Asianet News MalayalamAsianet News Malayalam

'എനിക്ക് ഇഷ്ടപ്പെട്ട വ്യക്തി, ഞാൻ തന്നെ'; മകൾ, തന്നെ കുറിച്ച് എഴുതുമെന്ന് കരുതിയെന്ന അമ്മയുടെ കുറിപ്പ്, വൈറൽ!

ഈ കുറിപ്പ് ചില്ലിട്ട് സൂക്ഷിക്കണം. ഒടുവില്‍ അവള്‍ക്ക് 18 വയസാകുമ്പോള്‍ സമ്മാനിക്കണം. ഒരു വായനക്കാരി എഴുതി.

Mothers post goes viral as her daughter wrote about her when teacher asked her to write about her favourite person
Author
First Published Mar 9, 2024, 12:50 PM IST


കുട്ടികളുടെ അസാധാരണമായ പല കാര്യങ്ങളും മുതിര്‍ന്നവര്‍ക്ക് വ്യക്തയുള്ളതാവണമെന്നില്ല. കാരണം അവരുടെ ലോകം മുതിര്‍ന്നവരുടേതില്‍ നിന്നും വ്യത്യസ്തമാണ്. സാമൂഹിക മാധ്യമമായ എക്സില്‍ Revs എന്ന ഉപയോക്താവ് എഴുതിയ കുറിപ്പ്, കുട്ടികളുടെ ലോകത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു. തന്‍റെ മകള്‍ സ്കൂളിലേക്ക് വേണ്ടി എഴുതിയ ഒരു ഉപന്യാസം പങ്കുവച്ച് കൊണ്ട് രവിസ് എഴുതിയ കുറിപ്പാണ് എക്സില്‍ വൈറലായത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കുറിപ്പ് വായിച്ച് കഴിഞ്ഞു. 

മകളുടെ നോട്ട് പുസ്തകത്തില്‍ നിന്നും ഒരു പേജ് പങ്കുവച്ച് കൊണ്ട് രവിസ് ഇങ്ങനെ എഴുതി,'നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെക്കുറിച്ച് എഴുതുക എന്നതായിരുന്നു വിഷയം. എന്‍റെ മകൾ സ്വയം തെരഞ്ഞെടുത്തു. (അവൾ എന്നെ തെരഞ്ഞെടുക്കുമെന്ന് ഞാൻ രഹസ്യമായി പ്രതീക്ഷിച്ചിരുന്നു. എങ്കിലും അവൾ തെരഞ്ഞെടുത്ത മറ്റാരോടും അസൂയപ്പെടാൻ തയ്യാറായിരുന്നു, പക്ഷേ ഇത് ഞാൻ വിചാരിച്ചതിലും മികച്ചതാണ്)' അവര്‍ കുറിപ്പിനൊപ്പം എഴുതി. ആസാധാരണമായ ആത്മവിശ്വാസവും ആത്മാഭിമാനവും സ്പുരിക്കുന്നതായിരുന്നു കുട്ടിയുടെ കുറിപ്പ്. 

23,000 രൂപയുടെ ഷൂവിന് ഓർഡർ, ലഭിച്ചത് രണ്ട് സ്ലിപ്പർ; ടാറ്റ ക്ലിക് റീഫണ്ടും തന്നില്ലെന്ന് യുവാവിന്‍റെ കുറിപ്പ്

'ഭാഭിജി പല്ലൂ സാരി, 1,500 രൂപയാണ് കൊച്ചേ....'; യുവതിയുടെ മറുപടിയില്‍ ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

“എനിക്ക് എന്നെ ഇഷ്ടമാണ്, കാരണം ഞാൻ കായിക ദിനത്തിലെ മികച്ച അവതാരകനായിരുന്നു. ഞാൻ സ്വതന്ത്രനായതിനാൽ എനിക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് ഒത്തിരി ഒച്ചയിടാൻ ഇഷ്ടമാണ്. ഞാൻ വരയ്ക്കാൻ ഇഷ്ട്ടപ്പെടുന്നു. ഞാൻ വളരെ അക്ഷമനാണ്. എനിക്ക് ബസ് കാത്തു നില്‍ക്കാന്‍ കഴിയില്ല. കാരണം എനിക്ക് ഒരു സെക്കൻഡിനുള്ളിൽ സ്‌കൂളിൽ എത്തണം,' അവള്‍ സ്വയം കണ്ടെത്തി. 'പിന്നെ  തനിക്ക് ദിനോസറുകളുടെ ചരിത്രം ഇഷ്ടമാണെന്നും കാരണം, ഓഹ്... അത് ഏറെ രസകരമാണ്.' ആ കൊച്ച് കുട്ടി തന്‍റെ പെന്‍സില്‍ കൊണ്ട് നോട്ടുബുക്കില്‍ കുറിച്ചു. 

ആത്മവിശ്വാസത്തോടെയുള്ള കുട്ടിയുടെ എഴുത്ത് വായിച്ച് നിരവധി പേര്‍ തങ്ങളുടെ കുറിപ്പെഴുതാനും കുട്ടിയെ അഭിന്ദിക്കാനുമായി ഒത്തു കൂടി. 'എന്തൊരു ആത്മവിശ്വാസമുള്ള കുട്ടി!' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് ഒത്തിരി ഒച്ചവെക്കാൻ ഇഷ്ടമാണ് ... എനിക്ക് വളരെ അക്ഷമയാണ്, ഞാനും.' മറ്റൊരു വായനക്കാരന്‍ കുട്ടിയുമായി താതാത്മ്യപ്പെട്ടു. 'ഞാൻ അവളെ ഇഷ്ടപ്പെടുന്നു!!! ഇത് വളരെ ഹൃദയസ്പർശിയും ജീവസുറ്റതുമാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഇത് ഇഷ്ടപ്പെടുക!! ദയവുചെയ്ത് ഇത് സംരക്ഷിച്ച് ഫ്രെയിം ചെയ്യുക, അവളുടെ 18-ാം ജന്മദിനത്തിലോ മറ്റെപ്പോഴെങ്കിലുമോ അവൾക്ക് സമ്മാനിക്കുക. ആരോഗ്യകരമായ ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള ചെറിയ പെൺകുട്ടികളായി ആരംഭിച്ച നമ്മള്‍ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഞാന്‍ വെറുക്കുന്നു. - സമൂഹം അത് മായ്ച്ചുകളയാനും നമ്മുടെ മേല്‍ ചാപ്പകുത്താനുമായി ഇമ്പോസ്റ്റർ സിൻഡ്രോം ഉപയോഗിക്കുന്നത് വരെ.' ഒരു കാഴ്ചക്കാരി കുട്ടിക്കാലത്ത് ഉണ്ടായിരിക്കുകയും വളരുമ്പോള്‍ സാമൂഹത്തിന്‍റെ അധികാര ശ്രേണിയില്‍ ആ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ കരുതി അസ്വസ്ഥയായി. 

സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം ഭർത്താവിനോട് വെളിപ്പെടുത്തണം; മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയുടെ കുറിപ്പ് വൈറൽ


 

Follow Us:
Download App:
  • android
  • ios