പല്ലികൾക്കിടയിൽ ഇവയെ വ്യത്യസ്തമാക്കുന്നത് അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരൽ വിളിയുമാണ്. മിസോറാം സംസ്ഥാനത്തിന്‍റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത്, ഗെക്കോ മിസോറമെൻസിസ്.
മിസോറാം സർവകലാശാലയിലെയും ജർമ്മനിയിലെ ട്യൂബിംഗനിലുള്ള മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിയിലെയും ഗവേഷകരുടെ സംഘം ഇന്ത്യ-മ്യാൻമർ അതിർത്തി സംസ്ഥാനമായ മിസോറാമിൽ നിന്നും പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പുതിയ പല്ലിക്ക് വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഗവേഷകർ ഇതിനെ 'പാരച്യൂട്ട് ഗെക്കോ, ഗ്ലൈഡിംഗ് ഗെക്കോസ്' എന്നും വിശേഷിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ചൂടുള്ള കാലാവസ്ഥയിൽ കാണപ്പെടുന്ന ചെറുതും മാംസഭോജിയുമായ പല്ലികണ് ഗെക്കോസ്. പല്ലികൾക്കിടയിൽ ഇവയെ വ്യത്യസ്തമാക്കുന്നത് അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരൽ വിളിയുമാണ്. മിസോറാം സംസ്ഥാനത്തിന്‍റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത്, ഗെക്കോ മിസോറമെൻസിസ്.
മിസോറാമിൽ കാണപ്പെടുന്ന ഈ ഇനം, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, കംബോഡിയ എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളിൽ നിന്നും മുമ്പ് കണ്ടെത്തിയിട്ടുണ്ട്. പുതിയ ഇനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെർപെറ്റോളജി അഥവാ ഉഭയജീവികളെയും ഉരഗങ്ങളെയും കുറിച്ചുള്ള പഠനത്തെക്കുറിച്ചുള്ള ജർമ്മൻ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. പുതിയ ഇനം അതിന്‍റെ സഹോദര സ്പീഷിസായ ഗെക്കോ പോപ്പേൻസിസിനോട് സാമ്യമുള്ളതാണ്. എന്നാല്‍ രൂപഘടനയിലും നിറങ്ങളിലും പുതിയ ഇനം വ്യത്യസ്തമാണ്. പുതുതായി കണ്ടെത്തിയ ഇനത്തിന് അതിന്റെ സഹോദര ഇനത്തിൽ നിന്ന് 7-14 ശതമാനം വ്യത്യാസമുണ്ടെന്നും പഠനം പറയുന്നു.
നേന്ത്രവാഴയില്‍ ഫംഗസ് ബാധ; വെനിസ്വേലയില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്
മാക്സ് പ്ലാങ്ക് യൂണിവേഴ്സിറ്റിയിലെ സീഷൻ എ മിർസ. മിസോറം സർവകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസർ ഹ്മർ ത്ലവ്ംതെ ലാൽറെംസംഗ, ഗവേഷകന്‍ ലാൽ മുഅൻസങ്ക, അസിസ്റ്റന്‍റ് പ്രൊഫസർ മതിപി വബെയ്‌യുരെയിലൈ എന്നിവരാണ് ഗവേഷക സംഘത്തെ നയിച്ചത്. “ഈ പറക്കുന്ന, പാരച്യൂട്ട്, അല്ലെങ്കിൽ ഗ്ലൈഡിംഗ് ഗെക്കോകൾ ഗെക്കോ ജനുസ്സിലെ Ptychozoon എന്ന് വിളിക്കപ്പെടുന്ന ഒരു ഉപജാതിയാണ്. ലോകമെമ്പാടും അവയിൽ 13 ഇനം ഉണ്ട്, അവ തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു. അവയിൽ, Ptychozoon lionotum അല്ലെങ്കിൽ സ്മൂത്ത്-ബാക്ക്ഡ് ഗ്ലൈഡിംഗ് ഗെക്കോ എന്ന ഒരു ഇനം മാത്രമേ മിസോറാമിൽ കണ്ടെത്തിയിട്ടുള്ളൂ,” മിസോറാം സർവകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫ. ഹ്മർ ത്ലവ്ംതെ ലാൽറെംസംഗ പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോള്‍ മക്കള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ അമ്മയുടെ തന്ത്രം; വൈറലായ ഒരു വീഡിയോ
