എന്തായാലും, കുട്ടി ഫോണുമായി അടുത്ത മുറിയിലേക്ക് പോയി. അവിടെ നിന്നും അവൾ ശരിക്കും ഹെൽപ്‍ലൈൻ നമ്പറിൽ വിളിക്കുക തന്നെ ചെയ്തു. അമ്മ ഒരു മോശം പെൺകുട്ടിയാണ് എന്നും തന്നെ വഴക്ക് പറഞ്ഞു എന്നുമാണ് കുട്ടി പരാതി പറഞ്ഞത്.

അമ്മയെ കുറിച്ച് ചൈൽഡ് ഹെൽപ്‍ലൈനിൽ വിളിച്ച് പരാതിയറിയിച്ച് നാല് വയസുകാരി. അമ്മയുമായിട്ടുണ്ടായ വഴക്കിനെ തുടർന്നാണത്രെ കുട്ടി അച്ഛന്റെ ഫോൺ എടുത്ത് ചൈൽഡ് ഹെൽപ്‍ലൈനിലേക്ക് വിളിച്ച് തന്റെ അമ്മയെ കുറിച്ചുള്ള പരാതി ബോധിപ്പിച്ചത്. നാല് വയസുള്ള കുട്ടിക്ക് ഒരു ഇരട്ട സഹോദരി കൂടിയുണ്ട്. കുട്ടിയുടെ പിതാവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. രക്ഷാബന്ധൻ ദിവസം രാവിലെയുണ്ടായ തികച്ചും അപ്രതീക്ഷിതമായ സംഭവത്തെ കുറിച്ച് റെഡ്ഡിറ്റിലാണ് യുവാവ് കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.

യുവാവിന്റെ നാല് വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾ ശാന്തസ്വഭാവക്കാരിയാണ് എന്നാണ് യുവാവ് പറയുന്നത്. എന്നാൽ, മറ്റേ കുട്ടി അങ്ങനെയല്ല. അവൾക്ക് വികൃതി കുറച്ച് കൂടുതലാണ്. രക്ഷാബന്ധൻ ദിവസം കുട്ടികളെ ഒരുക്കുകയായിരുന്നു അമ്മ. അപ്പോൾ തന്നെ വികൃതിക്കുട്ടി തന്റെ ഡ്രസ് ഇഷ്ടപ്പെടാത്തതുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്നത്തിൽ നിൽക്കുകയായിരുന്നു. അമ്മ അവൾക്ക് നേരെ ശബ്ദമുയർത്തി. അതോടെ കുട്ടി കരയാൻ തുടങ്ങി.

പിന്നാലെ ഓടി അച്ഛന്റെ അരികിലെത്തി. അച്ഛൻ അവളെ വസ്ത്രം ധരിപ്പിച്ച് റെഡിയാക്കി നിർത്തി. കുട്ടി അച്ഛന്റെ ഫോൺ എടുത്ത് അമ്മയ്ക്ക് നേരെ വീശിക്കാണിച്ചുകൊണ്ട് 'ഇനിയും ശബ്ദമെടുത്താൽ 1098 -ൽ വിളിക്കും' എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അച്ഛനും അമ്മയും തന്നെയാണ് കുട്ടികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാനുള്ള എമർജൻസി നമ്പറായ 1098 എന്ന നമ്പർ പഠിപ്പിച്ചു കൊടുത്തത്.

എന്തായാലും, കുട്ടി ഫോണുമായി അടുത്ത മുറിയിലേക്ക് പോയി. അവിടെ നിന്നും അവൾ ശരിക്കും ഹെൽപ്‍ലൈൻ നമ്പറിൽ വിളിക്കുക തന്നെ ചെയ്തു. അമ്മ ഒരു മോശം പെൺകുട്ടിയാണ് എന്നും തന്നെ വഴക്ക് പറഞ്ഞു എന്നുമാണ് കുട്ടി പരാതി പറഞ്ഞത്. തനിക്ക് ഇഷ്ടമില്ലാത്ത ഡ്രസ് തന്നെ ധരിപ്പിക്കാൻ നോക്കി. അത് ധരിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് വഴക്ക് പറഞ്ഞത് എന്നും അവൾ പറഞ്ഞു. ഒപ്പം ഇത് അവളുടെ വീടാണ് എന്നും അച്ഛൻ അമ്മയ്ക്കിഷ്ടമില്ലാത്ത തനിക്ക് ഇഷ്ടപ്പെട്ട വേഷം തന്നെ ധരിപ്പിച്ചു എന്നും അവൾ പറഞ്ഞു.

കുറച്ചധികനേരം ഹെൽപ്‍ലൈൻ കൗൺസിലറോട് സംസാരിച്ചപ്പോൾ അവൾക്ക് മതിയായി അവൾ ഫോൺ വച്ചു. തിരികെ മുറിയിലെത്തിയ ശേഷം 'താൻ പൊലീസിനെ വിളിച്ചു, അവരിപ്പോൾ വരും' എന്നും അച്ഛനോടും അമ്മയോടും പറഞ്ഞത്രെ.

എന്തായാലും, ഈ കുട്ടികളൊക്കെ എന്തൊരു സ്മാർട്ടാണ് എന്നാണ് പലരും പറഞ്ഞത്.