വിശന്നുവലഞ്ഞ ഒരു കുരങ്ങൻ കർണാടകയിലെ ഹോട്ടലിലെത്തി. ഹോട്ടലിലെ ദയയുള്ള ജോലിക്കാർ അവനെ ഓടിക്കുന്നതിന് പകരം അവന് സ്നേഹത്തോടെ ഭക്ഷണം നൽകിയെന്നും പോസ്റ്റിൽ പറയുന്നു.

വളരെ രസകരമായതും കൗതുകമുണർത്തുന്നതുമായ അനേകം ചിത്രങ്ങളും വീഡിയോകളും മിക്കവാറും സോഷ്യൽ മീഡിയയിലൂടെ ആളുകളെ ആകർഷിക്കാറുണ്ട്. അതിൽ തന്നെ വിവിധ മൃ​ഗങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന അനേകം പേരുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്.

വീഡിയോ പകർത്തിയിരിക്കുന്നത് കർണാടകയിലെ ഒരു ഹോട്ടലിൽ നിന്നാണ്. Pet Adoption Bangalore എന്ന അക്കൗണ്ടിൽ നിന്നാണ് കൗതുകമുണർത്തുന്ന ഈ വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. കർണാടകയിലെ തിരക്കുള്ള ഒരു റെസ്റ്റോറന്റാണ് വീഡിയോയിൽ കാണുന്നത്. ഈ ദിവസത്തിലെ ഏറ്റവും ക്യൂട്ടായിട്ടുള്ള അതിഥി എന്നും പറഞ്ഞാണ് വീ‍ഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വിശന്നുവലഞ്ഞ ഒരു കുരങ്ങൻ കർണാടകയിലെ ഹോട്ടലിലെത്തി. ഹോട്ടലിലെ ദയയുള്ള ജോലിക്കാർ അവനെ ഓടിക്കുന്നതിന് പകരം അവന് സ്നേഹത്തോടെ ഭക്ഷണം നൽകിയെന്നും പോസ്റ്റിൽ പറയുന്നു. അവൻ ശാന്തനായി അവന്റെ ഭക്ഷണം ആസ്വദിച്ചു, കുസൃതിയോ ബഹളമോ ഒന്നുമുണ്ടായില്ല, ആ കുഞ്ഞുകണ്ണുകളിൽ വെറും നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പോസ്റ്റിൽ കാണാം. ഹോട്ടൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു, അവിടെയുണ്ടായിരുന്ന മറ്റുള്ളവർ പുഞ്ചിരിച്ചു എന്നും കുരങ്ങൻ സന്തോഷവാനായിരുന്നു, ദയ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല എന്നും കാപ്ഷനിൽ കാണാം.

Scroll to load tweet…

വീഡിയോയിൽ വളരെ ശാന്തനായിരുന്നു കൊണ്ട് ഒരു ബഹളവും ഉണ്ടാക്കാതെ ആരേയും ശല്ല്യപ്പെടുത്താതെ കുരങ്ങൻ ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. ഏതൊരു കസ്റ്റമറും കഴിക്കുന്നത് പോലെ കസരേയിൽ ഇരുന്ന് ടേബിളിൽ ഭക്ഷണം വച്ചാണ് അവൻ കഴിക്കുന്നത്. ചുറ്റുമുള്ളവരെല്ലാം സ്നേഹത്തോടെ അവനെ നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഹോട്ടലുടമയുടെയും ഹോട്ടലിലെ ജീവനക്കാരുടെയും ദയയെ പലരും കമന്റുകളിൽ അഭിനന്ദിച്ചിരിക്കുന്നതും കാണാം.