ചിത്രങ്ങളിൽ നിറങ്ങളും, ഘടനകളും, ആകൃതിയും അവരുടേതായ രീതിയിൽ അവർ സംയോജിപ്പിക്കുന്നു. അങ്ങനെ നമ്മുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന പുതിയ ഭാവതലങ്ങൾ മോണിക്ക ഉണ്ടാക്കുന്നു. ഇത്തരം രീതിയിൽ അതിശയകരമായ ഫോട്ടോ കൃത്രിമത്വം സൃഷ്ടിക്കാൻ അവർക്ക് പ്രത്യേക കഴിവാണ്.

ആശയങ്ങളുമായി സംവദിക്കാൻ ഇഷ്ടപ്പെടുന്ന ഒരു അസാധാരണ ഫോട്ടോഗ്രാഫറാണ് മോണിക്ക കാർവാലോ. അവർ ചിത്രങ്ങളെ കൂട്ടിയിണക്കി വിചിത്രമായ കൊളാഷുകൾ സൃഷ്ടിക്കുന്നു. അതിശയമരമായ ചിത്രങ്ങളുടെ സമന്വയത്തിൽ നമ്മൾ ഒട്ടും വിചാരിക്കാത്ത അർത്ഥങ്ങളാണ് ഉരുത്തിരിയുന്നത്. “നിങ്ങൾ കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയാണെന്ന് തോന്നാം” ഫോട്ടോഗ്രാഫർ അവളുടെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നത് തന്നെ ഇങ്ങനെയാണ്. ആ പെൺകുട്ടിയുടെ അസാധാരണമായ ലോകത്തിലേക്ക് നമ്മൾ കടന്ന് ചെല്ലുമ്പോൾ അപ്രതീക്ഷിതമായ കാഴ്ചകളാണ് അവിടെ നമ്മെ കാത്തിരിക്കുന്നത്. 

സ്വിറ്റ്സർലൻഡിൽ വളർന്ന മോണിക്ക കാർവാലോ ഇംഗ്ലണ്ടിൽനിന്നാണ് തന്‍റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ അവർ ബെർലിനിലാണ് താമസിക്കുന്നത്. ഒരു ഫോട്ടോ ആർട്ടിസ്റ്റായ മോണിക്ക അഞ്ച് വർഷമായി ഫോട്ടോമോണ്ടേജ് ചെയ്യുന്നു. അവരുടെ ഓരോ ചിത്രത്തിലും എന്തെങ്കിലും വ്യത്യസ്‍തത ഉണ്ടായിരിക്കും. 

നമ്മൾ ഓരോരുത്തരും മോണിക്കയുടെ ചിത്രങ്ങളിൽനിന്ന് എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അത് നൽകാൻ അവർക്ക് കഴിയുന്നു.

ചിത്രങ്ങളിൽ നിറങ്ങളും, ഘടനകളും, ആകൃതിയും അവരുടേതായ രീതിയിൽ അവർ സംയോജിപ്പിക്കുന്നു. അങ്ങനെ നമ്മുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന പുതിയ ഭാവതലങ്ങൾ മോണിക്ക ഉണ്ടാക്കുന്നു. ഇത്തരം രീതിയിൽ അതിശയകരമായ ഫോട്ടോ കൃത്രിമത്വം സൃഷ്ടിക്കാൻ അവർക്ക് പ്രത്യേക കഴിവാണ്.

View post on Instagram

പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങളെ, ശരീരഭാഗങ്ങളുടെ ചിത്രങ്ങളുമായി ലയിപ്പിക്കുന്നു എന്നതാണ് അവരുടെ കലയെ സവിശേഷമാക്കുന്നത്.

View post on Instagram

ആദ്യം അവർ ചിത്രങ്ങൾ എടുക്കുന്നു. പിന്നീട് അവരുടെ ഭാവനക്കനുസരിച്ച് ഫോട്ടോഷോപ്പിൽ മികച്ച രീതിയിൽ അതിനെ മാറ്റുന്നു. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾ മനുഷ്യ മനസ്സിന്‍റെ അനന്തമായ സാധ്യതകളെ തുറന്നു കാണിക്കുന്നവയാണ്.

നിങ്ങൾ ഒരു ഫോട്ടോഗ്രാഫറല്ലെങ്കിലും, കലയെ സ്നേഹിക്കുന്ന ഒരാളല്ലെങ്കിലും, അത്ഭുതപ്പെടുത്തുന്ന മോണിക്ക കാർവാലോയുടെ രസകരമായ സൃഷ്ടികൾ നിങ്ങൾക്ക് കൗതുകം പകരും എന്നതിൽ സംശയമില്ല.