Asianet News MalayalamAsianet News Malayalam

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം, മുതലയെ വിവാഹം ചെയ്ത് മേയർ

ഈ വിവാഹാചാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ 230 വർഷങ്ങളായി അത് നടക്കുന്നുണ്ട്.

mayor in Mexico married crocodile rlp
Author
First Published Jul 2, 2023, 4:00 PM IST

മഴ പെയ്യാനും ഭാ​ഗ്യം വരാനും ഒക്കെ വേണ്ടി വളരെ വിചിത്രമായ ചില വിവാഹങ്ങൾ നടത്തുന്ന കാര്യം നാം വാർത്തകളിലും മറ്റും കണ്ടിട്ടുണ്ട്. അതുപോലെ, തെക്കൻ മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല എന്ന പട്ടണത്തിന്റെ മേയറായ വിക്ടർ ഹ്യൂഗോ സോസ ഒരു പെൺമുതലയെ വിവാഹം കഴിച്ചു. പരമ്പരാ​ഗതമായ ചടങ്ങിലാണ് ഭാ​ഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്ന, പ്രദേശത്തെ രാജകുമാരിയായി അറിയപ്പെടുന്ന മുതലയെ മേയർ വിവാഹം ചെയ്തത്. 

'ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തത് ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് കൊണ്ട് കൂടിയാണ്. അതാണ് പ്രധാനം. സ്നേഹമില്ലാതെ നിങ്ങൾക്ക് വിവാഹിതരാവാൻ സാധിക്കില്ല. അങ്ങനെയാണ് രാജകുമാരിയായ പെൺകുട്ടിയുമായുള്ള വിവാഹത്തിന് താൻ വഴങ്ങിയത്' എന്നാണ് സോസ വിവാഹ ചടങ്ങിനിടയിൽ പറഞ്ഞത് എന്ന് ന്യൂസ് ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

അമ്മായിയമ്മ പുകവലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു; വിവാഹം വേണ്ടെന്നുവെച്ച് വരൻ

ഈ വിവാഹാചാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ 230 വർഷങ്ങളായി അത് നടക്കുന്നുണ്ട്. ചോണ്ടൽ, ഹുവാവ് തദ്ദേശീയ വിഭാഗങ്ങൾ തമ്മിലുള്ള സമാധാനത്തിന്റെ സ്മരണയ്ക്കായിട്ടാണ് വിവാഹം നടത്തുന്നത്. മേയറും മുതലപ്പെണ്ണും തമ്മിലുള്ള വിവാഹത്തിലൂടെ സമാധാനവും ഭാ​ഗ്യവും വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ചടങ്ങ് സമൂഹങ്ങളെ ഭൂമിയുമായി അടുപ്പമുള്ളവരാക്കി മാറ്റുന്നു. അതുപോലെ മഴയുണ്ടാക്കും, വിളകളുണ്ടാവാൻ നല്ലതാണ്, സമൂഹ ഐക്യമുണ്ടാക്കും എന്നും വിശ്വസിക്കുന്നു. 

വിവാഹ ദിവസം മുതലയെ ഒരു മണവാട്ടിയെ പോലെ അണിയിച്ചൊരുക്കുന്നു. അതുപോലെ, ഒരുക്കിയിരിക്കുന്ന മുതലയെ പ്രദേശത്തെ വീടുകളിലേക്ക് കൊണ്ടുപോകുന്നു. ഒരുപാട് ആളുകൾ പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹം നടക്കുന്നത്. പിന്നീട്, മണവാട്ടിയുടെയും വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നവരുടേയും സാന്നിധ്യത്തിൽ വരൻ നൃത്തം ചെയ്യും. മുതല മണവാട്ടിയെ വരൻ ചുംബിക്കുന്നതോടെയാണ് വിവാഹത്തിന്റെ ചടങ്ങുകൾക്ക് അവസാനമാകുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios