രാത്രി വൈകിയ സമയം കൂട്ടുകാരനോടൊപ്പം മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് തനിക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചത്. പെട്ടെന്ന്, പ്രതീക്ഷിക്കാത്ത നേരത്ത് ഒരു കുഴലമീൻ തന്റെ കഴുത്തിലേക്ക് തറച്ചു കയറുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
മീൻ പിടിക്കാൻ പോകുമ്പോൾ പലവിധത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ, കണ്ടാൽ ചെറുത് എന്ന് തോന്നുന്ന ഒരു മീനിനാൽ അക്രമിക്കപ്പെടുക എന്നാലോ? ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു യുവാവിനാണ് അത് സംഭവിച്ചത്. കണ്ടാൽ ചെറുത് എന്ന് തോന്നുമെങ്കിലും വളരെ അപകടകാരിയായ കുഴലമീനാണ് ഇത്.
മുഹമ്മദ് ഇദുൽ എന്ന യുവാവിന്റെ കഴുത്തിൽ മീൻ തറഞ്ഞു കയറുകയായിരുന്നു. ഉടനെ തന്നെ ബോട്ട് തീരം ലക്ഷ്യമാക്കി നീങ്ങി. തീരത്ത് നിന്നും 90 മിനിറ്റ് യാത്രയുണ്ടായിരുന്നു ആശുപത്രിയിലേക്ക്. സംഭവിച്ചത് വലിയ അപകടമാണ് എങ്കിലും സുഹൃത്തിന്റെ പെട്ടെന്നുള്ള സഹായവും സർജന്മാരുടെ പ്രവർത്തനവും എല്ലാം കാരണം ഇദുലിന് ആ ദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞു.
കഴുത്തിൽ മീൻ കുടുങ്ങിയ ഇദുലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് അന്ന് ഇദുൽ ബിബിസിയോട് പറഞ്ഞത്, രാത്രി വൈകിയ സമയം കൂട്ടുകാരനോടൊപ്പം മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് തനിക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചത് എന്നാണ്. പെട്ടെന്ന്, പ്രതീക്ഷിക്കാത്ത നേരത്ത് ഒരു കുഴലമീൻ തന്റെ കഴുത്തിലേക്ക് തറച്ചു കയറുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ അവൻ വെള്ളത്തിലേക്ക് വീണു എന്നും ഇദുൽ പറയുന്നു.
മീനിനെ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ സുഹൃത്താണ് പറഞ്ഞത് അത് കൂടുതൽ രക്തം വരാൻ കാരണമായിത്തീരും എന്നും അത് ചെയ്യരുത് എന്നും. കഴുത്തിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യവുമായി ഇരുവരും കരയിലേക്ക് പോയി. അവിടെ നിന്നും 90 മിനിറ്റ് യാത്ര ചെയ്ത് ആശുപത്രിയിലേക്കും. ഒരു മണിക്കൂർ നീണ്ട സർജറിയിലൂടെയാണ് ഇദുലിന്റെ കഴുത്തിൽ നിന്നും ഡോക്ടർമാർ മീനിനെ നീക്കം ചെയ്തത്.
