Asianet News MalayalamAsianet News Malayalam

ഭാവിയുടെ 'AEIOU'വുമായി മോദിയുടെ ലേഖനം 'ലിങ്ക്ഡ് ഇന്നി'ൽ; കൊവിഡ് ബാധിക്കുന്നത് മതംനോക്കിയല്ലെന്നും നിരീക്ഷണം

"പ്രൊഫഷണൽസിനും യുവാക്കൾക്കും താത്പര്യം തോന്നിയേക്കാവുന്ന, പ്രചോദനമായേക്കാവുന്ന ചില ചിന്തകൾ ഇതാ ലിങ്ക്ഡ് ഇന്നിലൂടെ പങ്കിടുന്നു. വായിക്കുമല്ലോ. "

Modi with vowels of Future post COVID 19, coronavirus sees no religion says the PM
Author
Delhi, First Published Apr 20, 2020, 11:23 AM IST

ഏപ്രിൽ 19 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 'ലിങ്ക്ഡ് ഇൻ' (LinkedIn ) എന്ന സാമൂഹ്യമാധ്യമത്തിൽ ലോക്ക്ഡൗൺ  കാലത്തെ തൊഴിൽശീലങ്ങളെയും ജീവിതശൈലിയെയും പറ്റിയുള്ള തന്റെ ചിന്തകൾ പങ്കിട്ടുകൊണ്ട് വളരെ വിശദമായ ഒരു ലേഖനം തന്നെ തന്റെ പേരിൽ പ്രസിദ്ധപ്പെടുത്തി.

പ്രസ്തുത ലേഖനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് മോദി ഇങ്ങനെ ട്വീറ്റ് ചെയ്തു, "ലോകം കൊവിഡ് മഹാമാരിയുമായി പൊരുതുന്ന ഈ വേളയിൽ, ഭാരതത്തിലെ ഊർജസ്വലരും സമർത്ഥരുമായ യുവാക്കൾക്ക് ആരോഗ്യപൂർണവും സമൃദ്ധവുമായ ഒരു ഭാവി ഉറപ്പുവരുത്തേണ്ടതെങ്ങനെ എന്ന കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്.  

പ്രൊഫഷണൽസിനും യുവാക്കൾക്കും താത്പര്യം തോന്നിയേക്കാവുന്ന, പ്രചോദനമായേക്കാവുന്ന ചില ചിന്തകൾ ഇതാ ലിങ്ക്ഡ് ഇന്നിലൂടെ പങ്കിടുന്നു. വായിക്കുമല്ലോ. "

 

 

ഉജ്ജ്വലമായ ആവേശത്തിന്റെ പേരിൽ വിശ്വപ്രസിദ്ധമായ ഭാരതത്തിന് 'കൊവിഡാനന്തരം' പുതിയൊരു തൊഴിൽ സംസ്കാരം തന്നെ കൊണ്ടുവന്നുകൊണ്ട് ലോകത്തിനു മാതൃകയാകാനാവും.  ആ സംസ്കാരത്തെ സൂചിപ്പിക്കാൻ സ്വരാക്ഷരങ്ങളുടെ ചില പുത്തൻ വ്യാഖ്യാനങ്ങളും പ്രധാനമന്ത്രി തന്റെ ലേഖനത്തിൽ സൂചിപ്പിച്ചു. കൊവിഡിന്‌ ശേഷം ഈ സ്വരാക്ഷരങ്ങൾ വളരെ പ്രസക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ.

'a' - Adaptibility  - അഡാപ്റ്റിബിലിറ്റി അഥവാ സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവ് 

ഇപ്പോൾ എളുപ്പത്തിൽ 'അഡാപ്റ്റ്' ചെയ്യാൻ സാധിക്കുന്ന, അഥവാ വിപരീത സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം മാറി, നവീകരിച്ച് പിടിച്ചു നിൽക്കാൻ സാധിക്കുന്നതരത്തിലുള്ള ബിസിനസ് മോഡലുകൾക്ക് മാത്രമേ നിലനിൽക്കാൻ സാധിക്കൂ. അങ്ങനെ സ്വന്തം ബിസിനസിനെ മോഡൽ ചെയ്തെടുത്താൽ, സ്വന്തം തൊഴിലിടങ്ങളിൽ ജീവനാശം ഇല്ലാതിരിക്കാൻ സൂക്ഷിക്കാം, കൊവിഡിന്‌ ശേഷവും നഷ്ടങ്ങൾ എളുപ്പം നികത്തി മുന്നോട്ടു പോകാം. 

ഇങ്ങനെ 'അഡാപ്റ്റ്'ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ഒരുദാഹരണം ഡിജിറ്റൽ പേയ്‌മെന്റ് മാതൃകകളാണ്. വലുതും ചെറുതുമായ ഷോപ്പുടമകൾ ഇത്തരത്തിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ടൂളുകളുടെ സഹായം തേടുന്നതിന് വേണ്ട നിക്ഷേപങ്ങൾ ചെയ്യാൻ മുൻകൈ എടുക്കണം. ഈ കൊമേഴ്സിനെ പരമാവധി തങ്ങളുടെ ഉത്പന്നവുമായി ചേർത്ത് നിർത്തിയാൽ മാത്രമാണ് ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തികമായി പിടിച്ചു നില്ക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക ബിസിനസുകളും ഡിജിറ്റൽ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. 

 

Modi with vowels of Future post COVID 19, coronavirus sees no religion says the PM

 

രണ്ടാമത്തെ ഉദാഹരണം ടെലി മെഡിസിൻ ആണ്. ക്ലിനിക്കിലേക്ക് പോകാതെ തന്നെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങളുടെ രോഗികൾക്ക് കൺസൾട്ടേഷൻ നൽകാൻ  പല ഡോക്ടർമാരും ഇന്ന് ശ്രമിക്കുന്നുണ്ട്. ഇതും വളരെ പോസിറ്റീവ് ആയ ഒരു ലക്ഷണമാണ്. ലോകം മുഴുവൻ പ്രാവർത്തികമാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ ഇതിനെ നല്ലൊരു ബിസിനസ് മോഡൽ ആക്കി വളർത്തിക്കൊണ്ടു വരാൻ നമ്മുടെ യുവാക്കൾക്ക് കഴിയുമോ?

'e'  - Efficiency - എഫിഷ്യൻസി അഥവാ ഫലസിദ്ധി 

ഫലസിദ്ധിക്ക് നമ്മൾ ഇപ്പോൾ മനസ്സിൽ സങ്കല്പിച്ചുവെച്ചിട്ടുള്ള നിർവചനങ്ങൾ ഒന്ന് അഴിച്ചു പണിയേണ്ട സമയമായിട്ടുണ്ട്. ഓഫീസിൽ എത്ര നേരം ചെലവിട്ടു എന്നത് നോക്കിയാവില്ല ഇനിയങ്ങോട്ട് നിങ്ങളുടെ എഫിഷ്യൻസി നിർണ്ണയിക്കപ്പെടുക. പ്രൊഡക്ടിവിറ്റിയും, സത്യത്തിലുള്ള എഫിഷ്യൻസിയും പുറമേക്കുള്ള പ്രകടനങ്ങളെക്കാൾ പ്രധാനമാകുന്ന കാലം ദൂരെയല്ല. ജോലികൾ ഏൽപ്പിച്ച സമയത്ത് ചെയ്തു തീർത്തുനൽകുന്നതിലായിരിക്കണം ഇനിയങ്ങോട്ട് ഊന്നൽ.

