Asianet News MalayalamAsianet News Malayalam

കൊല്ലാൻ ശ്രമിച്ച കരടിയെ കൊമ്പിന് കുത്തിക്കൊന്ന് മുട്ടനാട്

മലയാടിൻ കൊമ്പുകൾക്ക് പലപ്പോഴും 12 ഇഞ്ചോളം നീളവും ഉണ്ടാകാറുണ്ട്. 

Mountain Goat killes grizzly bear in self defence stabbing with horn
Author
Canada, First Published Sep 22, 2021, 3:58 PM IST

അധികം വലിപ്പമൊന്നും ഇല്ലാത്ത ഒരു മലയാടും, ഭീമനായ ഒരു കരടിയും തമ്മിൽ ഏറ്റുമുട്ടിയാൽ ആ പോരാട്ടത്തിൽ (Animal Fight) ആര് ജയിക്കുമെന്നാണ് കരുതുന്നത്? സാധാരണ ഗതിയിൽ ജയം കരടിയുടെ പക്ഷത്താവാനാണ് സാധ്യത. എന്നാൽ, കഴിഞ്ഞ ദിവസം കാനഡയിൽ(Canada) നടന്ന ഒരു സംഭവം സൂചിപ്പിക്കുന്നത് നേരെ മറിച്ചാണ്. 

മലകയറാനെത്തിയ ഒരു സവാരിക്കാരനാണ് മലമുകളിൽ ഏതാണ്ട് എഴുപത് കിലോയോളം ഭാരം വരുന്ന ഒരു കരടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ, ഈ പെൺ കരടിയെ എയർ ലിഫ്റ്റ് ചെയ്ത് അടുത്തുള്ള ലാബിലെത്തിച്ച് ടെസ്റ്റ് ചെയ്തു. ഈ കരടിയുടെ ഫോറൻസിക് നെക്രോപ്‌സി പരിശോചനകളുടെ ഫലം വന്നപ്പോൾ മനസ്സിലായത് അതിന്റെ കഴുത്തിലും കക്ഷത്തും ആയി കാണപ്പെടുന്ന മാരക മുറിവുകൾ ഏതോ മലയാട് പ്രാണരക്ഷാർത്ഥം നടത്തിയ പോരാട്ടത്തിനിടെയാണ് അതിന്റെ മരണം സംഭവിച്ചത് എന്നാണ്.
കേവലം പ്രാണരക്ഷാർത്ഥമാകും ഈ മലയാട് തന്റെ കൂർത്ത കൊമ്പുകൊണ്ട് കുത്തിയത് എങ്കിലും അതിന്റെ ആഘാതത്തെ അതിജീവിക്കാൻ കരടിക്കു  സാധിച്ചിരുന്നില്ല എന്ന് പാർക്സ് കാനഡയിലെ എക്കോളജിസ്റ്റ് ആയ ഡേവിഡ് ലാസ്കിൻ സ്ഥിരീകരിക്കുണൂ. മൂർച്ചയേറിയ ഈ മലയാടിൻ കൊമ്പുകൾക്ക് പലപ്പോഴും 12 ഇഞ്ചോളം നീളവും ഉണ്ടാകാറുണ്ട്. 

ഇരകളെ ആക്രമിക്കുന്ന കരടികൾ സാധാരണ അവയുടെ തല, കഴുത്ത്, തോൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുക. ഇങ്ങനെ ഒരു അക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഒരു മലയാട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇപ്പോൾ ഇങ്ങനെയൊരു കരടി കൊല്ലപ്പെട്ടിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios