ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ക്യാന്‍സര്‍ രോഗവുമായി മല്ലിടുകയാണ്. ഇതിനിടെയാണ് തന്‍റെ രോഗ കാലത്ത് മകന്‍റെ പരിചരണങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മരിക്കും മുമ്പ് അമ്മ എഴുതിയ കത്ത് മകന് ലഭിച്ചത്.


ക്യാൻസർ ബാധിച്ച് മരിക്കുന്നതിന് മുമ്പ് അമ്മ മകനെഴുതിയ വൈകാരികമായ എഴുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരെ ആകര്‍ഷിച്ചു. തന്‍റെ ചികിത്സാ സമയത്ത് മകന്‍ മാറ്റ് ഗാള്‍ഡ് തന്നെ പരിപാലിക്കാൻ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യുവതിയുടെ കത്ത്. "ഒരു ദിവസം നീ ഇത് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!" അമ്മ കത്തിൽ എഴുതി. കണ്ണീരണിയാടെ കുറിപ്പ് വായിക്കാനാകില്ലെന്നായിരുന്നു സാമഹിക മാധ്യമ ഉപോയക്താക്കളുടെ പ്രതികരണം. വേദനയുടെ ഏറ്റവും വലിയ ആഴത്തില്‍ നില്‍ക്കുമ്പോഴും കൂടെ ഒരു കൈത്താങ്ങായി സ്വന്തമെന്ന് പറയാന്‍ ഒരാളുണ്ടാകുന്നത് ഏറ്റവും വലിയ കാര്യമാണ്. ആ അമ്മ തന്‍റെ മരണക്കിടക്കയില്‍ വച്ച് മകന്‍ തനിക്കായി ചെയ്ത വലിയ കാര്യത്തെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

"ക്യാൻസർ ബാധിച്ച് മരിച്ചതിനുശേഷം എന്‍റെ അമ്മയിൽ നിന്ന് ഞാൻ കണ്ടെത്തിയ ഒരു കത്ത്," മാറ്റ് ഗാൾഡ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ അമ്മയുടെ കത്ത് പങ്കുവച്ച് കൊണ്ട് കുറിച്ചു. "ഞാൻ എല്ലാ ദിവസവും അവരെ മിസ്സ് ചെയ്യുന്നു, ഇത് എന്നെ കരയിപ്പിക്കുന്നു. പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയോടെ ഞാൻ കരയുന്നു. സമയം ഇപ്പോൾ കഠിനമാണ്, കാരണം എന്‍റെ അച്ഛൻ ഇപ്പോൾ സ്വന്തം ക്യാൻസറുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഐസിയുവിലാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളോട് അവർ നിങ്ങൾക്ക് എത്രമാത്രം അർത്ഥമാക്കുന്നുവെന്ന് പറയാൻ ഓർമ്മിക്കുക. നിങ്ങൾ അവരെ സ്നേഹിക്കുന്നുവെന്ന് എല്ലാ ദിവസവും അവരെ ഓർമ്മിപ്പിക്കുക," അദ്ദേഹം കത്ത് പങ്കുവച്ച് കൊണ്ട് എഴുതി. 

മക്കളോടൊപ്പം നൃത്തം ചെയ്യുന്ന അച്ഛന്മാര്‍; പെണ്‍കുട്ടികള്‍ അവരുടെ 'സൂപ്പര്‍മാനൊപ്പ'മെന്ന് സോഷ്യല്‍ മീഡിയ !

പുലര്‍ച്ചെ 2.30 ന് മദ്യപിച്ച് ഫ്ലാറ്റുകളിലെത്തി കോളിംഗ് ബെൽ അടിക്കുന്ന യുവതികള്‍, പ്രതികരിച്ച് സോഷ്യല്‍ മീഡിയ

"എനിക്ക് നിന്നെ ആവശ്യമുള്ളപ്പോള് നീ എപ്പോഴും കൂടെയുണ്ടായിരുന്നു. നിനക്ക് വരുമാനമില്ലെന്ന് അറിഞ്ഞുകൊണ്ടും നീ ജോലി ഉപേക്ഷിച്ചു, അതിനാൽ എന്നെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ എപ്പോഴും ആരെങ്കിലുമൊക്കെ ഉണ്ടാകും. എന്തൊരു അത്ഭുതകരമായ കാര്യം. അതിന് നന്ദി," അമ്മ കത്തിന്‍റെ തുടക്കത്തില്‍ കുറിച്ചു. "ഞാനെപ്പോഴും നിന്നെ നോക്കും. മരിക്കുമെന്ന് ഞാൻ ഭയപ്പെട്ടതിനേക്കാൾ നിന്നെ ഉപേക്ഷിക്കാൻ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു. നീ എക്കാലത്തെയും മികച്ച മകനായിരുന്നു," അമ്മ കത്തില്‍ കുറിച്ചു. മകനോടൊപ്പം ചെലവഴിച്ച തന്‍റെ "ഏറ്റവും മികച്ച സമയങ്ങളിലൊന്ന്" തന്‍റെ ആശുപത്രിവാസത്തെ കുറിച്ച് അവര്‍ കത്തില്‍ പരാമര്‍ശിച്ചു. കത്ത് റെഡ്ഡിറ്റില് പങ്കുവച്ചതിന് പിന്നലെ വലിയ പ്രതികരണമാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഇടയില്‍ നിന്നും ഉണ്ടായത്. അമ്പത്തിനാലായിരത്തിലേറെ പേര്‍ കത്ത് ഇതിനകം വായിച്ച് കഴിഞ്ഞു. ഏതാണ്ട് രണ്ടായിരത്തിന് മേലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി. 

വിവാഹം കഴിഞ്ഞ് 9 വർഷം, 8 കുട്ടികൾ; ഒടുവിൽ ഭര്‍ത്താവിന് മറ്റൊരു ഭാര്യ; 232 കോടി നഷ്ടപരിഹാരം വേണമെന്ന് യുവതി !

"നിങ്ങളുടെ അമ്മയ്ക്ക് ആവശ്യമുള്ള സമയത്ത് നിങ്ങൾ എത്ര അത്ഭുതകരമായ വ്യക്തിയാണെന്ന് എനിക്ക് പറയാൻ കഴിയുമോ," ഒരു വായനക്കാരനെഴുതി. "എത്ര സുന്ദരിയായ സ്ത്രീയും അമ്മയും. അവളുടെ കത്ത് കിട്ടിയതിൽ എത്ര ഭാഗ്യവാനാണ്. നിങ്ങളുടെ നഷ്ടത്തിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ, അവളോട് സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ ഉള്ളിടത്തോളം കാലം അവൾ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ഒരു അമ്മയും മക്കളും തമ്മിലുള്ള ബന്ധം ഒരിക്കലും മാഞ്ഞുപോകില്ല," മറ്റൊരു വായനക്കാരന്‍ എഴുതി. "മരിക്കുമെന്ന് ഭയപ്പെട്ടിരുന്നതിനേക്കാള്‍ നിന്നെ വിട്ടുപോകാന്‍ ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു." ഒരു അമ്മയെന്ന നിലയിൽ, മരണത്തെക്കുറിച്ചുള്ള എന്‍റെ വികാരങ്ങളെ അത് കൃത്യമായി ഉൾക്കൊള്ളുന്നു മറ്റൊരാള്‍ കുറിച്ചു.

അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന