'ടൗണിൽ ഒരു പുതിയ ബാഹുബലി ഇറങ്ങിയിരിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഈ സ്കൂട്ടർ അതിൽ ഏതെങ്കിലും ഒരു കാറിന്റെ മുകളിൽ വീണുപോയിരുന്നെങ്കിലോ' എന്നായിരുന്നു മറ്റൊരാളുടെ സംശയം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരു​ഗ്രാമിൽ നിന്നുള്ള അനേകം വീഡിയോകളും ചിത്രങ്ങളുമാണ് ​വൈറലായി മാറുന്നത്. കാരണം മറ്റൊന്നുമല്ല, ഇവിടെ പെയ്യുന്ന കനത്ത മഴയാണ്. കനത്ത മഴയിലും വെള്ളക്കെട്ടിലും വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. പല ദിവസങ്ങളിലും സർക്കാർ ആളുകളോട് വർക്ക് ഫ്രം ഹോം സ്വീകരിക്കാനും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നൽകാനും ഒക്കെ നിർദ്ദേശം നൽകിയിട്ടുണ്ട്. പല റോഡുകളും വെള്ളക്കെട്ടിലായി. ​ഗതാ​ഗതക്കുരുക്കിൽ പെട്ട് മണിക്കൂറുകളോളമാണ് ആളുകൾ കുടുങ്ങിക്കിടന്നത്.

ഇപ്പോഴിതാ ഒരാൾ ഷെയർ ചെയ്തിരിക്കുന്ന കനത്ത വെള്ളക്കെട്ടിലൂടെ രണ്ടുപേർ വണ്ടിയും ചുമന്നുകൊണ്ട് പോകുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്കൂട്ടറും ചുമന്ന് ​ഗതാ​ഗതക്കുരുക്കിൽ മറ്റ് വാഹനങ്ങൾക്ക് ഇടയിലൂടെ പോകുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ​ഗുരു​ഗ്രാമിൽ നിന്നാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.

‘ഗുരു​ഗ്രാമിൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി ഒരാൾ തന്റെ സ്കൂട്ടറും തോളിൽ ചുമന്നു കൊണ്ടുപോകുന്നു’ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. Aaraynsh എന്ന യൂസറാണ് ഈ വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ബസും കാറുകളും സ്കൂട്ടറുകളും അടക്കം അനേകം വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നതായും കാണാം.

Scroll to load tweet…

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ടൗണിൽ ഒരു പുതിയ ബാഹുബലി ഇറങ്ങിയിരിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഈ സ്കൂട്ടർ അതിൽ ഏതെങ്കിലും ഒരു കാറിന്റെ മുകളിൽ വീണുപോയിരുന്നെങ്കിലോ' എന്നായിരുന്നു മറ്റൊരാളുടെ സംശയം. 'ഓഫീസിൽ പോകുന്നവരും ഇതുപോലെ ചെയ്യേണ്ടി വരുന്ന കാലം വിദൂരമല്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഓല/റാപ്പിഡോ/യൂബർ ഇവയ്ക്കൊക്കെ ഇത്തരത്തിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ചുമന്നുകൊണ്ടുപോകുന്ന ഒരു സർവീസ് തുടങ്ങാവുന്നതാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.