“അവളെ നോക്കി ഞാൻ മടുത്തു. ഞാൻ എന്റെ മകളെ കൊന്നു” അവർ പൊലീസിനോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് പ്രകാരം, സംഭവത്തെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് മെഗുമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും, രക്ഷിക്കാൻ സാധിച്ചില്ല.
ഒരു കിടപ്പ് രോഗി(bedridden daughter)യെ പരിചരിക്കുന്നത് ഒട്ടും എപ്പമുള്ള കാര്യമല്ല. അതിന് ഒരുപാട് ക്ഷമ ആവശ്യമാണ്. രോഗിയോളം ഇല്ലെങ്കിലും വീട്ടുകാരും നല്ല രീതിയിൽ ബുദ്ധിമുട്ടുകളനുഭവിച്ചെന്ന് വരാം. ശാരീരികമായും മാനസികമായും ഒട്ടേറെ പിരിമുറുക്കങ്ങൾ അവർക്ക് നേരിടേണ്ടിവരും. പലപ്പോഴും അമ്മയോ ഭാര്യയോ ഒക്കെയാണ് ഇവരെ പരിചരിക്കുന്നത്. എങ്ങോട്ടും പോകാൻ കഴിയാതെ രോഗിയെ പരിചരിച്ച് ഇവർക്ക് വീട്ടിൽ തുടരേണ്ടി വരാറുണ്ട്. അത് നൽകുന്ന മാനസികസമ്മർദ്ദം ചെറുതല്ല. എന്നാൽ, ആ മാനസികസമ്മർദ്ദം താങ്ങാനാവാതെ ഒരാളെ കൊല്ലുക എന്നത് അംഗീകരിക്കാനാവുന്ന കാര്യവുമല്ല. ഇവിടെ സംഭവിച്ചതും അതാണ്. ജപ്പാനിൽ 68 -കാരിയായ ഒരു അമ്മ(Japanese woman) കിടപ്പ് രോഗിയായ തന്റെ മകളെ കൊലപ്പെടുത്തിയതിന് ശേഷം പൊലീസിൽ കീഴടങ്ങി. "എനിക്ക് വയ്യ, അവളെ പരിചരിച്ച് എനിക്ക് മടുത്തു" അമ്മയായ ഫുമിക്കോ യമാഡ(Fumiko Yamada) പൊലീസിനോട് പറഞ്ഞു.
മകളായ മെഗുമി(Megumi)യ്ക്ക് 46 വയസായിരുന്നു. ഏപ്രിൽ 13 രാത്രിയിലാണ് സംഭവം. മകൾ ഉറങ്ങുമ്പോൾ അവളുടെ മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയശേഷം അമ്മ ഒരു കയർ ഉപയോഗിച്ച് അവളുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അമ്മയുടെ കൺമുന്നിൽ കിടന്ന് മകൾ ശ്വാസം മുട്ടി പിടഞ്ഞാണ് മരണപ്പെട്ടത്. ചില റിപ്പോർട്ടുകൾ പ്രകാരം, പിന്നീട് പുലർച്ചെ രണ്ട് മണിയോടെ അവർ സൈക്കിളിൽ പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന്, സംഭവങ്ങൾ എല്ലാം തുറന്ന് പറഞ്ഞ അവർ സ്വയം കീഴടങ്ങി.
“അവളെ നോക്കി ഞാൻ മടുത്തു. ഞാൻ എന്റെ മകളെ കൊന്നു” അവർ പൊലീസിനോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് പ്രകാരം, സംഭവത്തെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് മെഗുമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും, രക്ഷിക്കാൻ സാധിച്ചില്ല. ഏപ്രിൽ മുതൽ മെഗുമി കിടപ്പിലാണെന്നും, താനും മകളും തനിച്ചാണ് താമസിച്ചിരുന്നതെന്നും യമാഡ പൊലീസിനോട് പറഞ്ഞു. പൊലീസ് യമാഡയെ അറസ്റ്റ് ചെയ്യുകയും, അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുകയാണ്.
(ചിത്രം പ്രതീകാത്മകം)
