12 -ാമത്തെ വയസിൽ ആ കളിവീടിന് പകരം ഒരു കോട്ടയാണ് അവൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ആ സമയത്ത് അവളുടെ അച്ഛനാണ് പറയുന്നത് ഒരു വീട് നിർമ്മിക്കൂ എന്നാൽ നിനക്ക് വേണമെങ്കിൽ അവിടെ താമസിക്കാം എന്ന്.

വാടകവീട്ടിൽ താമസിക്കുന്നവരുടെ കാര്യം വളരെ കഷ്ടമാണ്. പലപ്പോഴും വലിയ വലിയ ന​ഗരങ്ങളിൽ വാടകവീട് കിട്ടുക എന്നത് വലിയ പ്രയാസമാണ്. അതും ഇടത്തരക്കാർക്ക് പോലും ഒരു നല്ല വീട് പലപ്പോഴും കയ്യിൽ ഒതുങ്ങണം എന്നില്ല. എന്നാൽ, ഇത് ഇന്ത്യയിലെ വലിയ ന​ഗരങ്ങളുടെ മാത്രം കാര്യമല്ല, മറിച്ച് ലോകത്തിലെ പല വലിയ ന​ഗരങ്ങളുടെയും അവസ്ഥ അത് തന്നെയാണ്. അങ്ങനെ വാടകയ്ക്ക് വീടിന് കാശില്ലാത്തത് കാരണം ഒരു യുവതി വളരെ വ്യത്യസ്തമായ കാര്യം ചെയ്തതാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 

അമേരിക്കയിലെ ടെക്സാസിൽ താമസക്കാരിയായ മക്കെന്ന മാസ്റ്റൺ എന്ന യുവതിയാണ് ഒരുപാട് വാടക നൽകാൻ ഇല്ലാത്തതിനാൽ ഇപ്പോൾ വേറിട്ട ഒരു കാര്യം ചെയ്തിരിക്കുന്നത്. ഒരു പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്യുകയാണ് ഈ 24 -കാരി. കോളേജിൽ പഠിക്കുമ്പോൾ തന്നെ വീട്ടിൽ നിന്നും മാറി നിൽക്കണമെന്നും സ്വതന്ത്രമായ ഒരു ജീവിതം നയിക്കണമെന്നും ആ​ഗ്രഹിച്ച ആളായിരുന്നു അവൾ. അങ്ങനെയാണ് അവൾ വാടകയ്‍ക്ക് ഫ്ലാറ്റ് അന്വേഷിച്ച് തുടങ്ങിയത്. എന്നാൽ, വാടക അവൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാത്രമല്ല, ഇത്രയും തുക വാടകയിനത്തിൽ ചെലവഴിക്കാനും അവൾ ആ​ഗ്രഹിച്ചിരുന്നില്ല. 

അപ്പോഴാണ് അവൾക്ക് ഒരു ഐഡിയ തോന്നുന്നത്. അവൾ ആറിലോ ഏഴിലോ പഠിക്കുമ്പോൾ അവളുടെ വീടിന്റെ മുറ്റത്തായി ഒരു കളിവീടുണ്ടാക്കിയിരുന്നു. അങ്ങനെ ചെറുപ്പത്തിൽ നിർമ്മിച്ച ആ കളിവീട് അവൾ ഒന്നുകൂടി നവീകരിച്ചു. അങ്ങനെ അതിൽ താമസം ആരംഭിക്കുകയും ചെയ്തു. അവൾക്ക് അത്രയും മതിയായിരുന്നു. അങ്ങനെ വലിയ ഒരു തുക വാടകയ്ക്ക് വേണ്ടി ചെലവഴിക്കുന്നത് ഒഴിവാവുകയും ചെയ്തു. അങ്ങനെ, ആ ഇനത്തിൽ മാത്രം വർഷത്തിൽ എട്ട് ലക്ഷം രൂപയാണ് താൻ ലാഭിക്കുന്നത് എന്നാണ് മക്കെന്ന പറയുന്നത്. 

12 -ാമത്തെ വയസിൽ ആ കളിവീടിന് പകരം ഒരു കോട്ടയാണ് അവൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ആ സമയത്ത് അവളുടെ അച്ഛനാണ് പറയുന്നത് ഒരു വീട് നിർമ്മിക്കൂ എന്നാൽ നിനക്ക് വേണമെങ്കിൽ അവിടെ താമസിക്കാം എന്ന്. എന്നാൽ അത് സത്യമായിത്തീരും എന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും മക്കെന്ന പറയുന്നു. 

YouTube video player