Asianet News MalayalamAsianet News Malayalam

‘ലോകത്തിലെ ഏറ്റവും ജനവാസം കുറഞ്ഞ രാജ്യ’ത്ത് മനുഷ്യരേക്കാൾ കൂടുതൽ കുതിരകള്‍ !


ഏകദേശം 4 ദശലക്ഷം കുതിരകളാണ് രാജ്യത്തുള്ളത്. അതേ സമയം ഒരു ചതുരശ്ര കിലോമീറ്ററിന് 2 പേര്‍ എന്ന കണക്കിന് 3.5 ദശലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് രാജ്യത്ത് താമസിക്കുന്നത്.

More horses than people in the worlds least populated country BKG
Author
First Published Sep 11, 2023, 5:04 PM IST


തിരക്കേറിയ ജീവിതത്തിനിടയില്‍ ലോക സഞ്ചാരത്തിനായി സമയം മാറ്റിവയ്ക്കുന്നവര്‍ ഇന്ന് കുറവല്ല. കാണാത്ത കാഴ്ചകളും ആളുകളും നമ്മുടെ മനസിനെ കൂടുതല്‍ ഉന്മേഷമുള്ളതാക്കും. അത്തരം കാഴ്ചകള്‍ ലോകത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ നമ്മളെ പ്രാപ്തമാക്കുന്നു. നമ്മളില്‍ പലരും അത്തരത്തില്‍ ലോക സഞ്ചാരത്തിന് ആഗ്രഹിക്കുന്നവരാണെങ്കിലും ഭൂരിപക്ഷം പേര്‍ക്കും അത്തരമൊരു യാത്ര സാധ്യമാകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മൂന്ന് ദിവസം മുമ്പ് പ്രശസ്ത യൂറ്റ്യൂബറായ ധ്രുവ് രാഠി പങ്കുവച്ച ഒരു യൂറ്റ്യൂബ് വീഡിയോ ഇതിനകം കണ്ടത് 12 ലക്ഷം പേരാണ്. ധ്രുവിന്‍റെ മംഗോളിയയിലേക്കുള്ള യാത്രയുടെ യൂറ്റ്യൂബ് വീഡിയോയായിരുന്നു അത്. 

സൊമാറ്റോ ഡെലിവറി ബോയിയുടെ 'രഹസ്യ സന്ദേശം' ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ !

പച്ചപ്പും പ്രകൃതി ഭംഗിയും ഇഷ്ടപ്പെടുന്ന യാത്രാപ്രേമികൾക്ക് ഈ വീഡിയോ ഒരു ദൃശ്യങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നതാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രത ഉള്ളതിനാൽ മംഗോളിയയെ ഏറ്റവും ശൂന്യമായ രാജ്യം എന്ന് വിളിക്കുന്നു എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. മരതക പച്ച നിറങ്ങളാല്‍ തിളങ്ങുന്ന കുന്നുകളാൽ ചുറ്റപ്പെട്ട മണൽ നിറഞ്ഞ ഭൂപ്രദേശങ്ങളും ചിതറിക്കിടക്കുന്ന, ഊർജ്ജസ്വലമായ നീല ജലാശയങ്ങളോടെയും വീഡിയോ പുരോഗമിക്കുന്നു.  "രാജ്യത്തെ ജനസംഖ്യയുടെ പകുതിയും" താമസിക്കുന്ന മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ നിന്നാണ് ധ്രുവ് തന്‍റെ മംഗോളിയന്‍ യാത്ര ആരംഭിക്കുന്നത്. മംഗോളിയയിൽ 3.5 ദശലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് താമസിക്കുന്നതെന്ന് ധ്രുവ്  വിശദീകരിക്കുന്നു. അതായത് "ഒരു ചതുരശ്ര കിലോമീറ്ററിന് 2 പേര്‍"  എന്ന തരത്തിലാണ് ജനസാന്ദ്രത. ഒരു ഹെലികോപ്റ്ററില്‍ കയറിയാണ് ധ്രുവ് തന്‍റെ ആദ്യ സ്ഥലത്തെത്തുന്നത്. അതാണ് ഖുഖ് നൂർ തടാകം. ലഡാക്കിലെ പാംഗോങ് ത്സോ തടാകവുമായി താരതമ്യപ്പെടുത്തി അതിന്‍റെ അദ്ദേഹം വിവരിക്കുന്നു. ഒപ്പം,  നിശബ്ദതയെ തടസ്സപ്പെടുത്തുന്ന പുൽച്ചാടികൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് കൊണ്ട്  “ഈ ഹെലികോപ്റ്ററിൽ വന്ന ആളുകളല്ലാതെ മറ്റാരും ഇവിടെയില്ല,” എന്ന് കൂട്ടിച്ചേര്‍ക്കുന്നു. 

ആ 'ഒന്നൊന്നര വരവ്' കണ്ടത് 22 ലക്ഷം പേര്‍; കതിര്‍ മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവ് വൈറല്‍ !

പിന്നാലെ സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലുള്ള ഒട്ട്‌ഗോണ്ടെംഗർ സേക്രഡ് പർവ്വതം അദ്ദേഹം സന്ദര്‍ശിക്കുന്നു. അവിടെ "മിക്ക ആളുകളും മാംസവും പാലുൽപ്പന്നങ്ങളും കൊണ്ട് ഉപജീവിക്കുന്നു." കാരണം അവിടെ കൃഷി ചെയ്യാന്‍ പറ്റില്ലെന്നത് തന്നെ. മംഗോളിയയിൽ ഏകദേശം 4 ദശലക്ഷം കുതിരകളാണ് ഉള്ളത്.  അതായത് രാജ്യത്ത് മനുഷ്യരേക്കാൾ കൂടുതൽ കുതിരകളുണ്ടെന്ന് തന്നെ. മഞ്ഞുമൂടിയ വിശുദ്ധ പർവതത്തിലേക്കുള്ള സന്ദർശനത്തിനുശേഷം, ധ്രുവും അദ്ദേഹത്തിന്‍റെ യാത്രാ പങ്കാളികളും ഉരുളക്കിഴങ്ങ്, അരി, റൊട്ടി, ടോഫു, സാലഡ് എന്നിവ അടങ്ങിയ വിഭവസമൃദ്ധമായ സസ്യാഹാരം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നിരുന്നാലും, വരാനിരിക്കുന്ന കൊടുങ്കാറ്റ് കാരണം ധ്രുവും മറ്റുള്ളവരും പരിസരം വിടുന്നതോടെ വീഡിയോ പെട്ടെന്ന് അവസാനിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios