Asianet News MalayalamAsianet News Malayalam

കഴുത്തിൽ ചങ്ങലയിട്ട് തേങ്ങയിടീപ്പിക്കും; ഫാമുകളിൽ കുരങ്ങുകൾക്ക് കൊടുംപീഡനമെന്ന് റിപ്പോർട്ട്

ഈ വർഷം നടത്തിയ മൂന്നാമത്തെ അന്വേഷണത്തിനായി, ഒമ്പത് പ്രവിശ്യകളിലുടനീളമുള്ള 154 കർഷകർ, തേങ്ങ പെറുക്കുന്നവർ, ഫാമിലെ ജോലിക്കാർ, കുരങ്ങന്മാരുടെ ഉടമകൾ, ഡ്രൈവർമാർ, വിതരണക്കാർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

monkey slave labor in Thailand farms
Author
First Published Nov 15, 2022, 10:16 AM IST

തായ്‍ലൻഡിലെ തെങ്ങിൻ തോട്ടങ്ങളിൽ കുരങ്ങുകളെ നിർബന്ധിച്ച് ജോലി ചെയ്യിക്കുകയാണ് എന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന. നേരത്തെ തന്നെ ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ വീണ്ടും സംഘടന ഇതേ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. മൃഗങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും പല യുഎസ് ബ്രാൻഡുകളടക്കം ഇവിടെ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതായും സംഘടന ആരോപിക്കുന്നു.

monkey slave labor in Thailand farms

കുരങ്ങുകളെ കൊണ്ട് നിർബന്ധിത ജോലി ചെയ്യിക്കുന്നു, അവയെ ചൂഷണം ചെയ്യുന്നു എന്ന വാദം നേരത്തെ തന്നെ തായ്ലൻഡിലെ സർക്കാർ തള്ളിയിരുന്നു. എന്നാൽ, പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് നടത്തിയ അന്വേഷണത്തിൽ, തായ്‌ലൻഡിലെ നാളികേര വ്യവസായം കുരങ്ങുകളെ ചൂഷണം ചെയ്യുകയാണ് എന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്നു.

"എത്ര അന്വേഷിച്ചിട്ടും തായ്‌ലൻഡിൽ ഇത്തരത്തിൽ കുരങ്ങുകളെ ചൂഷണം ചെയ്യാത്ത ഒരിടം പോലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല" എന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പെറ്റ ഏഷ്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ജേസൺ ബേക്കർ പറഞ്ഞു. PETA 2019 മുതൽ തായ്‌ലൻഡിൽ രണ്ട് രഹസ്യ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇതിൽ, കുരങ്ങുകളുടെ കഴുത്തിൽ ചങ്ങലയിട്ടു കൊണ്ട് അവയെക്കൊണ്ട് നിർബന്ധിച്ച് തേങ്ങ പറിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. മിക്ക ഫാമുകളിലും ഈ ചൂഷണം തുടരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.

ഈ വർഷം നടത്തിയ മൂന്നാമത്തെ അന്വേഷണത്തിനായി, ഒമ്പത് പ്രവിശ്യകളിലുടനീളമുള്ള 154 കർഷകർ, തേങ്ങ പെറുക്കുന്നവർ, ഫാമിലെ ജോലിക്കാർ, കുരങ്ങന്മാരുടെ ഉടമകൾ, ഡ്രൈവർമാർ, വിതരണക്കാർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. അതുപോലെ, ഫാമുകളിൽ നടന്ന അഭിമുഖങ്ങളും അവിടെ നടക്കുന്ന സംഭവങ്ങളും റെക്കോർഡ് ചെയ്തതായും പെറ്റ അറിയിച്ചു. ഏറ്റവും വലിയ തേങ്ങാപ്പാൽ കമ്പനികളായ Chaokoh, Aroy-D, Suree എന്നിവയുമായി അഭിമുഖങ്ങൾ നടത്തിയതായും പെറ്റ പറയുന്നു.

monkey slave labor in Thailand farms

ഇതേ തുടർന്ന് തായ്‍ലൻഡിൽ നിന്നും വരുന്ന തേങ്ങയുടെ ഉത്പന്നങ്ങളൊന്നും വാങ്ങരുത് എന്നാണ് ഇപ്പോൾ പെറ്റ ആവശ്യപ്പെടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഈ കുരങ്ങന്മാരെ അമ്മയിൽ നിന്നും വേർപ്പെടുത്തുകയും കഴുത്തിൽ ചങ്ങലയിടുകയും പിന്നാലെ തേങ്ങ പറിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുകയാണ് എന്നാണ് പെറ്റയുടെ ആരോപണം.

 

(ആദ്യചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios