Asianet News MalayalamAsianet News Malayalam

14 -ാമത്തെ വയസ്സിൽ കുഞ്ഞിന് ജന്മം നൽകി, 16 -ാം വയസിൽ BTEC ഡിപ്ലോമ പൂർത്തിയാക്കി മെലിസ

അവളുടെ മകന് രണ്ട് വയസായി. അതുപോലെ തന്നെ അക്കാലം കൊണ്ട് അവൾ BTEC ഡിപ്ലോമയും പൂർത്തിയാക്കിയിരിക്കുന്നു.

mother at 14 now competed BTEC diploma rlp
Author
First Published Sep 16, 2023, 8:59 PM IST

14, 15 എന്നൊക്കെ പറയുന്നത് കുട്ടിപ്രായമാണ് അല്ലേ? എന്തിന്, 18,19,20 ഒക്കെപ്പോലും നമ്മുടെ ജീവിതം അടിച്ച് പൊളിക്കാൻ ഉള്ളതാണ് എന്ന് പറയും. എന്നാൽ, ചിലരുടെ ജീവിതത്തിൽ തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളെല്ലാം ആ സമയത്ത് ഉണ്ടാകാം. എന്നാലും മെലിസ എന്ന 14 -കാരിയുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചിലതാണ് ഉണ്ടായത്.

മെലിസ മക്കേബ് 14 -ാമത്തെ വയസിൽ ​ഗർഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. എന്നാൽ, ആ കുഞ്ഞിനെ വളർത്താൻ തന്നെ ആയിരുന്നു അവളുടെ തീരുമാനം. അങ്ങനെ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോൾ പതിനാറാമത്തെ വയസിൽ BTEC ഡിപ്ലോമ സ്വന്തമാക്കിയിരിക്കുകയാണ് മെലിസ.

2020 -ലാണ് അവൾ തന്റെ മകന് ജന്മം നൽകിയത്. ആർതർ എന്നാണ് അവന്റെ പേര്. തന്റെ കുഞ്ഞിന് വേണ്ടതെല്ലാം നൽകാൻ അവൾ ശ്രമിച്ചിരുന്നു. അമ്മ എന്ന നിലയിൽ ഒരുപാട് വെല്ലുവിളികൾ അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികളും ഹോർമോണിലെ പ്രശ്നങ്ങളും എല്ലാം. എങ്കിലും കുട്ടിയെ ആരോ​ഗ്യകരമായി വളർത്തിയെടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. 

അതുപോലെ തന്നെ അനേകം പേർ അവളെ വിമർശിച്ചു. അവളുടെ പിന്നിൽ നിന്നും അവൾക്കെതിരെ കുത്തുവാക്കുകൾ പറഞ്ഞു. അവളെ പരിഹസിച്ചു. എന്നാൽ, രണ്ട് ലക്ഷ്യമായിരുന്നു അവൾക്കുണ്ടായിരുന്നത്. ഒന്ന് തന്റെ മകനെ വളർത്തുക, രണ്ട് പഠിക്കുക. ഏതായാലും രണ്ടിലും അവൾ വിജയിക്കുക തന്നെ ചെയ്തു. 

അവളുടെ മകന് രണ്ട് വയസായി. അതുപോലെ തന്നെ അക്കാലം കൊണ്ട് അവൾ BTEC ഡിപ്ലോമയും പൂർത്തിയാക്കിയിരിക്കുന്നു. ഇനി കോളേജിൽ ചേർന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പഠിക്കാനാണ് അവൾ ആ​ഗ്രഹിക്കുന്നത്. അതേ സമയം കുടുംബത്തിന് വേണ്ടി പാർട്ട് ടൈം ആയി ജോലി ചെയ്യാനും അവൾ തീരുമാനിച്ചു.  

Follow Us:
Download App:
  • android
  • ios