'i'  - Inclusivity - ഇൻക്ലൂസിവിറ്റി അഥവാ സാകല്യം 

സാകല്യം എന്ന വാക്കിന്റെ അർഥം എല്ലാവരെയും നമ്മുടെ സേവനത്തിന്റെ പരിധിയിൽ ഉൾക്കൊള്ളിക്കുക എന്നാണ്. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ലാതെ എല്ലാവർക്കും നമ്മുടെ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ അവഗണിക്കരുത്. വ്യവസായങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മുടെ ഭൂമിയെയും അനുതാപത്തോടെ പരിഗണിക്കണം. കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്നതിൽ നമ്മൾ വളരെ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രകൃതീദേവി നമ്മുടെ മുന്നിൽ സംഹാരരുദ്രയായി അവതരിച്ചത് നമ്മൾ കണ്ടു പലകുറി. മനുഷ്യരുടെ ചൂഷണങ്ങൾ കുറഞ്ഞാൽ എത്ര പെട്ടന്നാണ് പ്രകൃതി സമൃദ്ധിയാർജ്ജിക്കുന്നത് എന്നും നമ്മൾ നേരിൽ കണ്ടു.  പരിസ്ഥിതിക്കുമേൽ ആഘാതം കുറച്ചുകൊണ്ടുള്ള ബിസിനസ് മോഡലുകൾ വരണം. കുറച്ചു വിഭവങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ ചെയ്യുക. അതാണ് വേണ്ടത്. 

കുറഞ്ഞ ചെലവിൽ, വ്യാപകമായ അളവിൽ ആരോഗ്യരംഗത്തെ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി വേണ്ടത് ചെയ്യണം എന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ട്. മാനവരാശിയുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ആഗോളയജ്ഞത്തിന്റെ മുന്നണിപ്പോരാളികളാണ് നമ്മൾ ഇന്ന്. അതുപോലെ കൃഷിക്കാർക്ക് വിവരങ്ങളും, യന്ത്രങ്ങളും ഒക്കെ കിട്ടുന്നുണ്ട് എന്നുറപ്പിക്കണം. അതിനുവേണ്ടി കണ്ടുപിടുത്തങ്ങൾ ഇനിയുമുണ്ടാവണം. അവശ്യസാധനങ്ങൾ വിപണി സാഹചര്യങ്ങൾക്ക് അതീതമായി ജനങ്ങൾക്ക് എത്തിച്ചേരുന്നുണ്ട് എന്നുറപ്പിക്കണം. 

'o' - Opportunity  - ഓപ്പർച്യുണിറ്റി അഥവാ അവസരം 

എല്ലാ പ്രതിസന്ധിയും ഒരു പുതിയ അവസരമാണ് എന്നാണു പഴമൊഴി. കാലത്തും എന്തൊക്കെ പുതിയ അവസരങ്ങളാണ് വരാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം. കൊവിഡാനന്തരലോകത്തെ അവസരങ്ങൾ മുതലാക്കുന്നതിൽ മറ്റുള്ള രാജ്യങ്ങളെ കണ്ടു പഠിക്കേണ്ടി വരരുത് ഭാരതത്തിന്. നമ്മളായിരിക്കണം ലോകത്തിനു മുന്നിൽ വഴികാട്ടിയായി നടക്കുന്നത്. നമ്മുടെ മാനവവിഭവശേഷിയും, വൈദഗ്ദ്ധ്യവും കർമ്മശേഷിയും എല്ലാം വെച്ച് അതെങ്ങനെ സാധിക്കാം എന്ന് നമുക്ക് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. 

 

Modi with vowels of Future post COVID 19, coronavirus sees no religion says the PM

 

'u' - Universalism - യൂണിവേഴ്‌സലിസം അഥവാ സാർവ്വലൗകികത

കൊവിഡ് 19  എന്നരോഗത്തിനു കാരണമായ കൊറോണാ വൈറസ് ഒരാളെ ബാധിക്കുന്നതിനു മുമ്പ് അയാളുടെ ജാതിയോ, മതമോ, തൊലിയുടെ നിറമോ, വംശ-വർഗ്ഗ മഹിമകളോ, ഭാഷയോ ഒന്നും ചോദിച്ചുറപ്പിക്കുന്നില്ല. അതിർത്തികളുടെ മതിലുകൾ ഈ അസുഖത്തിന് മുന്നിൽ ഒന്നുമല്ല. അതങ്ങ് സംഹാരതാണ്ഡവം ആടുകയാണ് പതിവ്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ഭേദങ്ങൾ കൂടാതെ ഉള്ള ഒന്നായിരിക്കണം ഈ മഹാമാരിയോടുള്ള നമ്മുടെ പ്രത്യാക്രമണവും. അവിടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

Follow Us:
Download App:
  • android
  • ios