അവസാനം പൊലീസെത്തി ടോമിനെ വീട്ടിലെത്തിച്ചു. പോകുന്നേരം മേലാല്‍ വീട്ടില്‍ കയറിപ്പോകരുത് എന്നാണ് ബ്രയാന്‍റെ അമ്മ ടോമിനോട് പറഞ്ഞത്. ഇനി ബ്രയാനോട് മിണ്ടരുതെന്നും പറഞ്ഞുവത്രെ. 

ചില സമയത്ത് സ്വന്തം വീട്ടിലെ കുട്ടികളാണ് എങ്കിലും അടുത്ത വീട്ടിലെ കുട്ടികളാണ് എങ്കിലും അവരുടെ ചില പെരുമാറ്റങ്ങള്‍ നമ്മെ ദേഷ്യം കൊള്ളിക്കാറുണ്ട് അല്ലേ. ഇവിടെ ഒരു സ്ത്രീ അങ്ങനെ ഒരു കുട്ടിയുടെ സ്വഭാവം സഹിക്കാനാവാതെ പൊലീസിനെ വിളിച്ചുവരുത്തിയിരിക്കുകയാണ്. പതിമൂന്നുവയസുകാരനായ മകന്‍റെ സുഹൃത്തിനെ കുറിച്ചാണ് അമ്മയുടെ പരാതി. 

മകന്‍റെ ഈ സുഹൃത്തിനെ വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമില്ല. എന്നാല്‍, മകനാകട്ടെ വേറെ അധികം കൂട്ടുകാരും ഇല്ല. എന്‍റെ മകന്‍ പതിമൂന്നുകാരനായ ബ്രയാന് പതിമൂന്നുകാരനായ ടോം എന്നൊരു സുഹൃത്തുണ്ട്. അവനെ എനിക്കിഷ്ടമല്ല എന്നാണ് അമ്മ എഴുതിയത്. 'എന്നിരുന്നാലും, വളരെ കുറച്ച് കുട്ടികൾ മാത്രമേ മകനുമായി ഒത്തുചേരാൻ ആഗ്രഹിച്ചിരുന്നുള്ളൂ. ടോം അവനെ നിന്റേൻഡോ സ്വിച്ച് ഉപയോഗിക്കുന്നുവെന്ന് ഞാൻ അവനോട് പറയാൻ ശ്രമിച്ചു, പക്ഷേ മകനത് മനസിലാക്കാനായില്ല. ടോം വരുമ്പോഴെല്ലാം, അവൻ ഗെയിം കളിക്കാൻ സ്വിച്ച് എടുക്കും.' എന്നും അമ്മ പറയുന്നു.

ഒരുദിവസം ടോം വന്ന് ബ്രയാന്‍റെ മുറിയില്‍ കയറി. മണിക്കൂറുകളോളം ഗെയിം കളിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. വെളുപ്പിന് മൂന്നുമണി വരെ അവന്‍ ഗെയിം കളിക്കുന്നത് തുടര്‍ന്നു. പിന്നെ ഉറങ്ങി രാവിലെ 10 മണിക്ക് എഴുന്നേറ്റു. പ്രഭാതഭക്ഷണം കഴിക്കാന്‍ വരുന്നതിന് പകരം വീണ്ടും ഗെയിം കളിക്കാനിരുന്നു. പന്ത്രണ്ട് മണി ആയപ്പോഴേക്കും ബ്രയാനും നിയന്ത്രണം വിട്ടു. എന്തു ചെയ്യണമെന്ന് അവന്‍ അമ്മയോട് ചോദിച്ചു. ടോമിനോട് വീട്ടില്‍ പോവാന്‍ പറയാന്‍ പറഞ്ഞു. എന്നാല്‍, കുറച്ച് കഴിഞ്ഞ് മകന്‍ കണ്ണീരോടെ വന്ന് ടോമിനോട് ഗെയിം നിര്‍ത്താന്‍ പറഞ്ഞുവെന്നും എന്നാലവനതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല എന്നും ആ അമ്മ പറഞ്ഞു. 

പിന്നീട് ബ്രയാന്‍റെ അമ്മയും ടോമിനോട് അവിടെനിന്നും പോകാന്‍ പറഞ്ഞു. എന്നാല്‍, പറ്റില്ല എന്നായിരുന്നു മറുപടി. ആ സമയത്ത് അവര്‍ ടോമിന്‍റെ അമ്മയെ വിളിച്ചു. എന്നാല്‍, മറുപടി കിട്ടിയില്ല. അവസാനം അവര്‍ വീഡിയോ ഗെയിം അണ്‍പ്ലഗ് ചെയ്തു. എന്നാല്‍, അവന്‍ ലോകത്തോടൊരു ബന്ധവും ഇല്ലാത്തതുപോലെ ബ്രയാന്‍റെ ബീന്‍ബാഗ് ചെയറിലിരുന്നു. ക്ഷമ നശിച്ച സ്ത്രീ പൊലീസിനെ വിളിച്ചു. അവസാനം പൊലീസെത്തി ടോമിനെ വീട്ടിലെത്തിച്ചു. പോകുന്നേരം മേലാല്‍ വീട്ടില്‍ കയറിപ്പോകരുത് എന്നാണ് ബ്രയാന്‍റെ അമ്മ ടോമിനോട് പറഞ്ഞത്. ഇനി ബ്രയാനോട് മിണ്ടരുതെന്നും പറഞ്ഞുവത്രെ. 

എന്നാല്‍, തന്‍റെ മകനോട് മോശമായി പെരുമാറി എന്ന് പറഞ്ഞു ടോമിന്‍റെ അമ്മ സ്ത്രീയെ വിളിച്ചു. ഏതായാലും റെഡ്ഡിറ്റിലാണ് ഈ കാര്യങ്ങൾ അജ്ഞാതയായ സ്ത്രീ പങ്കുവച്ചത്. പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ചിലരെല്ലാം സ്ത്രീയുടെ പെരുമാറ്റം ക്രൂരമായിപ്പോയി എന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ അവര്‍ ശരിയായ കാര്യമാണ് ചെയ്തത് എന്നാണ് പറഞ്ഞത്. 

(ചിത്രം പ്രതീകാത്മകം)