രാത്രിയില്‍ ഇവിടെ കൃഷ്ണനും രാധയും ഗോപികമാരും ലീലാ വിനോദങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് വിശ്വാസം. ഈ സമയം ഇത് കാണാനിടയാകുന്ന ജീവികള്‍ക്ക് മരണമോ, ഭാന്ത്രമായ അവസ്ഥയിലാവുകയോ പക്ഷാഘാതം സംഭവിക്കുകയോ ചെയ്യുമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു.
ഏറ്റവും പ്രശസ്തമായ രണ്ട് മഹാകൃതികളുടെ സ്വാധീനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏതാണ്ടെല്ലാ പ്രദേശത്തും നൂറ്റാണ്ടുകളായി ദൃശ്യമാണ്. പേരുകളിലും വിശ്വാസങ്ങളിലും ഈ കൃതികളുടെ വലിയോ തോതിലുള്ള സ്വാധീനം കാണാം. മഹാഭാരതവും രാമായണവുമാണ് ആ കൃതികള്‍. ഹിന്ദു ആരാധനാ മൂര്‍ത്തികളായ രാമന്‍റെയും കൃഷ്ണന്‍റെ പരാമര്‍ശമുള്ള ദേശങ്ങള്‍ ഇന്ത്യയില്‍ ഒരുപാടാണ്. അയോധ്യ രാമദേശമാണെങ്കില്‍ വൃന്ദാവന്‍ കൃഷ്ണദേശമായി അറിയപ്പെടുന്നു. ഇന്നും ഈ പേരുകളില്‍ അറിയപ്പെട്ടുന്ന ദേശങ്ങള്‍ ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്ന് കരുതപ്പെടുന്നു. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ നിധിവന്‍ എന്ന ചെറിയ പ്രദേശം ഇത്തരത്തില്‍ ഏറെ നിഗൂഢതകള്‍ നിലനില്‍ക്കുന്ന ഒരു ചെറിയ പ്രദേശമാണ്. പുരാണ പരാമര്‍ശിതനായ കൃഷ്ണന്‍റെ ജീവിത കാലത്ത് ഈ പ്രദേശത്താണ് കൃഷ്ണ ലീലകള്‍ നടന്നതെന്ന് കരുതപ്പെടുന്നു. രാധയും കൃഷ്ണനും ഗോപികമാരും തങ്ങളുടെ ലീലകളില്‍ ഏര്‍പ്പെട്ട പ്രദേശമാണിതെന്ന് കരുതുന്നു.
വൃന്ദാവനിലെ ചെറിയൊരു പ്രദേശമായ നിധിവനില്‍ വള്ളികള്‍ പോലെ പടര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളാണ് കാണാനുള്ളത്. പിന്നെ ചെറിയ രണ്ട് ക്ഷേത്രങ്ങളും. രംഗ് മഹൽ ക്ഷേത്രവും ബൻസിചോർ രാധാറാണി ക്ഷേത്രവുമാണിവ. രംഗ് മഹൽ ക്ഷേത്രം കൃഷ്ണന്‍ രാധയെ സ്വന്തം കൈകളാല്‍ അലങ്കരിച്ച ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ബൻസിചോർ രാധാറാണി ക്ഷേത്രം, രാധ കൃഷ്ണന്‍റെ ഓടക്കുഴല്‍ മോഷ്ടിച്ച സ്ഥലമെന്ന് കരുതപ്പെടുന്നു. സംഗതി കൃഷ്ണനുമായി ബന്ധപ്പെട്ടതാണെങ്കിലും വൈകീട്ട് ഏഴ് മണിക്ക് ശേഷം ഈ പ്രദേശത്തേക്ക് ഇന്നും ആര്‍ക്കും കടന്നുവരാന്‍ അനുവാദമില്ല. കാരണം, രാത്രിയില്‍ ഇവിടെ കൃഷ്ണനും രാധയും ഗോപികമാരും ലീലാ വിനോദങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് വിശ്വാസം. ഈ സമയം ഇത് കാണാനിടയാകുന്ന ജീവികള്‍ക്ക് മരണമോ, ഭാന്ത്രമായ അവസ്ഥയിലാവുകയോ പക്ഷാഘാതം സംഭവിക്കുകയോ ചെയ്യുമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. വൈകുന്നേരങ്ങളില്‍ ദൈവ സാന്നിധ്യമുണ്ടാകുമ്പോള്‍ പ്രദേശത്ത് നിന്ന് പക്ഷികളും കുരങ്ങുകള്‍ പോലും പുറത്ത് കടക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിന്‍ ലിപിയില്‍ ഭക്ഷണ മെനു ഒരുക്കി ഒരു റെസ്റ്റോറന്‍റ് !
രംഗ് മഹൽ ക്ഷേത്ര പൂജാരി, ക്ഷേത്രം പൂട്ടിയിറങ്ങുമ്പോള്‍ കൃഷ്ണനും രാധയ്ക്കും വേണ്ടി കിടക്ക ഒരുക്കി കുറച്ച് ഭക്ഷണം, വസ്ത്രങ്ങൾ, വേപ്പിൻ ചില്ലകൾ, ആഭരണങ്ങൾ, പാൻ തുടങ്ങിയവ തയ്യാറാക്കി വയ്ക്കുന്നു. രാവിലെ ക്ഷേത്രം തുറക്കുമ്പോള്‍ ഇവ ഉപയോഗിച്ച രീതിയില്‍ അലങ്കോലമായി കിടക്കുമെന്നും വിശ്വാസികള്‍ പറയുന്നു. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന മരങ്ങള്‍ ഗോപികമാരാണെന്നാണ് മറ്റൊരു വിശ്വാസം. ഗോപികമാര്‍ കൃഷ്ണനുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നത് കണ്ട രാധ കലിപൂണ്ട് ശാപിച്ചത് മൂലം ഗോപികമാര്‍ വൃക്ഷങ്ങളായി തീര്‍ന്നെന്നാണ് മറ്റൊരു വിശ്വാസം. കാര്യമെന്തായാലും ഇന്നും ഈ പ്രദേശം വിശുദ്ധ ദേശമായി ഹിന്ദു സമൂഹം കരുതുന്നു. അതോടൊപ്പം വിശ്വാസങ്ങളായി ഏറെ നിഗൂഢവത്ക്കരിക്കപ്പെട്ട ഒരു ചെറിയ പ്രദേശം കൂടിയാണ് നിധിവന്‍.
