മുന്‍ കാമുകിയുടെ സമ്മാനം കാമുകനേ ഏറെ വേദനാജനകമായിരിക്കാം സമ്മാനിച്ചത്. എന്നാല്‍, ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ആ സമ്മാനക്കാഴ്ച ചിരിയായിരുന്നു സമ്മാനിച്ചത്. 

വേര്‍പെട്ട ബന്ധങ്ങള്‍ അപൂര്‍വ്വമായാണ് വീണ്ടും ഒന്നിക്കുന്നത്. ഏറെ പേരും അക്കാര്യത്തില്‍ പിറകോട്ടാണെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ചിരി പടര്‍ത്തി. പോസ്റ്റ് പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. @yourtwtbro എന്ന ട്വിറ്റർ ഉപയോക്താവ് തന്‍റെ സഹമുറിയന് അവന്‍റെ മുന്‍ കാമുകി അയച്ച് കൊടുത്ത ഒരു പാഴ്സലിന്‍റെ ചിത്രം പങ്കുവച്ചതായിരുന്നു. രണ്ട് ചിത്രങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. ആദ്യ ചിത്രത്തില്‍ ദിയ എന്ന് പേരെഴുതിയ ഒരു അക്കൗണ്ടില്‍ നിന്നുള്ള മെസേജ് ആയിരുന്നു. അതില്‍ ഇങ്ങനെ എഴുതി. “ഇൻസ്റ്റാമാർട്ടിൽ നിന്ന് നിങ്ങൾക്ക് ഒരു സാധനം അയച്ചു, സ്നേഹത്തോടെ അത് ധരിക്കൂക. അത് അനുയോജ്യമല്ലെങ്കിൽ, എന്നെ അറിയിക്കൂ, ഞാൻ നിങ്ങൾക്ക് വലിയവ അയയ്‌ക്കും," എന്നായിരുന്നു ആ സന്ദേശം. തോട്ടടുത്ത സ്ക്രീന്‍ ഷോട്ടില്‍ ഒരു കൈയില്‍ ഗാര്‍ബേജ് ബാഗിന്‍റെ കവര്‍ പിടിച്ചിരിക്കുന്നതായിരുന്നു. അതായത് മുന്‍ കാമുകി അയച്ച് കൊടുത്തത് വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നില്ല. അത് വെറും ഗാര്‍ബേജ് ബാഗുകളായിരുന്നു. 

ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

Scroll to load tweet…

ഡ്രോണ്‍ കണ്ണുകള്‍ പിടിച്ചെടുത്ത ബിഗ്‍ഫൂട്ട്, യാഥാര്‍ത്ഥ്യമോ? വൈറലായി ഒരു വീഡിയോ !

കാമുകനെ സംബന്ധിച്ച് അത് ഏറെ വേദനാജനകമായിരിക്കാം. എന്നാല്‍, ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ആ സമ്മാനക്കാഴ്ച ചിരിയായിരുന്നു സമ്മാനിച്ചത്. ആ ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. പോസ്റ്റ് ഇതിനകം രണ്ട് ലക്ഷത്തി അമ്പതിനായിരത്തിന് മേലെ ആളുകള്‍ കണ്ടു. പോസ്റ്റ് കണ്ടവര്‍ കണ്ടവര്‍ ചിരിയുടെ ഇമേജികളാല്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാന്‍ മടിച്ചില്ല. “ഇത് യഥാർത്ഥമാണോ?” എന്ന് ഒരാള്‍ ചോദിച്ചു. “ഞാൻ ഈ ആശയം മോഷ്ടിക്കുകയാണ്.” എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. "അയാള്‍ വലുത് ആവശ്യപ്പെടുകയും പതിവ് ഡെലിവറികൾ അഭ്യർത്ഥിക്കുകയും വേണം." എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. നേരത്തെയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു. കുറച്ച്കാലം മുമ്പ് ഒരു മുന്‍ കാമുകി, ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ തന്‍റെ കാമുകനുമൊത്തുള്ള സമയങ്ങളില്‍ ചെലവഴിച്ച പണത്തിന്‍റെ ഒരു നീണ്ട ലിസ്റ്റ് പങ്കുവച്ച് കൊണ്ട് പണം തിരികെ ആവശ്യപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക