവ്വത സ്ഫോടനം നടക്കുന്ന സമയത്ത് തിരച്ചിൽ തുടരുന്നത് വളരെ അപകടകരമാണെന്നാണ് പ്രാദേശിക സെർച്ച് ആൻഡ് റെസ്ക്യൂ ടീമിന്റെ വക്താവ് ജോഡി ഹരിയവാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios