26 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ല്‍ ഒരു അഞ്ചാം ക്ലാസുകാരന്‍ എഴുതി കുപ്പിയിലാക്കി കടലില്‍ എറിഞ്ഞ സന്ദേശം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.


ജീവിതത്തിൽ കൗതുകരമായ ചില രസങ്ങളുണ്ട്, നിസ്സാരമെന്ന് തോന്നാമെങ്കിലും മനസ് നിറയെ സന്തോഷവും അത്ഭുതവുമൊക്കെ ജനിപ്പിക്കാൻ പലപ്പോഴും ഇത്തരം രസങ്ങൾക്ക് കഴിയാറുണ്ട്. അത്തരത്തിലുള്ള രസകരമായ ഒരു വിനോദമായും തമാശയായുമൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ഒന്നാണ് കുപ്പിയിൽ സന്ദേശങ്ങൾ എഴുതി കടലിൽ ഉപേക്ഷിക്കുന്നത്. തിരകൾക്കൊപ്പം സഞ്ചരിച്ച് ഒടുവിൽ ആരുടെയെങ്കിലും കണ്ണിലുടക്കും വരെ തുടരുന്ന ആ യാത്ര അവസാനിക്കാൻ ചിലപ്പോൾ പതിറ്റാണ്ടുകൾ തന്നെ വേണ്ടി വന്നേക്കാം. 

കൈയടിച്ചാല്‍ അരികിലെത്തും; സ്വീകരണ മുറിയിലേക്ക് ഇനി സ്വയം നീങ്ങുന്ന 'ബുദ്ധിയുള്ള കസേര'കളും !

അത്തരത്തിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു കൊച്ചു ബാലൻ കുപ്പിയിലെഴുതി കടലിൽ ഉപേക്ഷിച്ച ഒരു സന്ദേശം ഫ്രാൻസിൽ നിന്നുള്ള ഒരു യുവാവിന് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. 26 വർഷങ്ങൾക്ക് മുമ്പ് മസാച്യുസെറ്റ്സിലെ ഒരു അഞ്ചാം ക്ലാസ്സുകാരനാണ് ഈ കുപ്പി കടലിൽ ഉപേക്ഷിച്ചത്. 1997 ഒക്ടോബറിൽ എഴുതിയ ഈ സന്ദേശത്തിന്‍റെ തുടക്കം "പ്രിയപ്പെട്ട ബീച്ച്‌കോംബർ" എന്നാണ്. അക്ഷരങ്ങൾ മങ്ങി തുടങ്ങിയെങ്കിലും 26 വര്‍ഷങ്ങൾക്ക് ശേഷം ആ സന്ദേശത്തിന് ജീവൻ വെച്ചു. സാൻഡ്‌വിച്ചിലെ ഫോറസ്റ്റ്‌ഡെയ്‌ൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ബെഞ്ചമിൻ ലിയോൺസ് എഴുതിയതാണ് ഈ കത്ത്. 

'കലി തീര്‍ത്ത കടുവാപ്പോര്'; അതിര്‍ത്തി തര്‍ക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 50 കുട്ടികളുടെ അച്ഛനായ ബജ്റംഗിന് !

1997 ഒക്ടോബറിൽ, അധ്യാപകനായ ഫ്രെഡറിക് ഹെമിലയുടെ നേതൃത്വത്തിലുള്ള സമുദ്ര പ്രവാഹങ്ങളെക്കുറിച്ചുള്ള ഒരു സയൻസ് യൂണിറ്റിന്‍റെ പഠനയാത്രയുടെ ഭാഗമായാണത്രേ ഈ കത്ത് ബെഞ്ചമിൻ എഴുതിയത്. കത്തിൽ, അന്നത്തെ സഹപാഠികളായ വിദ്യാർത്ഥികളുടെ പേരുകള്‍, കത്ത് എഴുതിയ തീയതി, മറ്റ് സ്കൂൾ വിവരങ്ങൾ എന്നിവയായിരുന്നു എഴുതിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഈ കണ്ടെത്തൽ വൈറലായതോടെ ഇപ്പോൾ 30 -കളുടെ മധ്യത്തിൽ എത്തിയ ലിയോൺസിനെ ബന്ധപ്പെടാനുള്ള മാധ്യമങ്ങൾ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് തട്ടിപ്പ്; യുവതിക്ക് നഷ്ടപ്പെട്ടത് 56,000 രൂപ !